എൻഡിഎയുടെ പ്രചാരണ വാഹനം ഇടിച്ച് ഒൻപത് വയസുകാരൻ മരിച്ചു. മാഹിയിലാണ് സംഭവം. മാഹി വളവിൽ സ്വദേശി വിശ്വലാൽ- ദൃശ്യ ദമ്പതികളുടെ മകൻ ആദിഷ് (9) ആണ് മരിച്ചത്. മാഹി കടപ്പുറത്തു വച്ചാണ് അപകടം നടന്നത്. കടപ്പുറത്ത് കളിക്കുകയായിരുന്ന കുട്ടിയെ പ്രചാരണ വാഹനം അബദ്ധത്തിൽ ഇടിക്കുകയായിരുന്നു. Read more
കിടിലൻ മാറ്റങ്ങളിലൂടെ ഉപഭോക്താക്കളെ ഞെട്ടിച്ച ചരിത്രമുള്ള കമ്പനിയാണ് ആപ്പിൾ. നിലവിൽ പുതിയൊരു സോഫ്റ്റ്വെയർ മാറ്റത്തിനൊരുങ്ങുകയാണ് ഈ ടെക് ഭീമൻ. ഐഒഎസ് വേർഷൻ 14.5 ആണ് ആപ്പിളിൽ നിന്ന് അടുത്തായി പുറത്തിറങ്ങാൻ പോകുന്ന സോഫ്റ്റ് വെയർ വേർഷൻ. നിലവിൽ ഈ ഒഎസിന്റെ ബീറ്റ ടെസ്റ്റിങ് നടന്നുകൊണ്ടിരിക്കുകയാണ്. കിടിലൻ മാറ്റങ്ങളോടെയെത്തുന്ന ഐഒഎസ് വേർഷൻ 14.5 ന്റെ സവിശേഷതകൾ പരിശോധിക്കാം. ആപ്പിൾ വാച്ച് ഉപയോഗിച്ച് ഐഫോണിന്റെ ലോക്ക് തുറക്കാം ഐഒസ് 14.5ൽ പ്രധാന മാറ്റങ്ങളി... Read more
യേശു ക്രിസ്തുവിന്റെ ഉത്ഥാനത്തെ അനുസ്മരിക്കുന്ന ഈസ്റ്ററിനെ വരവേറ്റ് ക്രൈസ്തവ വിശ്വാസികൾ. പള്ളികളിൽ പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകളും ഈസ്റ്റർ തിരുക്കർമ്മങ്ങളും പുരോഗമിക്കുകയാണ്. യേശു ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ഓർമ്മ കൊണ്ടാടുന്ന ദിനമാണ് ഈസ്റ്റർ. ദുഃഖവെള്ളിയാഴ്ചക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ് ഈസ്റ്റർ ആചരിക്കുന്നത്. ഭൂരിപക്ഷം ക്രിസ്തുമത വിശ്വാസികളും ഈ ദിവസം സുപ്രധാന പുണ്യദിനമായി ആഘോഷിക്കുന്നു. തിന്മയുടെയും അസത്യത്തിന്റെയും ജയം താത്ക്കാലികം ആണെന്നും... Read more
തെറി വിളിച്ചുവെന്നാരോപിച്ച് എറണാകുളം നെയ്യാറ്റിൻകരയിൽ യുവാവിന് ക്രൂരമർദ്ദനം. നെയ്യാറ്റിൻകര സ്വദേശി സജീബിനെയാണ് സംഘം ചേർന്ന് മർദ്ദിച്ചത്. സംഭവ സ്ഥലത്തെ സിസിടിവി പരിശോധിച്ച് നാല് പേർക്കെതിരെ പൊലീസ് കേസെടുത്തു. മീൻ മാർക്കറ്റിലെ പ്രശ്നമാണ് ആക്രമണത്തിന് പിന്നിലെന്ന് നെയ്യാറ്റിൻകര പൊലീസ് പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കുടുംബം മാർക്കറ്റിന് മുന്നിൽ പ്രതിഷേധം നടത്തി. Read more
തിരൂർ കൂട്ടായിയിൽ എൽ.ഡി.എഫ്- യു.ഡി.എഫ് സംഘർഷം. ഒരാൾക്ക് പരിക്കേറ്റു. എൽ.ഡി.എഫ് സ്ഥാനാർഥി കെ.ടി ജലീലിന്റെ പ്രചാരണ റാലിയിൽ പങ്കെടുത്ത കാറിന് നേരെയും യു.ഡി.എഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിലിന്റെ അനൗൺസ്മെന്റ് വാഹനത്തിന് നേരെയും ആക്രമണമുണ്ടായി. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. മണ്ണാർക്കാട് ചങ്ങല്ലീരിയിലും എൽഡിഎഫ്-യുഡിഎഫ് സംഘർഷമുണ്ടായി. യു.ഡി.എഫ് സ്ഥാനാർഥി എൻ.ഷംസുദ്ദീന്റെ പര്യടനത്തിനിടെയായിരുന്നു സംഘർഷം. Read more