രാജ്യത്തെ ടോൾ പ്ലാസകൾ ഒരു വർഷത്തിനകം ഇല്ലാതാകുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. പകരം ജിപിഎസ് ബന്ധിത ടോൾ പിരിവ് സംവിധാനം നിലവിൽ വരുമെന്ന് മന്ത്രി പാർലമെന്റില്‍ പറഞ്ഞു. ഒരു വർഷത്തിനുള്ളിൽ രാജ്യത്തെ എല്ലാ ടോൾ ബൂത്തുകളും നീക്കുമെന്ന് ഞാൻ സഭയ്ക്ക് ഉറപ്പു നല്കുന്നു . ജിപിഎസിനെ അടിസ്ഥാനമാക്കി ടോൾ പിരിവ് നടത്തുന്ന സംവിധാനം ഉടൻ നിലവിൽ വരുമെന്നും കേന്ദ്രമന്ത്രി ലോക്സഭയില്‍ പറഞ്ഞു. അടുത്തിടെ നാഷണല്‍ ഹൈവേ അതോറിറ്റിയുടെ എല്ലാ ടോള്‍ ബൂത്തുകളിലും ഫാസ്ടാഗ്... Read more
ധര്‍മ്മടത്ത് പിണറായി വിജയനെതിരെ മത്സരിക്കുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഉച്ചകഴിഞ്ഞ് കലക്ട്രേറ്റിലെത്തിയാണ് പത്രിക സമര്‍പ്പിച്ചത്. ധര്‍മ്മടത്ത് വാളയാര്‍ സമരസമിതിയുടെ സ്ഥാനാര്‍ഥിയായാണ് മത്സരിക്കുക. വാളയാറില്‍ പീഡനത്തിനിരയായ സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസിന്റെ അന്വേഷണം അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ജനുവരി 26 മുതല്‍ സത്യാഗ്രഹം നടത്തുകയാണ് കുട്ടികളുടെ അമ്മ. തെരഞ്ഞെടു... Read more
സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 2000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം മാർച്ച് 23ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും (നമ്പർ: എസ്.എസ്-1/79/2021-ഫിൻ. തിയതി 18.03.2021 & നമ്പർ: എസ്.എസ്-1/80/2021-ഫിൻ. തിയതി 18.03.2021) വിശദാംശങ്ങൾക്കും ധനവകുപ്പിന്റെ വെബ്സൈറ്റ് (www.finance.kerala.gov.in) സന്ദർശിക്കുക.. Read more
ആവേശകരമായ നാലാം ടി20യില്‍ ഇംഗ്ലണ്ടിനെ തറപറ്റിച്ച് ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ 186 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 8 വിക്കറ്റിന് 177 റണ്‍സേ എടുക്കാനായുള്ളു. ജേസണ്‍ റോയ്(40), ബെന്‍ സ്റ്റോക്സ്(46), ബെയര്‍സ്റ്റോ(25) എന്നിവരുടെ മികച്ച ബാറ്റിങ് ഇംഗ്ലണ്ടിന് പ്രതീക്ഷ നല്‍കിയെങ്കിലും ഇന്ത്യന്‍ ബൌളര്‍മാര്‍ അത് യാഥാര്‍ത്ഥ്യമാക്കിയില്ല. ഇന്ത്യക്കായി ശാര്‍ദുല്‍ ഠാക്കൂര്‍ മൂന്ന് വിക്കറ്റും, ഹാര്‍ദ്ദിക് പാണ്ഡ്യ, രാഹുല്‍ ചഹര്‍ എന്നിവര്‍ രണ്ടും ബുവനേശ്... Read more
നിയമസഭാ തിരഞ്ഞെടുപ്പിൽ ആബ്സൻറീ വോട്ടർമാർക്ക് തപാൽ വോട്ടിന് തിരഞ്ഞെടുപ്പ് കമ്മീഷൻ അവസരമൊരുക്കിയിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ അറിയിച്ചു. 80 വയസിനുമുകളിലുള്ള മുതിർന്ന പൗരൻമാർ, വോട്ടർപട്ടികയിൽ ഭിന്നശേഷിക്കാർ എന്ന് രേഖപ്പെടുത്തിയിട്ടുള്ളവർ, കോവിഡ് 19 ബാധിച്ചവരോ, രോഗമുണ്ടെന്ന് സംശയിക്കുന്നവരോ, തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട അവശ്യ സർവീസുകളിൽ ഉൾപ്പെട്ടവർ എന്നിവർക്കാണ് തപാൽ ബാലറ്റ് അനുവദിക്കുന്നത്. തപാൽ വോട്ടിനുള്ള അപേ... Read more