ലക്ഷദ്വീപിലെ മിനിക്കോയിൽ കടലിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ മൂന്ന് ശ്രീലങ്കൻ ബോട്ടുകൾ കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. ബോട്ടുകളിൽ ഒന്നിൽ വൻ ലഹരിമരുന്ന് ശേഖരം ഉണ്ടായിരുന്നതായും ഇവ കടലിൽ എറിഞ്ഞതായും ക്യാപ്റ്റൻ കോസ്റ്റ് ഗാർഡിനോട് സമ്മതിച്ചു. വിശദമായ പരിശോധനയ്ക്കായി ബോട്ടുകൾ വിഴിഞ്ഞം തീരത്തടുപ്പിച്ചു. വെള്ളിയാഴ്ച രാവിലെയാണ് മിനികോയ് ഭാഗത്ത് കോസ്റ്റ് ഗാർഡ് കപ്പലായ വരാഹയുടെ പട്രോളിംഗിനിടെ ദുരൂഹ സാഹചര്യത്തിൽ മൂന്ന് ബോട്ടുകൾ കണ്ടെത്തുന്നത്. പരിശോധനയിൽ... Read more
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയപാര്‍ട്ടികള്‍ക്കുള്ള കോവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ജനങ്ങളുമായി ഇടപഴകുമ്പോള്‍ ശാരീരിക അകലം പാലിക്കുകയും മാസ്ക് കൃത്യമായി ധരിക്കുകയും വേണം. സംസാരിക്കുമ്പോള്‍ മാസ്ക് താഴ്ത്താന്‍ പാടില്ലാത്തതും സാനിറ്റൈസര്‍ കൃത്യമായ ഇടവേളകളില്‍ ഉപയോഗിക്കേണ്ടതുമാണ്. മാസ്ക്, കൈയ്യുറകള്‍ എന്നിവ കോവിഡ് മാനദണ്ഡപ്രകാരം സംസ്ക്കരിക്കുന്നതിന് ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. യോഗങ്ങള്‍ നടത്തുന്ന ഹാളുകളിലും... Read more
നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള കോവിഡ് വാക്സിൻ വിതരണം ജില്ലയിൽ അന്തിമഘട്ടത്തിൽ. ഇതുവരെ 14,373 പേർ ഫസ്റ്റ് ഡോസ് വാക്സിൻ സ്വീകരിച്ചു. പോളിംഗ് ഉദ്യോഗസ്ഥർക്ക് മാത്രമായി 74 കേന്ദ്രങ്ങളിൽവാക്സിൻ സ്വീകരിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നു. കൂടാതെ വാക്സിൻ വിതരണം നടക്കുന്ന മറ്റ് കേന്ദ്രങ്ങളിൽ നിന്നും ഉദ്യോഗസ്ഥർക്ക് വാക്സിൻ സ്വീകരിക്കാം. സെക്കന്റ് ഡോസ് വാക്സിൻ മാർച്ച് 24 ന് ശേഷം വിതരണം ചെയ്യും. തിരഞ്ഞെടുപ്പ് പരിശീലനം പൂർത്... Read more
ദേവന്റെ കേരള പീപ്പിൾസ് പാർട്ടി ബിജെപിയിൽ ലയിച്ചു. കേന്ദ്ര മന്ത്രി അമിത് ഷായാണ് ദേവന് ബിജെപി പതാക നൽകി പാർട്ടിയിലേക്ക് സ്വീകരിച്ചത്. ദേവന് പുറമെ, കെപിസിസി സെക്രട്ടറിയായിരുന്ന പന്തളം പ്രതാപൻ ബിജെപിയിൽ ചേർന്നു. റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ കെ.വി.ബാലകൃഷ്ണൻ, സംവിധായകൻ വിനു കരിയത്തും ബിജെപി അംഗത്വം സ്വീകരിച്ചു. വിജയ യാത്ര സമാപന വേദിയിലാണ് ദേവനടക്കമുളളവർ ബിജെപി അംഗത്വം സ്വീകരിച്ചത്. വേദിയിൽ ശോഭ സുരേന്ദ്രൻ, സുരേഷ് ഗോപി എന്നിവരും ഉണ്ടായിരുന്നു. Read more