ഫാ.പോള്‍ ചുള്ളിയുടെ പിതാവ് വല്ലം കല്ലറച്ചുള്ളി കെ. എം. ബോണിഫാസ്(90 വയസ്) അന്തരിച്ചു. സംസ്കാരം ഇന്ന് 27-04- 2020 ഉച്ചക്ക് 12ന് വല്ലം സെന്റ് തെരേസാസ് ഫൊറോന പള്ളിയില്‍.ഭാര്യ പുത്തൻപള്ളി ചക്കിയത്ത് പരേതയായ റോസി. മക്കൾ: കെ. എം. രാജൻ (സിറ്റി പേപ്പർ മാർട്ട്, പെരുമ്പാവൂർ), സിസ്റ്റർ സ്റ്റെല്ലാ ഗ്രേസ് (സി.എച്ച്. എഫ് ആളൂർ), അഡ്വ. ബി. ടോണി, സോഫി ഫ്രാൻസിസ് , റവ.ഫാദർ പോൾ ചുള്ളി (വികാരി, സെന്റ് മേരീസ് ചർച്ച് ആലങ്ങാട് ), സിസ്റ്റർ […] Read more
വേനൽമഴയോടനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അടുത്ത 5 ദിവസവും തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഏപ്രിൽ 26 ഇടുക്കിഏപ്രിൽ 27 കോട്ടയംഏപ്രിൽ 28 പത്തനംതിട്ടഏപ്രിൽ 29 കോട്ടയംഏപ്രിൽ 30 വയനാട് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് Yellow അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മഞ്ഞ അലേർ... Read more
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ അടക്കം കര്‍ശന നിബന്ധനകള്‍ നിലനില്‍ക്കെ ആളും ആരവവും ഇല്ലാതെ തൃശൂര്‍ പൂരം കൊടിയേറി. ആദ്യമായിട്ടാണ് ചരിത്ര പ്രസിദ്ധമായ പൂരം ചടങ്ങ് മാത്രമായി ചുരുക്കുന്നത്. തൃശൂര്‍ പൂരം പൂര്‍ണമായി ഉപേക്ഷിച്ചെങ്കിലും പാറമേക്കാവിലും തിരുവമ്പാടിയിലും ചടങ്ങ് മാത്രമായാണ് കൊടിയേറ്റം നടത്തിയത്. പതിനൊന്നരക്കും 12 നും ഇടയിലായിരുന്നു കൊടിയേറ്റ ചടങ്ങുകള്‍. ആദ്യം കൊടിയേറ്റം നടന്നത് തിരുവമ്പാടിയിലാണ്. ആദ്യം ഭൂമിപൂജ നടന്നു. അതിന് ശേഷ... Read more
സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇടുക്കി ജില്ലയിൽ നിന്നുമുള്ള 6 പേർക്കും കോട്ടയം ജില്ലയിൽ നിന്നുള്ള 5 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇടുക്കി ജില്ലയിലുള്ള ആറുപേരിൽ ഒരാൾ വിദേശത്തു നിന്നും (സ്പെയിൻ) രണ്ട് പേർ തമിഴ്നാട്ടിൽ നിന്നും വന്നതാണ്. 3 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ ഒരാൾ ഡോക്ടറാണ്. കോട്ടയം ജില്ലയിലെ ഒരാൾ സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നതാണ്. 4 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. അതിൽ രണ്ട് പേർ ആര... Read more