ന്യൂഡൽഹി: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിന് സ്വർണ്ണക്കടത്ത് കേസിൽ പങ്കുണ്ടെന്ന ഗുരുതര ആരോപണവുമായി ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളെ സംസ്ഥാന സർക്കാർ വളരെ ലാഘവത്തോടെയാണ് കാണുന്നതെന്നും നദ്ദ ആരോപിച്ചു. വീഡിയോ കോൺഫറൻസിലൂടെ കേരളത്തിലെ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടെയാണ് സംസ്ഥാന സർക്കാരിനെ നദ്ദ കടന്നാക്രമിച്ചത്. “എല്ലായിടത്തും സ്വർണ്ണത്തിന്റെ നിറം മഞ്ഞയാണ്, പക്ഷേ കേരളത്തിൽ ഇത് ചുവപ... Read more
കൊച്ചി: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. എറണാകുളത്ത് ഹൃദയസ്തംഭനം മൂലം മരിച്ച ഇടുക്കി രാജാക്കാട് സ്വദേശിനിയായ സ്ത്രീക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദ്രോഗത്തിന് ചികിത്സയിലായിരിക്കെ വൽസമ്മ ജോയി മരിച്ചത്. പിന്നീട് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച്ചയാണ് വൽസമ്മയെ നെഞ്ചുവേദനയെ തുടർന്ന് ഇടുക്കിയിൽ നിന്ന് എറണാകുളം ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഇവർക്ക് കോവിഡ് ലക്ഷണങ്ങൾ ഇല്ലായിരുന്നു. എ... Read more
മുംബെെ: അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഐശ്വര്യ റായിക്കും എട്ടുവയസുകാരിയായ മകൾ ആരാധ്യ ബച്ചനും കോവിഡ് സ്ഥിരീകരിച്ചു. ഇരുവരുടേയും ആന്റിജൻ പരിശോധനയിൽ ഫലം നെഗറ്റീവായിരുന്നു. എന്നാൽ സ്രവ പരിശോധന ഫലത്തിൽ കോവിഡ് സ്ഥീരീകരിക്കുകയായിരുന്നു. ശനിയാഴ്ചയാണ് അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കേവിഡ് സ്ഥിരീകരിച്ചത്. അതേസമയം കുടുംബത്തിലെ മറ്റ് അംഗങ്ങളായ ജയ ബച്ചൻ, അഗസ്ത്യ നന്ത, നവ്യ നാവേലി നന്ത, ശ്വേതാ നന്ത എന്നിവരുടെ കോവിഡ് പരിശോധനാ... Read more
കോവിഡ് രോഗിയായ ആൾ പങ്കെടുത്ത വിവാഹ നിശ്ചയ ചടങ്ങിൽ എത്തിയ 12 ബന്ധുക്കളുടെ പരിശോധനാ ഫലം പോസിറ്റീവായി. ഇതോടെ ചടങ്ങിൽ പങ്കെടുത്ത 80ഓളം പേര് നിരീക്ഷണത്തിലാണ്. ആലുവ കീഴ്മാട് പഞ്ചായത്തിലായിരുന്നു സംഭവം. കോവിഡ് രോഗിയായ ആൾ പങ്കെടുത്ത വിവാഹ നിശ്ചയ ചടങ്ങിൽ എത്തിയിരുന്നവരാണ് ഇവരെല്ലാം. ചടങ്ങിൽ ഉണ്ടായിരുന്ന ഇയാളുടെ ബന്ധുവല്ലാത്ത കവളങ്ങാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗലക്ഷണമുള്ള സമയത്താണ് ഇയാൾ ചടങ്ങിൽ പങ്കെടുത്തതെന്നാണ് വിവരം. വിവാഹ നിശ്ചയ ചടങ്... Read more
സ്വര്ണ്ണക്കടത്തുകേസിൽ അറസ്റ്റിലായ മുഖ്യപ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയുംകൊണ്ട് എൻഐഎ സംഘം ശനിയാഴ്ച രാത്രിതന്നെ കേരളത്തിലേക്ക് തിരിച്ചതായി റിപ്പോർട്ട്. പ്രതികളെ 24 മണിക്കൂറിനുള്ളിൽ കോടതിയിൽ ഹാജരാക്കേണ്ടതിനാലാണിത്. റോഡ് മാർഗമാണ് സംഘം കേരളത്തിലേക്ക് തിരിച്ചത്. ഇന്നു രാവിലെ കൊച്ചിയിലെത്തിക്കുന്ന പ്രതികളെ വീഡിയോ കോൺഫറൻസിങ്ങിലൂടെയായിരിക്കും എൻഐഎ കോടതിയിൽ ഹാജരാക്കുക. സ്വപ്നയും സന്ദീപും ഒറ്റയ്ക്കാണ് കേരളം വിട്ടതെന്നാണ് ലഭിക്കുന്ന വിവരം. സ്വപ്... Read more