സാങ്കേതിക രംഗത്തെ വമ്പൻ കമ്പനിയായ ഗൂഗിൾ ഇന്ത്യയിലെ ഡിജിറ്റൽവൽക്കരണത്തിന് 75,000 കോടി രൂപ നിക്ഷേപിക്കും. അടുത്ത അഞ്ചുമുതൽ ഏഴുവരെ വർഷത്തിനിടയിലാണ് ഇത്രയും തുകയുടെ നിക്ഷേപം നടത്തുകയെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചെ വ്യക്തമാക്കി. മൂലധന നിക്ഷേപം, ഓഹരി പങ്കാളിത്തം, അടിസ്ഥാന സൗകര്യമേഖലയിലെ നിക്ഷേപം എന്നിങ്ങനെ പലതലത്തിലാകും തുക നിക്ഷേപിക്കുകയെന്നും സുന്ദർ പിച്ചെ വ്യക്തമാക്കി. ഇന്ത്യയുടെ ഡിജിറ്റൽവൽക്കരണവുമായി ബന്ധപ്പെട്ട നാല് മേഖലകളിലാകും ശ്രദ്ധ... Read more
സംസ്ഥാനത്ത് ഒരു കോവിഡ് രോഗിയും നിരീക്ഷണത്തിലിരുന്നയാളും മരിച്ചു. ലാബിലെത്തിയ ആള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നാദാപുരം താലൂക്ക് ആശുപത്രിയിലെ ലാബ് അടച്ചു. കോവിഡ് പടരുന്ന സാഹചര്യത്തിൽ 5 ജില്ലകളിലെ തീരപ്രദേശങ്ങളിൽ പ്രഖ്യാപിച്ച ട്രിപ്പിൾ ലോക് ആറ് മണി മുതല്‍ നിലവില്‍ വരും. കോട്ടയം പാറത്തോട് സ്വദേശി അബ്ദുൾ സലാം ആണ് മരിച്ചത്. 71 വയസുള്ള ഇയാൾ ഓട്ടോ ഡ്രൈവറാണ്. രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. വൃക്കരോഗവും പ്രമേഹവും ഉണ്ടായിരുന്ന സലാം കോട്ടയം മെഡിക്ക... Read more
കോട്ടയം: പാലാ നഗരസഭയിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു. കോട്ടയം തിരുവാർപ്പ് സ്വദേശിയായ 26കാരനാണ് രോഗം സ്ഥിരീകരിച്ചത്. പാലാ നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ ജീവനക്കാരനാണ് ഇയാൾ. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചവരെ ജോലിയിൽ ഉണ്ടായിരുന്നു. പനിയും ജലദോഷവും മൂലം അവധിയിൽ പ്രവേശിക്കുകയായിരുന്നു. ശനിയാഴ്ചയാണ് സ്രവപരിശോധനക്ക് ഇയാളെ വിധേയനാക്കിയത്. സംഭവത്തെ തുടർന്ന് നഗരസഭാ കാര്യാലയം താൽക്കാലികമായി അടച്ചു. ആരോഗ്യവിഭാഗം പ്രവർത്തകർ ഇന്ന് കാര്യാലയം അണുവിമുക്തമാക്കി. നഗരസഭയ... Read more
തിരുവനന്തപുരം സ്വര്‍ണകടത്ത് കേസിലെ പ്രതി സരിത്തിനെ വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകടസ്ഥലത്തും കണ്ടതായി കലാഭവന്‍ സോബി ജോർജ്. ഇപ്പോള്‍ മാധ്യമങ്ങളിലൂടെ ചിത്രങ്ങള്‍ കണ്ടപ്പോഴാണ് സരിത്തിനെ തിരിച്ചറിഞ്ഞതെന്നും സോബി. ബാലഭാസ്കറിന്റെ അപകടത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘങ്ങള്‍ ഉണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ബാലഭാസ്കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് ചില അസ്വാഭാവിക കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടെന്ന് സോബി നേരത്തെ വെളിപ്പെടുത്തിയിരുന്... Read more
ദക്ഷിണാഫ്രിക്കൻ വിമോചന നേതാവ് നെൽസൺ മണ്ടേലയുടെ മകൾ സിൻഡ്സി മണ്ടേല അന്തരിച്ചു. 59 വയസായിരുന്നു. തിങ്കളാഴ്ച രാവിലെ ജോഹന്നാസ്ബർഗിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മരണകാരണം പുറത്തുവിട്ടിട്ടില്ല. 2015 മുതൽ ഡെൻമാർക്കിലെ അംബാസിഡറായി പ്രവർത്തിച്ചുവരികയായിരുന്നു. ദക്ഷിണാഫ്രിക്കയിലെ വിമോചന നേതാക്കളായ നെൽസൺ മണ്ടേലയുടെയും വിന്നി മണ്ടേലയുടെയും മകളായ സിൻഡ്സി മനുഷ്യാവകാശ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. Read more