പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച വീഡിയോ കോണ്‍ഫറന്‍സിങ് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കില്ല. സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി പങ്കെടുക്കും. ഇന്നത്തെ യോഗത്തില്‍ മുഖ്യമന്ത്രിക്ക് സംസാരിക്കാനാകില്ല. കഴിഞ്ഞ തവണ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കാത്ത മുഖ്യമന്ത്രിമാര്‍ക്കാണ് ഇത്തവണ അവസരമുള്ളത്. സംസ്ഥാനത്തിന്റെ നിലപാടുകള്‍ കേന്ദ്രത്തിന് എഴുതി നല്‍കിയിട്ടുണ്ട്. ഘട്ടംഘട്ടമായി ലോക്ക്ഡൌണ്‍ പിന്‍വലിക്കണമെന്നാണ് കേരളത്തിന്റെ ന... Read more
കര്‍ണാടകയിലെ കുടകില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ വഴിയൊരുങ്ങുന്നതോടൊപ്പം അതിര്‍ത്തിയില്‍ താത്കാലിക ആശുപത്രി ഒരുക്കുകയാണ് വയനാട് ജില്ലാ ഭരണകൂടം. ബാവലി ചെക്ക് പോസ്റ്റിനോട് ചേര്‍ന്നാണ് താത്കാലിക ആശുപത്രിയും അനുബന്ധ സൌകര്യങ്ങളും ഒരുങ്ങുന്നത്. ലോക്ക് ഡൌണ്‍ ഇളവുകള്‍ വരുന്ന മുറക്ക് കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങുന്നവരെ സ്വീകരിക്കാനുള്ള സൌകര്യമൊരുക്കുകയാണ് വയനാട് ജില്ലാ ഭരണകൂടം. തിരുനെല്ലി ഗ്രാമ പഞ്ചായത്തില്‍ ഉള്... Read more
ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ട് ലക്ഷത്തി ആറായിരം പിന്നിട്ടു. രോഗബാധിതരുടെ എണ്ണം 30 ലക്ഷത്തോട് അടുക്കുകയാണ്. അമേരിക്കയില്‍ മാത്രം 10 ലക്ഷത്തോളം പേര്‍ക്കാണ് രോഗം ബാധിച്ചത്. കൂടുതല്‍ കോവിഡ് മരണവും കേസുകളുമുള്ള അമേരിക്കയില്‍ സ്ഥിതി നാള്‍ക്കുനാള്‍ സങ്കീര്‍ണമാകുകയാണ്. അമേരിക്കയില്‍ കോവിഡ് കവര്‍ന്നത് അരലക്ഷത്തില്‍ അധികം ജീവനുകള്‍. ഇരുപത്തി ആറായിരത്തില്‍ അധികം പുതിയ കേസുകളും അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗബാധിതരുടെ എണ്ണം 10 ലക്ഷത്... Read more
കേരളം അടച്ച തമിഴ്നാട് അതിർത്തി യാത്രക്കാർ തുറന്നു. പാലക്കാട് ജില്ലയിലെ ചെമ്മണാമ്പതിക്കടുത്ത് ആലാമ്പാളയത്താണ് ഊടുവഴി തുറന്നത്. പൊലീസിന്റെ സാന്നിധ്യമില്ലാത്തതിനാൽ യാത്രക്കാർ തന്നെയാണ് റോഡുകൾ തുറന്നത്. തമിഴ്നാട്ടിൽ കോവിഡ് 19 പടർന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് സമാന്തര പാതകൾ കേരള പൊലീസ് അടച്ചത്. പൊലീസിന്റെ പരിശോധന നടക്കാത്തതിനാൽ ചെമ്മാണാമ്പതി ആലാമ്പാളയത്തിലെ അടച്ച റോഡ് തുറന്നു. ഈ വഴി നിരവധി വാഹനങ്ങൾ കടന്നു പോകുന്നതായി പ്രദേശവാസികൾ പറയുന്നു. തെങ്ങിൻ... Read more
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 26917 ആയി. 827 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1975 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ മരണസംഖ്യ 342 ആയി. 5914 പേർക്ക് രോഗം ഭേദമായി. രാജ്യത്തെ 27 ജില്ലകളിലാണ് രോഗബാധ കൂടുതലുള്ളത്. മൊത്തം രോഗികളുടെ 68.2% ഇവിടെ നിന്നാണ്. മഹാരാഷ്ട്രയിൽ 440 പേർക്ക് രോഗവും 19 മരണവും കൂടി സ്ഥിരീകരിച്ചു. മുംബൈയിൽ മാത്രം 324 പുതിയ കോവിഡ് കേസ് സ്ഥിരീകരിച്ചു. 13 മരണവും […] Read more