നേമത്ത് ബിജെപി പ്രവര്‍ത്തകര്‍ കെ. മുരളീധരന്റെ വാഹനം തടഞ്ഞു. കോണ്‍ഗ്രസ് – ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി. നേമം സ്റ്റുഡിയോ റോഡില്‍ വച്ചാണ് വാഹനം തടഞ്ഞത്. പണം നല്കാന് എത്തിയെന്ന് ആരോപിച്ചാണ് വാഹനം തടഞ്ഞത്. നിലവില്‍ സംഘര്‍ഷാവസ്ഥയ്ക്ക് അയവ് വന്നിട്ടുണ്ട്. നിശബ്ദ പ്രചാരണത്തിന്റെ ഭാഗമായി കെ. മുരളീധരന് പ്രദേശത്തെ വീടുകള്‍ സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെയാണ് ബിജെപി പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞത്. രാത്രിയില്‍ രഹസ്യമായി പണം നല്കാന് എത... Read more
ഏറെ നിര്‍ണായകമായ നിയമസഭാ തെരഞ്ഞെടുപ്പിനായി കേരളം പോളിംഗ് ബൂത്തിലേക്ക്. സംസ്ഥാനത്ത് ജനവിധി തേടുന്നത് 957 സ്ഥാനാര്‍ത്ഥികള്‍ ആണ്. രണ്ടുകോടി 74 ലക്ഷം സമ്മതിദായകരാണ് പോളിംഗ് ബൂത്തുകളിലെത്തുക. 59,000 പൊലീസ് ഉദ്യോഗസ്ഥരാണ് സുരക്ഷയൊരുക്കുന്നത്. 140 കമ്പനി കേന്ദ്രസേനയും കേരളത്തിലുണ്ട്. കൊവിഡ് സാഹചര്യത്തില്‍ പ്രത്യേക കരുതല്‍ ഒരുക്കിയാകും വോട്ടെടുപ്പ് നടപടികള്‍ നടക്കുക. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെയാണ് വോട്ടെടുപ്പ്. കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന... Read more
നിയമസഭാ തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാനായി കേരളം പോളിങ് ബൂത്തിലേക്ക്. തെരഞ്ഞെടുപ്പിനായി സംസ്ഥാനം ഒരുങ്ങിക്കഴിഞ്ഞു. കോവിഡ് മഹാമാരിയുടെ ഭീഷണി നിലനിൽക്കുന്നതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകി. വോട്ട് ചെയ്യാനായി ബൂത്തിലേക്ക് പോകും മുമ്പ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ താഴെ ചേർക്കുന്നു നിർബന്ധമായും മാസ്ക് ധരിക്കുക. ഒരു കാരണവശാലും കുട്ടികളെ കൂടെ കൊണ്ടുപോകരുത്. പേന കയ്യിൽ കരുതുക പോളിങ്ങ് ബൂത്തിൽ ശാരീരിക അകലം പാലിക്കുക. പന... Read more
ശരാശരി ഉയർന്ന താപനില വിലയിരുത്തുമ്പോൾ, ഇക്കഴിഞ്ഞ മാർച്ചിൽ അനുഭവപ്പെട്ടത് അതികഠിനമായ ചൂട്. 121 വർഷത്തിനിടയിലെ ഏറ്റവും ചൂട് കൂടിയ മൂന്നാമത്തെ മാർച്ചാണ് കടന്നുപോയത്. കാലാവസ്ഥ വകുപ്പിന്റെ കണക്കനുസരിച്ചാണിത്. 32.65 ആണ് ഉയർന്ന ശരാശരി താപനില. കുറഞ്ഞ ശരാശരി താപനില 19.95ഉം. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ മാർച്ചിൽ 40 ഡിഗ്രിയിൽ മുകളിലായിരുന്നു ചൂട്. എന്നാൽ, ഏപ്രിൽ 5 മുതൽ 9 വരെ ഉത്തരേന്ത്യയിലെ പർവതമേഖലകളിൽ പലയിടത്തും വ്യാപക മഴയുണ്ടാകും. പഞ്ചാബ് ,ഹരിയാന, പടിഞ്ഞ... Read more
ആഴക്കടല്‍ മത്സ്യബന്ധന ഇടപാട് സംബന്ധിച്ച ആരോപണത്തിന് ശേഷവും മന്ത്രിസഭയുടെ അനുമതിക്കായി വ്യവസായ വകുപ്പ് നീക്കം നടത്തിയതിന്റെ രേഖകള്‍ പുറത്ത്. പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിച്ച അതേ ദിവസം വൈകിട്ട് തന്നെ ധാരണാപത്രം തുടർനടപടികൾക്കായി മന്ത്രിസഭയ്ക്കു മുൻപാകെ സമർപ്പിക്കാൻ വ്യവസായവകുപ്പ് നടപടി തുടങ്ങിയിരുന്നുവെന്നാണ് ഇ- രേഖകള്‍ വ്യക്തമാക്കുന്നത്. ഇ.എം.സി.സിയുടെ അപേക്ഷ മന്ത്രിസഭയുടെ അനുമതിക്കായി എന്ന വിഷയത്തോടെ വ്യവസായവകുപ്പിലെ അസിസ്റ്റന്റ് അലക്സ് ജോസഫാ... Read more