കഴിഞ്ഞ കുറച്ചു വർഷങ്ങളായി കൊരട്ടിയിലെ ഏറ്റവും പ്രായമുള്ള ആളായി കരുതപ്പെട്ടിരുന്ന വാലുങ്ങാമുറി, കണ്ടംകുളത്തി വറുതുണ്ണി (107) നിര്യാതനായി. ഏതാനും മാസങ്ങൾക്കു മുമ്പു വരെ, വളരെ സജീവമായി പരിപാടികളിൽ പങ്കെടുത്തും യാത്രകൾ ചെയ്തും കഴിഞ്ഞു പോരികയായിരുന്നു അദ്ദേഹം. ഭൂവുടമയായിരുന്ന അദ്ദേഹം കാർഷിക കാര്യങ്ങളിൽ വിദഗ്ദ്ധനായിരുന്നു. പൊതു കാര്യങ്ങളിലും ഇടപ്പെട്ടു. അവസാന കാലത്ത് കൊരട്ടിയുടെയാകെ കാരണവരായി മാറിയ വറുതുണ്ണി വല്യപ്പൻ പുതിയ തലമുറയിലെ ആളുകളെ പരിചയപ്പെടുന... Read more
കുംഭമേളയിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കാത്തത് എന്തു കൊണ്ടാണ് എന്ന ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറി കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. അത് അവിടത്തെ സർക്കാർ ശ്രദ്ധിക്കണം എന്നായിരുന്നു മന്ത്രിയുടെ മറുപടി. തുടർന്നുള്ള ചോദ്യത്തിന് മന്ത്രി വ്യക്തമായ ഉത്തരം നൽകിയില്ല. പ്രതിദിന കേസുകൾ രണ്ടു ലക്ഷം കവിയുമ്പോഴും കുംഭമേളയിൽ എല്ലാം ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുന്നുണ്ട്. അവിടെ മാസ്കില്ല, പ്രോട്ടോകോളുകളും പാലിക്കുന്നില്ല, അതെന്തു കൊണ്ടാണ് എന്നായിരുന്നു... Read more
2021 ൽ രാജ്യത്ത് ‘സാധാരണ’ (Normal) മൺസൂൺ. കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ (Above Normal) ലഭിക്കാൻ സാധ്യത. 2021 തെക്ക് പടിഞ്ഞാറൻ കാലവർഷം (ഇടവപ്പാതി) സാധാരണ മഴ ആയിരിക്കും രാജ്യത്ത് നൽകുക എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം കേരളത്തിൽ ഇത്തവണ കാലവർഷം സാധാരണയിൽ കൂടുതലാവാൻ നേരിയ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ആദ്യ ഘട്ട മൺസൂൺ പ്രവചനത്തിൽ (First Stage Long Range Forecast) വ്യക്തമാക്കുന്നത്. കാലാവസ്ഥ വകുപ്പിന്റെ (IMD) വിവിധ കാലാ... Read more
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ ജോൺ ബ്രിട്ടാസും സി പി എം സംസ്ഥാന സമിതി അംഗം ഡോ വി ശിവദാസനും രാജ്യസഭയിലേക്ക്. ഏപ്രിൽ 30നാണ് രാജ്യസഭ തെരഞ്ഞെടുപ്പ്. സി പി എമ്മിന്റെ രാജ്യസഭ സ്ഥാനാർതഥികളെ ഇന്നാണ് പ്രഖ്യാപിച്ചത്. സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ആണ് തീരുമാനം. ജോൺ ബ്രിട്ടാസും ഡോ വി ശിവദാസനും രാജ്യസഭയിലേക്ക് എത്തുമ്പോൾ കെ കെ രാഗേഷിന് രണ്ടാം ഊഴമില്ല.കൈരളി ടിവി എംഡി ആണ് ജോൺ ബ്രിട്ടാസ്. സി പി എം സംസ്ഥാന സമിതി അംഗം […] Read more
കൊച്ചി: ഹെലികോപ്റ്റർ അപകടത്തിൽ പരുക്ക് പറ്റിയ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ലുലു ഗ്രൂപ്പ് വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. നട്ടെല്ലിനാണ് ശസ്ത്രക്രിയ നടത്തിയത്. ഏപ്രിൽ 13ന് അബുദാബി ബുർജിൽ ആശുപത്രിയിൽ വെച്ചായിരുന്നു ശസ്ത്രക്രിയ. ജർമനിയിൽ നിന്നുള്ള പ്രശസ്ത ന്യൂറോ സർജൻ പ്രൊഫസർ ഡോക്ടർ ഷവാർബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്കു ശേഷം അദ്ദേഹം സുഖം പ്രാപിച്ച് വരുന്നതായി ലുലു... Read more