കൊരട്ടിപള്ളി ഇടവക സെൻറ് അഗസ്റ്റിൻ കുടുംബയൂണിറ്റ് അംഗം, കൊരട്ടി ജംഗ്ഷൻ – ബിന്ദു നഗർ റോഡ്, കാട്ടുപറമ്പിൽ പരേതനായ ലോനപ്പൻ മകൻ ആൻറണി (70) നിര്യാതനായി. മൃതസംസ്കാര ചടങ്ങ് വെള്ളിയാഴ്ച 26–3–2021 ഉച്ചകഴിഞ്ഞ് 3.30ന് കൊരട്ടി സെൻറ് മേരീസ് ഫൊറോന പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു.കോവിഡ് വാക്സിനെടുക്കുവാനായി ഗാന്ധിഗ്രാം ഹോസ്പിറ്റൽ തിരുമുടികുന്നിൽ എത്തി ഓട്ടോറിക്ഷയിൽ നിന്ന് ഇറങ്ങുമ്പോൾ പെട്ടെന്നു തലകറങ്ങി , ഹൃദയാഘാതമായിരുന്നു മരണകാരണം .കൊറോണ വ്യാപനം തട... Read more
കൊരട്ടി : വാലുങ്ങാമുറി എച്ച്.എം. എCല്‍.പി. സ്കൂളില്‍നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപകന് പി.എല്‍. സെബാസ്റ്റ്യന്‍ യാത്രയയപ്പ് നല്കി. സ്കൂള്‍ മാനേജരും തിരുമുടിക്കുന്ന് പള്ളി വികാരിയുമായ ഫാ. ജോസ് ചോലിക്കരയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗം കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി.ബിജു ഉദ്ഘാടനംചെയ്തു. എ.ഇ.ഒ. കെ.വി. പ്രദീപ് എല്‍.എസ്.എസ്. വിജയി അമേയഷിജുവിന് ഉപഹാരം നല്കി. ബി.പി.ഒ. സി.ജി. മുരളീധരന് എസ്.എസ്.എല്‍.സി. ഫുള്‍ എപ്ലസ് നേടിയ പൂര്‍വ്വ വിദ്യാ... Read more
ഇ.ഡിക്കെതിരെയുള്ള ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സ്റ്റേ ഇല്ല. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ ഹരജി ചൊവ്വാഴ്ച വീണ്ടും ഹൈക്കോടതി പരിഗണിക്കും. അതുവരെ ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ നടപടി പാടില്ലെന്നും ഹൈക്കോടതി നിർദേശിച്ചു. ഇ.ഡിക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാർ മേഹ്തയാണ് കോടതിയിൽ ഹാജരായത്. ഇ.ഡിക്കെതിരെ കേസെടുക്കാന്‍ വകുപ്പില്ലെന്ന് സോളിസിറ്റര്‍ ജനറൽ കോടതിയിൽ വാദിച്ചു. മുദ്രവെച്ച കവറില്‍ നല്കിയ വിവരങ്ങള്‍ വീണ്ടും നല്... Read more
രാജ്യത്ത് ഇന്ധന വിലയില്‍ നേരിയ കുറവ്. കൊച്ചിയില്‍ പെട്രോള്‍ വില 18 പൈസ കുറഞ്ഞ് 91 രൂപ 15 പൈസയായി. ഡീസല്‍ വില 17 പൈസ കുറഞ്ഞ് 85 രൂപ 74 പൈസയായി. റെക്കോര്‍ഡ് വില പിന്നിട്ടശേഷം ആദ്യമായാണ് രാജ്യത്ത് ഇന്ധന വില കുറയുന്നത്. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി രാജ്യത്ത് ഇന്ധനവില തുടര്‍ച്ചയായി ഉയരുന്ന സാഹചര്യം ഉണ്ടായിരുന്നു. രാജ്യത്ത് ഇന്ധന വില റെക്കോര്‍ഡ് നിരക്കില്‍ എത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ 25 ദിവസമായി പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ [... Read more
സംസ്ഥാനത്ത് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാസർഗോഡ്, കണ്ണൂർ ജില്ലകൾ ഒഴികെ വേനൽ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഉച്ചയ്ക്ക് ശേഷം ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനം ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലയോര മേഖലകളിലുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണം. ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കണം. ഉച്ചയ്ക്ക് രണ്ട് മണി മുതൽ രാത്രി പത്ത് മണിവരെ അന്തരീക്ഷം മേഘാവൃതമാണെങ... Read more