തിരുവനന്തപുരത്ത് ഗുരുതര സാഹചര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തീരമേഖലയിൽ അതിവേഗമാണു രോഗവ്യാപനം. പൂന്തുറ, പുല്ലുവിള പ്രദേശങ്ങളിൽ സാമൂഹ്യവ്യാപനത്തിൽ എത്തിയെന്നു വിലയിരുത്തുന്നതായും മുഖ്യമന്ത്രി പറഞ്ഞു. 247പേര്‍ക്കാണ് ഇന്ന് തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് പോസറ്റീവായ കേസുകളില്‍ രണ്ട് പേര് മാത്രമാണ് വിദേശത്തു നിന്നെത്തിയത്. ഇതില്‍ 237 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്. നാല് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്... Read more
മുംബൈ: കോവിഡ് 19 സ്ഥിരീകരിച്ച് വീട്ടിൽ നിരീക്ഷണത്തിലായിരുന്ന ബോളിവുഡ് നടി ഐശ്വര്യ റായ് ബച്ചനെയും മകൾ ആരാധ്യ ബച്ചനെയും മുംബൈയിലെ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെറിയ തോതിലുള്ള ലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെയാണ് ഐശ്വര്യയെയും മകളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നേരത്തെ കോവിഡ് സ്ഥിരീകരിച്ച ഐശ്വര്യയുടെ ഭർത്താവ് അഭിഷേക് ബച്ചൻ അദ്ദേഹത്തിന്റെ അച്ഛൻ അമിതാഭ് ബച്ചൻ എന്നിവരെ ഇതിനകം തന്നെ അതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കോവിഡ് സ്ഥിരീകരിച്ചതിനെ... Read more
ന്യൂഡൽഹി: പരിഷ്കരിച്ച ബഹുരാഷ്ട്രവാദത്തിന് മാത്രമേ മാനവികതയുടെ അഭിലാഷങ്ങൾ നിറവേറ്റാൻ കഴിയുകയുള്ളൂവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐക്യരാഷ്ട്രസഭ യഥാർത്ഥത്തിൽ രണ്ടാം ലോക മഹായുദ്ധത്തിന്റെ ശേഷിപ്പായാണ് ജനിച്ചതെന്നും കോവിഡ് -19 മഹാമാരി ഐക്യരാഷ്ട്രസഭയുടെ “പുനർജന്മത്തിനും” പുനഃസംഘടനയ്ക്കും” ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഎൻ ഇക്കണോമിക് ആന്റ് സോഷ്യൽ കൗൺസിൽ (ഇക്കോസോക്ക്) സെഷന്റെ ഉന്നതതല വിഭാഗത്തെ വീഡിയോ കോൺഫറൻസ് വഴി അഭിസംബോധന ചെയ്ത മ... Read more
മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ നിയമനങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ചു. ഫിനാൻസ് ഇൻസ്പെക്ഷൻ വിംഗിനാണ് അന്വേഷണ ചുമതല. ചീഫ് സെക്രട്ടറി തല അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ശിവശങ്കറിന്റെ കെഎസ്ഐടിഐഎല്ലിലേത് അടക്കം നിയമനങ്ങൾ സംബന്ധിച്ച് വിശദമായി അന്വേഷിക്കും. ശിവശങ്കറിനെതിരായ അന്വേഷണ സമിതിയുടെ റിപ്പോർട്ട് ഇന്നലെയാണ് സർക്കാരിന് സമർപ്പിച്ചത്. ശിവശങ്കർ സിവിൽ സർവീസ് ചട്ടം ലംഘിച്ചുവെന്നും ബന്ധങ്ങൾ സ്ഥാപിക്കുന്നതിൽ ജാഗ്രത കുറവുണ്ടായ... Read more
ജില്ലയിൽ വെളളിയാഴ്ച (ജൂലൈ 17) 32 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 32 പേർ രോഗമുക്തരായി. 14 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജൂലൈ 15 ന് തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ മരണമടഞ്ഞ പുല്ലൂർ തെക്കുംപറമ്പിൽ വീട്ടിൽ ഷിജു (46, പുരുഷൻ) വിന് കോവിഡ് സ്ഥിരീകരിച്ചു. ന്യൂമോണിയ ബാധിച്ചാണ് ഷിജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കുരിയച്ചിറയിലെ കോർപ്പറേഷൻ ശ്മശാനത്തിൽ മൃതദേഹം സംസ്ക്കരിച്ചു. ഇരിങ്ങാലക്കുട കേരള ഫീഡ്സിൽ രോഗം സ്ഥിരീകരിച്ച... Read more