പാലത്തായി പീഡനകേസില്‍ ബി.ജെ.പി നേതാവായ പ്രതി പത്മരാജനെതിരെ കുറ്റപത്രം സമര്‍പ്പിച്ചതില്‍ പോക്സോ ഒഴിവാക്കിയത് നിയമോപദേശം മറികടന്ന്. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് ക്രൈം ബാഞ്ചാണ് ഇത് സംബന്ധിച്ച് നിയമോപദേശം തേടിയത്. ഡി.ജി.പിയുടെ ഓഫിസ് നല്കിയ നിയമോപദേശത്തില്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ പോക്സോയോ മറ്റ് വകുപ്പുകളോ ചുമത്തുന്നതില്‍ തെറ്റില്ലെന്നായിരുന്നു. എന്നാല്‍ ഇത് മറികടന്ന് ജുവൈനല്‍ ജസ്റ്റിസ് ആക്ടും ഐ.പി.സിയുടെ ദുര്‍ബല വകുപ്പുകളും മാത്ര... Read more
കിഫ്ബി വഴി സർക്കാർ പൂർത്തീകരിച്ച 4 സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടങ്ങളുടെ പ്രവർത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിർവഹിച്ചു. രണ്ട് കെട്ടിടങ്ങളുടെ നിർമാണോദ്ഘാടനവും നടന്നു. സബ് രജിസ്ട്രാർ ഓഫീസുകൾക്കായി ഇടുക്കി ജില്ലയിൽ രണ്ടും ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ ഓരോ കെട്ടിടങ്ങളുടെയും നിർമാണമാണ് പൂർത്തിയാക്കിയത്. ഈ കെട്ടിടങ്ങളുടെ പ്രവർത്തനോദ്ഘാടനമാണ് ഈ മാസം 14ന് മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിങ് വഴി നിർവഹിച്ചത്. കോഴിക്കോട് ജില്ലയിലെ നടുവണ്ണൂരിൽ 98 ലക്ഷം... Read more
കായിക താരവും കസ്റ്റംസ് ഉദ്യോഗസ്ഥയുമായ ബോബി അലോഷ്യസ് പൗരത്വ രേഖകളിലും ക്രമക്കേട് നടത്തിയതിന്റെ തെളിവുകള്‍ പുറത്ത്. ബോബി അലോഷ്യസ് ബ്രിട്ടനില്‍ കമ്പനി രൂപീകരിച്ചത് ബ്രിട്ടീഷ് പൗരയെന്ന വ്യാജേനയാണ്. യുകെ സ്റ്റഡി അഡൈ്വസ് ലിമിറ്റഡ് എന്ന കമ്പനിയാണ് ബോബി അലോഷ്യസ് ലണ്ടനില്‍ അനധികൃതമായി രൂപീകരിച്ചത്. കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ഫണ്ട് വാങ്ങി ലണ്ടനില്‍ പഠിക്കാനെത്തിയ ബോബി അലോഷ്യസാണ് കമ്പനി രൂപീകരിച്ച് അതിന്റെ തലപ്പത്ത് എത്തിയത്. രേഖകളില... Read more
മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോബോബന് മിനി കൂപ്പര്‍ ലിമിറ്റഡ് എഡിഷന് സ്വന്തമാക്കിയെന്ന വാര്‍ത്ത താരം തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ അതിലും കൌതുകമായ ചില ചിത്രങ്ങളുടെ കൊളാഷുമായാണ് കുഞ്ചാക്കോബോബന് ഇപ്പോള്‍ എത്തിയിരിക്കുന്നത്. മറ്റൊരു കാര്‍ പ്രേമിയായ നടന് മമ്മൂട്ടിയുമായുള്ള ഒരു താരതമ്യമാണ് കുഞ്ചാക്കോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. മമ്മൂട്ടിയും താനും ഒരേ തരം വസ്ത്രങ്ങൾ ധരിച്ചുനിൽക്കുന്നതിന്റെയും രണ്ടുപേരുടെയും മിനി... Read more
രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലവും സിബിഎസ്ഇ പത്താം ക്ലാസ് ഫലവും ബുധനാഴ്ച പ്രഖ്യാപിക്കും. ഒന്നാംവർഷ ഹയർ സെക്കൻഡറി പ്രവേശന നടപടി ആരംഭിക്കുന്ന തീയതിയും പ്ലസ്ടു ഫലത്തിനൊപ്പം പ്രഖ്യാപിക്കും. രണ്ടാംവർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം ബുധനാഴ്ച പകൽ രണ്ടിന് മന്ത്രി സി രവീന്ദ്രനാഥ് പ്രഖ്യാപിക്കും. തുടർന്ന് www.keralaresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.go... Read more