സർക്കാരിനെതിരെ അവിശ്വാസ പ്രമേയവും സ്പീക്കർക്കെതിരെ പ്രമേയവും പാസാക്കാനൊരുങ്ങി യുഡിഎഫ്. തിരുവനന്തപുരം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. കേസിലെ പ്രതികളുമായി സ്പീക്കർക്ക് ബന്ധമുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പ്രമേയം പാസാക്കാൻ തീരുമാനിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഇതിന്റെ ചുമതല ഏൽപിച്ചതായി യുഡിഎഫ് കൺവീനർ ബെന്നി ബെഹ്നാൻ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ രാജിയുമായി ബന്ധപ്പ... Read more
തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. ദുബായിൽ നിന്നും എത്തിയ മൂന്ന് പേരിൽ നിന്നുമാണ് സ്വർണം പിടിച്ചത്. ഏകദേശം 1. 45 കിലോ വരുന്ന സ്വർണമാണ് ഇവരിൽ നിന്ന് പിടിച്ചത്. കുഴമ്പുരൂപത്തിൽ ആണ് സ്വർണം കടത്താൻ ശ്രമിച്ചത്. പിടിയിലായത് തമിഴ്നാട് സ്വദേശികളാണെന്നാണ് വിവരം. ഇവരുടെ ഉന്നത ബന്ധം അന്വേഷിക്കുന്നു. നയതന്ത്ര ചാനൽ വഴി 30 കിലോ സ്വർണം കടത്തിയ കേസ് ദേശീയതലത്തിൽ തന്നെ ശ്രദ്ധയാകർഷിക്കുമ്പോഴാണ് വീണ്ടും സ്വർണം കടത്താനുള്ള ശ്രമം പിടിച്... Read more
തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണച്ചുമതല രാജ കുടുംബത്തിനില്ലെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി തള്ളി. രാജാവ് അന്തരിച്ചുവെന്നത് രാജ കുടുംബത്തിനുള്ള അവകാശങ്ങൾ ഇല്ലാതാക്കുന്നില്ലെന്ന് സുപ്രീം കോടതി വിധിച്ചു. ക്ഷേത്ര ഭരണത്തിന് രാജ കുടുംബാംഗങ്ങളും കേന്ദ്ര-സംസ്ഥാന സർക്കാർ പ്രതിനിധികളും അടങ്ങുന്ന പുതിയ കമ്മിറ്റി രൂപീകരിക്കാനുള്ള തിരുവിതാംകൂർ രാജകുടുംബത്തിന്റെ നിർദേശവും ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചു. തിരുവിതാംകൂറി... Read more
എറണാകുളം മെഡിക്കൽ കോളജിൽ അത്യാധുനിക സംവിധാനങ്ങളോടെ പുതിയ തീവ്ര പരിചരണ വിഭാഗം സജ്ജമായി. യന്ത്രസംവിധാനത്തോടെ പ്രവർത്തിക്കുന്നവ അടക്കം 40 കിടക്കകൾ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ ബെഡുകൾക്കും വെന്റിലേറ്റർ പിന്തുണയുണ്ട്. തീവ്ര രോഗാവസ്ഥയിലുള്ള 40 രോഗികളെ വരെ ഒരേ സമയം വെന്റിലേറ്ററിൽ ചികിത്സിക്കാൻ കഴിയും. ആരോഗ്യമന്ത്രി കെകെ ശൈലജയാണ് തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്. ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്: എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ അത്യ... Read more
തിരുവനന്തപുരം: കുടുതൽ പദ്ധതികൾക്ക് അംഗീകാരം നൽകി കിഫ്ബി വാർഷിക യോഗം. ആകെ 472.40 കോടി രൂപയുടെ പദ്ധതികൾക്കാണ് 39-ആം കിഫ് ബോർഡ് യോഗം ധനാനുമതി നൽകിയിട്ടുള്ളത്. ഇതുവരെ ദേശീയപാത വികസനത്തിന്റെ സ്ഥലമെടുപ്പിന് സംസ്ഥാന വിഹിതമായി 5374 കോടി രൂപയുൾപ്പെടെ നാളിതുവരെ, വിവിധ വകുപ്പുകൾക്കായി ആകെ 42,405.20 കോടി രൂപയുടെ 730 പദ്ധതികൾക്ക് കിഫ്ബി അംഗീകാരം നൽകിയിട്ടുണ്ട്. ഇത് കൂടാതെ വിവിധ വ്യവസായ പാർക്കുകൾക്ക് സ്ഥലം ഏറ്റെടുക്കുന്നതിനായി 13,988.63... Read more