കൊവിഡ് രോഗവ്യാപനം രൂക്ഷമായ മുംബൈയിലും പൂനെയിലും ലോക്ക് ഡൗൺ നീട്ടിയേക്കും. മഹാരാഷ്ട്രയിൽ 19 പേർ മരിക്കുകയും 440 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. മുംബൈയിൽ രോഗബാധിതരുടെ എണ്ണം 5000 കടന്നു. സ്ഥിതി ഗുരുതരമായ ധാരാവിയിൽ ഇന്ന് 34 പേർക്ക് കൂടി കൊവിഡ് ബാധ ഉണ്ടായി. ഈ സാഹചര്യം കണക്കിലെടുത്താണ് ലോക്ക് ഡൗൺ കാലയാളവ് നീട്ടുന്നത്. അതേസമയം, തമിഴ്നാട്ടിലും രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യമാണുള്ളത്. ഇന്ന് 64 പേർക്ക് രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയി... Read more
കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 11 ആയി ഉയര്‍ന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയില്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു അറിയിച്ചു. രോഗപ്രതിരോധനത്തിനായി ആരോഗ്യ വകുപ്പ് നല്‍കിയിട്ടുള്ള നിര്‍ദേശങ്ങള്‍ പാലിക്കാനും സാമൂഹിക അകലം ഉറപ്പാക്കാനും ശ്രദ്ധിക്കണം. പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കുന്നത് സംബന്ധിച്ച് ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. തിലോത്തമന്റെ അധ്യക്ഷതയില്‍ ഇന്ന് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം... Read more
കേരളത്തിൽ കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകരുടെ നില തൃപ്തികരം. ആരോഗ്യ മന്ത്രി കെകെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് മൂന്നാം ഘട്ട വ്യാപനം ഉണ്ടായിട്ടില്ലെന്നും ആരോഗ്യ പ്രവർത്തകർക്ക് രോഗം വന്നത് കോണ്ടാക്ടിൽ നിന്നാണെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. കോട്ടയത്ത് രോഗം സ്ഥിരീകരിച്ച ആർസിസിയിലെ ആരോഗ്യ പ്രവർത്തകയുടെ ആരോഗ്യകാര്യത്തി... Read more
കോവിഡ് പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങാന്‍ നോര്‍ക്കയിൽ രജിസ്റ്റര്‍ ചെയ്ത പ്രവാസി മലയാളികളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. രജിസ്ട്രേഷൻ തുടങ്ങി 5 മണിക്കൂറിനു ശേഷമുള്ള കണക്കാണിത്. സംസ്ഥാന സർക്കാരിന്റെ പ്രതീക്ഷകൾക്കും അപ്പുറമാണ് ഈ കണക്ക്. ഞായറാഴ്ച വൈകിട്ട് ആറര മുതലാണ് വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയവര്‍ക്കും പ്രവാസികള്‍ക്കും നാട്ടിലേക്ക് മടങ്ങുന്നതിനായി ഓണ്‍ലൈനായി പേര് റജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യം നല്‍കിയത്. റജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം അഞ്ചു മണിക്കൂര്‍... Read more
‘കിം ജോംഗ് ഉൻ ജീവനോടെയുണ്ട്; സുഖമായിരിക്കുന്നു’: വെളിപ്പെടുത്തലുമായി സൗത്ത് കൊറിയ സുരക്ഷാ ഉപദേഷ്ടാവ്
സോൾ: ഉത്തര കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് പ്രതികരണവുമായി ദക്ഷിണ കൊറിയ. കിം ജോംഗ് ഉന്‍ ജീവനോടെയുണ്ടെന്നും സുഖമായിരിക്കുന്നുവെന്നുമാണ് സിഎൻഎന്നിനോട് സംസാരിക്കവെ ദക്ഷിണ കൊറിയയുടെ ഉന്നത സുരക്ഷാ ഉപദേഷ്ടാവായ മൂൺ ചംഗ് ഇൻ അറിയിച്ചത്. ഞങ്ങളുടെ സർക്കാരിന്റെ നിലപാട് ഉറച്ചതാണെന്നും മൂണ്‍ ചംഗ് വ്യക്തമാക്കി. ഏപ്രിൽ 13 മുതൽ റിസോർട്ട് ടൗണായ വോൺസണില് കഴിയുകയാണ് കിം ജോംഗ് ഉന്‍. സംശയിക്കത്തക്കതായ കാര്യങ്ങളൊന്നും ഇതുവ... Read more