കെഎഎസ് സംവരണ കേസ് അട്ടിമറിക്ക് വീണ്ടും നീക്കമെന്ന് പിന്നാക്ക വികസന വകുപ്പ് മുന്‍ ഡയറക്ടര്‍ വി ആര് ജോഷി. സുപ്രീംകോടതി കേസ് പരിഗണിക്കുന്നതിന്റെ തലേ ദിവസം സര്‍ക്കാര്‍ റിട്ടൺ സബ്മിഷൻ ഹാജരാക്കിയത്, സംവരണത്തെ അട്ടിമറിക്കാനുള്ള സവർണ ലോബിയുടെ ഗൂഢതന്ത്രമാണെന്ന് വി ആര് ജോഷി ആരോപിച്ചു വി ആര് ജോഷി പറയുന്നതിങ്ങനെ.. കെഎഎസ് 3 സ്ട്രീമിലും നേരിട്ടുള്ള നിയമനം ആണ്. എല്ലാ നിയമനങ്ങളിലും സംവരണം പാലിക്കേണ്ടതുണ്ട്. ഇതിനെതിരെ എൻഎസ്എസ് നൽകിയ കേസിൽ സുപ്രീംകോടതിയിൽ നാളെ... Read more
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചരണം അവസാനിച്ചു. ഇനിയുള്ള മണിക്കൂറുകളിൽ സംസ്ഥാനത്ത് നിശബ്ദ പ്രചരണവുമായി വോട്ടുപിടുത്തം തുടരും. കോവിഡ് പശ്ചാത്തലത്തിൽ കൊട്ടിക്കലാശവും ബൈക്ക് റാലികളും തെരഞ്ഞെടുപ്പ് കമ്മീഷൻ നിരോധിച്ചെങ്കിലും സംസ്ഥാനത്തെ ഒട്ടുമിക്ക മണ്ഡലങ്ങളിലും ആവേശ തിമിർപ്പോടെയാണ് പരസ്യ പ്രചരണത്തിന്റെ അവസാന മണിക്കൂറുകൾ കടന്നുപോയത്. കൊട്ടിക്കലാശമില്ലാതെ വൈകുന്നേരം ഏഴു മണിയോടെ മുന്നണികൾ പരസ്യ പ്രചരണം അവസാനിപ്പിക്കുകയായിരുന്നു. ഇടതുമുന്നണിയുടെ താര... Read more
പത്തനംതിട്ട : നിയമസഭ തെരഞ്ഞെടുപ്പ് സുതാര്യവും സുഗമവുമായി നടത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ 716 ബൂത്തുകളിലേക്കുള്ള തല്‍സമയ സംപ്രഷണം(വെബ് കാസ്റ്റിംഗ്) നടത്തുന്നതിന്റെ ഒന്നാംഘട്ട ട്രയല്‍ റണ്‍ പൂര്‍ത്തീകരിച്ചു. ജില്ലയിലെ പ്രശ്നബാധിത ബൂത്തുകളിലും, പ്രത്യേക ശ്രദ്ധ ആവശ്യമുള്ള ബൂത്തുകളിലുമാണ് സംസ്ഥാന ഐ.ടി. മിഷന്റെ നേതൃത്വത്തില്‍ അക്ഷയ മുഖേന തെരഞ്ഞെടുപ്പ് തല്‍സമയ സംപ്രേഷണം നടത്തുന്നത്. ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി ടി.എല്‍. റെഡ്ഡി ട്രയല്‍ റണ്‍ വിലയിരുത്... Read more
കൈപമംഗലത്ത് വിലക്ക് ലംഘിച്ച് കൊട്ടിക്കലാശം. സംഭവത്തിൽ പൊലീസ് കേസെടുത്തു. എൽഡിഎഫ് സ്ഥാനാർത്ഥിയുൾപ്പെടെയുള്ളവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിയ പ്രവർത്തകർ നിർദേശം ലംഘിച്ച് മൂന്നു പീടികയിൽ ഒത്തുകൂടിയതാണ് കേസെടുക്കാൻ കാരണം. പ്രചാരണം സമാപിക്കുന്നതിന് തൊട്ട് മുൻപ് സ്ഥാനാർത്ഥിയും മൂന്നുപീടികയിൽ എത്തിയിരുന്നു. Read more
ഛത്തീസ്ഗഢ് മാവോയിസ്റ്റ് ആക്രമണത്തില്‍ വീരമൃത്യുവരിച്ചത് 22 സുരക്ഷ ഉദ്യോഗസ്ഥര്‍. 15 മാവോയിസ്റ്റുകളെയാണ് സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചത്. ബൈജാപൂര്‍ എസ്.പി കമലോചന്‍ കശ്യപാണ് ഈ വിവരം സ്ഥിരീകരിച്ചത്. ഛത്തീസ്ഗഢിലെ സുക്മ ജില്ലയിലെ സുക്മ- ബൈജാപൂർ അതിർത്തിയിലെ വനമേഖലയിൽ ഇന്നലെയാണ് ഏറ്റുമുട്ടലുണ്ടായത്. മണിക്കൂറുകൾ നീണ്ട ആക്രമണത്തില്‍ അഞ്ച് സൈനികര്‍ മരണപ്പെട്ടുവെന്നായിരുന്നു നേരത്തെ വന്ന വാര്‍ത്ത. 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 21 സൈനികരെ കാണ... Read more