സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അറസ്റ്റിലാകുന്നതിന് മുൻപ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയാണ് തള്ളിയത്. അതേസമയം സ്വപ്ന സുരേഷും സന്ദീപും വൈദ്യ സഹായം ആവശ്യപ്പെട്ടു. പ്രതികൾ വൈദ്യ സഹായം ആവശ്യപ്പെട്ടതിനെ തുടർന്ന് എൻഐഎ ഓഫീസിൽ എറണാകുളം ജനറൽ ആശുപത്രിയിൽ നിന്ന് ഡോക്ടർമാരെത്തിയിട്ടുണ്ട്. മാനസിക സമ്മർദമെന്നാണ് പ്രതികൾ പറഞ്ഞിരിക്കുന്നത്. ബിപിക്കും ടെൻഷനും മരുന്ന് വേണമെന്ന് സ്വപ്ന ആവശ്യപ്പെട്ടു. എന്നാൽ എൻഐഎ അധികൃതർ കരുതുന്നത് ഇത് പ്രതികളുടെ തന്ത്രമ... Read more
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 16 ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും 17 ന് എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും 18 ന് ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുമാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 എംഎ മുതല്‍ 115.5 എംഎം വരെ... Read more
കേരളം കൊവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടുത്ത ഘട്ടം സമൂഹ വ്യാപനമാണ്. അത് തടയാൻ കഴിയണമെന്നും മുഖ്യമന്ത്രി. കൊവിഡ് പ്രതിരോധ ശ്രമങ്ങൾ തുടങ്ങിയിട്ട് ഇപ്പോൾ ആറ് മാസമായി. ഈ വർഷം അവസാനത്തോടെ മാത്രമേ രോഗനിയന്ത്രണം സാധ്യമാവൂ എന്നാണ് വിലയിരുത്തലെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് അനുസരിച്ച് കൊവിഡ് വ്യാപനത്തിന് നാല് ഘട്ടങ്ങളാണുള്ളത്. രോഗികളില്ലാത്ത സ്ഥിതി, പുറത്തുനിന്ന് രോഗികളെത്തി സമൂഹത്തിലെ ച... Read more
ഇന്ന് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത് 608 പേർക്ക്. സമ്പർക്കത്തിലൂടെ 396 പേർക്ക് രോഗം സ്ഥിരീകരിച്ചു. തലസ്ഥാനമായ തിരുവനന്തപുരത്ത് മാത്രം 201 പേർക്ക് കൊവിഡുണ്ട്. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ഒരു ദിവസത്തെ കൊവിഡ് കണക്കാണ് ഇന്നത്തേത് എന്ന് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. 181 പേര്‍ക്ക് കൊവിഡ് ഭേദമായി. രോഗം സ്ഥിരീകരിച്ചവരിൽ 130 പേർ വിദേശത്ത് നിന്ന് വന്നവരാണ്. 68 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമെത്തി. കൊവിഡ് സ്ഥിരീകരിച്... Read more
കോഴിക്കോട്: നാദാപുരം, തൂണേരി മേഖലയില്‍ ശനിയാഴ്ച മൂന്നുപേർക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല. ഇവരുമായി പ്രാഥമിക സമ്പർക്കമുള്ളവരെയാണ് തിങ്കളാഴ്ച ആന്റിജന്‍ പരിശോധനയ്ക്ക് വിധേയരാക്കിയത്. നാലുമാസം പ്രായമായ കുഞ്ഞും പഞ്ചായത്ത് പ്രസിഡന്റുമടക്കം 48 പേരുടെ ഫലം പോസിറ്റീവായി. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇന്നലെയാണ് പരിശോധനാ ഫലം പുറത്തുവന്നത്. നാദാപുരം താലൂക്ക് ആശുപത്രിയിൽ... Read more