സംസ്ഥാനത്ത് കൊവിഡ് സമൂഹ വ്യാപനമെന്ന ആശങ്ക ശക്തം. ഉറവിടമറിയാത്ത കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു. അറുപതിലേറെ രോഗികൾക്ക് ആരിൽ നിന്ന് രോഗം പകർന്നെന്ന് വ്യക്തമല്ല. ഉറവിട മറിയാതെ രോഗബാധിതരായി സംസ്ഥാനത്ത് മരിച്ചത് എട്ടുപേരാണ്. വൈദ്യശാസ്ത്ര രംഗത്തെ വിദഗ്ധരുടെ ഇടയിൽ തന്നെ ഇത് സംബന്ധിച്ച് രണ്ട് അഭിപ്രായമുണ്ട്. ഒരു വിഭാഗം സംസ്ഥാനത്ത് സമൂഹ വ്യാപനത്തിന്റെ ലക്ഷണങ്ങൾ മാത്രമാണ് നിലവിലുള്ളതെന്ന് വാദിക്കുമ്പോൾ മറ്റൊരു വിഭാഗം സംസ്ഥാനം സമൂഹ വ്യാപനത്തിലേക്ക് കടന്... Read more
കോട്ടയത്ത് നിലനിൽക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയിൽ നിലപാട് കടുപ്പിച്ച് യുഡിഎഫ് നേതൃത്വം. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസ് കെ മാണി വിഭാഗം രാജിവയ്ക്കണമെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹ്നാൻ നിർദേശം നൽകി. ഇക്കാര്യം ചൂണ്ടിക്കാട്ടി യുഡിഎഫ് കത്ത് നൽകി. മുൻ ധാരണ പ്രകാരം പ്രസിഡന്റ് സ്ഥാനം ജോസ് കെ മാണി വിഭാഗം രാജിവയ്ക്കണമെന്നാണ് യുഡിഎഫ് നേതൃത്വം അറിയിച്ചിരിക്കുന്നത്. എട്ട് മാസം ജോസ് കെ മാണി വിഭാഗത്തിനും ആറ് മാസം ജോസഫ് വിഭാഗത്തിനുമായാണ് ധാരണ ഉണ്... Read more
കൊച്ചി: കളമശേരി പൊലീസ് സ്റ്റേഷനിൽ ഒരു പൊലീസുകാരനു കൂടി കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ച പെരുമ്പാവൂർ വെങ്ങോല സ്വദേശിയായ പൊലീസുകാരന്റെ നാട്ടുകാരനും സഹപ്രവർത്തകനുമാണ്. ഹോം ക്വാറന്റീനിൽ കഴിയുന്ന ആളുകളെ നിരീക്ഷിക്കാൻ ഇദ്ദേഹം പോയിരുന്നു. ഇരുവരും കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് സെന്റർ പൊലീസ് എയ്ഡ് പോസ്റ്റിൽ ജോലി ചെയ്തിരുന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ് രണ്ടാമത്തെ പൊലീസുകാരന് രോഗം സ്ഥിരീകരിച്ചത്. അതുകൊണ്ടു ഇന്നലെ രോഗം സ്ഥിരീകരിച... Read more
ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇ-കൊമേഴ്സ് കമ്പനിയായ ആമസോൺ ഓൺലൈൻ മദ്യ വിതരണ രംഗത്തേക്ക് കടക്കുന്നതായി റിപ്പോർട്ട്. ഇതിനുള്ള അനുമതി പത്രം Amazon.com Incക്ക് ലഭിച്ചുവെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. പശ്ചിമ ബംഗാളിൽ ഓണ്ലൈൻ വഴി മദ്യം വിതരണം ചെയ്യുന്നതിനുള്ള അനുമതി പത്രമാണ് ആമസോണിന് ലഭിച്ചത്. സംസ്ഥാനത്ത് ഓൺലൈൻ മദ്യവിൽപന നടത്താൻ യോഗ്യതയുള്ള കമ്പനികളുടെ കൂട്ടത്തിൽ ആമസോണുമുണ്ടെന്ന് പശ്ചിമബംഗാൾ ബിവറേജസ് കോർപറേഷൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ആ... Read more
മലയാള സിനിമാ മേഖലയിൽ പുതിയ ചിത്രങ്ങളുടെ ചിത്രീകരണം ആരംഭിക്കുന്നു. ഫഹദ് ഫാസിൽ നിർമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആണ് നാളെ കൊച്ചിയിൽ ആരംഭിക്കുന്നത്. അതേസമയം പുതിയ സിനിമകൾ തുടങ്ങരുതെന്ന ചലച്ചിത്ര സംഘടനകളുടെ നിർദേ ർശം ലംഘിക്കുന്നവരോട് സഹകരിക്കില്ലെന്ന മുന്നറിയിപ്പുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ രംഗത്തെത്തി. ഫഹദ് ഫാസിൽ നിർമിക്കുന്ന സീ യൂ സൂൺ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആണ് നാളെ കൊച്ചിയിൽ ആരംഭിക്കുന്നത്. മഹേഷ് നാരായണൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്ത... Read more