കൊച്ചി: സ്വർണക്കടത്തുകേസിൽ അറസ്റ്റിലായ നാലാം പ്രതി സന്ദീപ് നായരുടെ ബാഗിനുള്ളില്‍ എന്ത്? ബെംഗളൂരുവിൽ നിന്ന് പിടിക്കപ്പെടുമ്പോൾ കണ്ടെടുത്ത ബാഗ് കോടതിയുടെ മേൽനോട്ടത്തിൽ തുറക്കാൻ അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകി. സന്ദീപിന്റെ ബാഗും മൊബൈൽഫോണും പരിശോധിക്കുന്നതോടെ അന്വേഷണം പുതിയതലങ്ങളിലേക്ക് തിരിയുമെന്നാണ് എൻഐഎ വൃത്തങ്ങൾ നൽകുന്ന സൂചന. സ്വർണക്കടത്തിന് തീവ്രവാദ ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നതിന്. ഇത് സാധൂകരിക്കുന്ന തെളിവുകൾ സന്ദീപിന്റെ ബാഗി... Read more
കാഠ്മണ്ഡു: യഥാര്‍ത്ഥ അയോധ്യ നേപ്പാളിലാണെന്ന വിവാദ പ്രസ്താവനയുമായി നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി. ഹൈന്ദവ വിശ്വാസമനുസരിച്ച് രാമജന്മഭൂമിയായ അയോധ്യ യഥാര്‍ത്ഥത്തില്‍ കാഠ്മണ്ഡുവിന് സമീപമുള്ള ഗ്രാമമാണെന്നും കെ പി ശര്‍മ ഒലി പറഞ്ഞതായി വാർത്താ ഏജൻസിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ശ്രീരാമന് ഇന്ത്യക്കാരനല്ലെന്നും നേപ്പാളിയാണെന്നും കെ പി ശര്‍മ ഒലി പറഞ്ഞു. രാമന്റെ ജന്മസ്ഥലം ഉത്തർപ്രദേശിലെ അയോധ്യയിൽ അല്ല, ദക്ഷിണ നേപ്പാളിലെ ബിൽഗുഞ്ചിന് സമീപമുള്ള... Read more
ചണ്ഡീഗഡ്: കോവിഡ് വ്യാപനം തടയുന്നതിന് കർശന നിയന്ത്രണങ്ങളേർപ്പെടുത്തി പഞ്ചാബ്. അഞ്ചുപേരിലധികം കൂട്ടംകൂടുന്നതിന് നിരോധനം ഏർപ്പെടുത്തി. വിവാഹം അടക്കമുള്ള ചടങ്ങുകളിൽ 30 ൽ കൂടുതൽ പേർ പങ്കെടുക്കുന്നതിനും നിരോധനമേർപ്പെടുത്തി. മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് ആണ് പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. മാർനിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യും. 30ൽ അധികംപേരെ പങ്കെടുപ്പിച്ചുള്ള ചടങ്ങുകൾ നടക്കുന്ന ഹാളുകളുടെയും ഹോട്ടലുകളുടെയും ലൈസൻസ് റദ... Read more
സ്വര്‍ണക്കടത്ത് കേസില്‍ ഫൈസൽ ഫരീദിനെ പ്രതിയാക്കിയത് യു.എ.ഇ കോൺസുലേറ്റിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലെന്ന് എന്‍ഐഎ. കോൺസുലേറ്റ് ചുമതലയുള്ള ഉദ്യോഗസ്ഥനില്‍ നിന്നാണ് ഫൈസലിന്റെ മേൽവിലാസം ലഭിച്ചതെന്നും എന്‍ഐഎ. നയതന്ത്ര ബാഗേജ് വഴി സ്വർണം അയച്ചത് തൃശൂർ കയ്പമംഗലം സ്വദേശി ഫൈസലിന്റെ മേൽവിലാസത്തിലാണ്. സ്വർണം അയക്കാനുപയോഗിച്ച ഐഡി നമ്പറും കോൺസുലേറ്റ് എന്‍ഐഎക്ക് കൈമാറി. കസ്റ്റംസിന്റെ പ്രാഥമിക റിപ്പോർട്ട് പ്രകാരമാണ് എറണാകുളം സ്വദേശിയെന്ന് എഫ്ഐആറിൽ രേഖ... Read more
തിരുവനന്തപുരം പൂന്തുറയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ഇന്നലെ 19 കേസുകളാണ് പൂന്തുറയിൽ റിപ്പോർട്ട് ചെയ്തത്. അതേസമയം ജില്ലയിലെ വിവിധ മേഖലകളിൽ രോഗബാധ സ്ഥിരീകരിച്ചതും ഉറവിടമില്ലാത്ത രോഗികളും ആശങ്ക ഉണർത്തുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത പൂന്തുറയിൽ കാര്യങ്ങൾ നിയന്ത്രണത്തിലേക്ക് വരികയാണ്. 9ആം തിയ്യതി 77 കേസും 10ആം തിയ്യതി 101 കേസും റിപ്പോർട്ട് ചെയ്ത പൂന്തുറയിൽ ഇന്നലെ റിപ്പോർട്ട് ചെയ്തത് 19 കേസുകൾ മാത്രമാണ്. 19 പേരെയു... Read more