തെരഞ്ഞെടുപ്പ് നടപടികളിൽ കോടതി ഇടപെടരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. ബൂത്തുകളിൽ വെബ്കാസ്റ്റിങ് വേണമെന്ന അരൂരിലെ യു.ഡി.എഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാന്റെ ഹരജിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാട് വ്യക്തമാക്കിയത്. സ്ഥാനാർഥികൾ ആഗ്രഹിക്കുന്ന ബൂത്തിൽ സ്വന്തം ചെലവിൽ ചിത്രീകരിക്കാൻ അനുവദിക്കാൻ ആകില്ല. ഇരട്ട വോട്ട് ആരോപണമുയർന്ന ബൂത്തുകളിൽ വീഡിയോ ചിത്രീകരണം പ്രായോഗികമാണോയെന്ന് പരിശോധിക്കാൻ ഹൈക്കോടതി നിർദേശം നൽകി. ആലപ്പുഴയിലെ 46 ശതമാനം പ്രശ്നബാധിത ബൂത്ത... Read more
ഡല്‍ഹി കാപിറ്റല്‍സ് താരം അക്സര്‍ പട്ടേലിന് കോവിഡ് ബാധിച്ചതിന് പിന്നാലെ ചെന്നൈ സൂപ്പര്‍കിങ്സ് ക്യാമ്പിലും കൊറോണ വൈറസ് ബാധ. സിഎസ്കെ സ്റ്റാഫ് അംഗത്തിനാണ് കോവിഡ് ബാധിച്ചത്. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. കളിക്കാരുമായി ഇദ്ദേഹത്തിന് ബന്ധമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സിഎസ്കെ അവരുടെ പതിവ് പരിശീലനം ഇന്നും നടത്തിയിട്ടുണ്ട്. കഴിഞ്ഞ സീസണിലും ചെന്നൈ ക്യാമ്പില്‍ കോവിഡ് പടര്‍ന്നിരുന്നു. കളിക്കാരുള്‍പ്പെടെ 13 പേര്‍ക്കാണ് അന്ന് കോവിഡ് ബാധിച്ചിരുന്നത്.... Read more
മലപ്പുറം: വ്യക്തിപരമായ അപവാദ പ്രചരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഫേസ്ബുക് ലൈവിൽ പൊട്ടിക്കരഞ്ഞ് തവനൂരിലെ യുഡിഎഫ് സ്ഥാനാർഥിയും ചാരിറ്റി പ്രവർത്തകനുമായ ഫിറോസ് കുന്നംപറമ്പിൽ. തന്റെ പേരിലുള്ള ശബ്ദരേഖ പ്രചരിപ്പിക്കുന്നവര്‍ ചെയ്യുന്നത് വളരെ മോശം പ്രവണതയാണ്. തനിക്കും ഭാര്യയും മക്കളും കുടുംബവുമുണ്ടെന്ന് ഓര്‍ക്കണം. അപവാദ പ്രചരണത്തിന് തവനൂരിലെ ജനം മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് സ്ഥാനാര്‍ഥിയും അദ്ദേഹത്തിന്റെ സൈബര്‍ വിങും നടത്ത... Read more
ഡേവിസ് വല്ലൂരാൻ തിരുമുടിക്കുന്ന് അടുത്ത ബെല്ലോടുകൂടി നാടകം ആരംഭിക്കുന്നു. ഏതൊരു നാടക പ്രേമിയും കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കുന്ന അനൗണ്‍സ്മെന്റ്….ഒരുകൂട്ടം കലാകാരന്മാരുടെ കൂട്ടായ പ്രയത്നത്തിലൂടെ അവതരിപ്പിക്കപെടുന്ന ഒരു കലാരൂപമാണ് തിയേറ്റര്‍[Theatre] അഥവ നാടകം. യഥാര്‍ത്ഥത്തില്‍ സംഭവിച്ചതോ ഭാവനാസ്രഷ്ടമോ ആയ ഒരു സംഭവം പ്രേക്ഷകര്‍ക്കു മുന്പില് അവതരിപ്പിക്കുകയാണ് നാടകത്തിലൂടെ ചെയ്യുന്നത്. പുരാണ ഗ്രീക്കു ഭാഷയിലെ `തിയേട്രോണ്‍ ‘അഥവ കാണ... Read more
രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് രാഷ്ട്രപതിയെ ഡൽഹിയിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനകൾ എല്ലാം കഴിഞ്ഞതായും രാഷ്ട്രപതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം നെഞ്ചുവേദനയെ തുടർന്നാണ് രാഷ്ട്രപതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ ആശു... Read more