സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴയിലും കോട്ടയത്തുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. താറാവുകളുടെ 8 സാംപിളുകൾ ഭോപ്പാലിൽ പരിശോധിച്ചതിൽ അഞ്ചെണ്ണത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചുവെന്ന് മൃഗസംരക്ഷണവകുപ്പ് മന്ത്രി കെ രാജു അറിയിച്ചു. ഇന്നലെയാണ് പരിശോധന റിപ്പോർട്ട് സമർപ്പിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. താറാവുകൾ ചത്ത പരിധിയിലുള്ള ഒരു കിലോമീറ്ററിനുള്ളിൽ വരുന്ന പക്ഷികളെ നശിപ്പിക്കാൻ തീരുമാനം. അലങ്കാര പക്ഷികൾ, വളർത്തു പക്ഷികൾ ഉൾ... Read more
പട്ന: കോവിഡ് വാക്സിന്റെ പ്രാധാന്യത്തെ കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യം വാക്സിന് സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ. ബിഹാര്‍ കോണ്‍ഗ്രസ് നേതാവ് അജിത് ശര്‍മയാണ് ഈയാവശ്യവുമായി രംഗത്തെത്തിയത്. പൊതുജനങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനായി യുഎസിലും റഷ്യയിലും അതതു രാഷ്ട്രത്തലവന്മാര് വാക്സിന് സ്വീകരിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. മുതിര്‍ന്ന ബിജെപി നേതാക്കളും ആദ്യം വാക്സിന് സ്വീകരിക്കണമെന്ന് അദ്ദേഹ... Read more
ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ ഞായറാഴ്ച നടന്ന സംഭവത്തിന് സാക്ഷ്യം വഹിച്ച എല്ലാവരുടെയും കണ്ണ് നിറഞ്ഞു. പോലീസ് സേനയിൽ ഒരുമിച്ച് ജോലി ചെയ്യുന്ന അച്ഛനും മകളും എന്ന പ്രത്യേകത മാത്രമല്ല. ഹൃദയസ്പർശിയായ ഒരു സംഭവത്തിന് കൂടിയാണ് എല്ലാവരും സാക്ഷ്യം വഹിച്ചത്. ഗുണ്ടൂർ ജില്ലയിലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (DSP) ആയി നിയമിതയായ മകൾ ജെസ്സി പ്രസന്തിക്ക് അച്ഛനായ സർക്കിൾ ഇൻസ്പെക്ടർ വൈ ശ്യാം സുന്ദർ സലൂട്ട് ചെയ്യുന്നത് കണ്ട് എല്ലാവരും ഒരുനിമിഷം നോക്കി നിന്നു. ജനുവരി 4... Read more
മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ അബുദാബി ബിഗ് ടിക്കറ്റിൽ 40 കോടി സമ്മാനം നേടിയ മലയാളിയെ കണ്ടെത്തി. ഒമാൻ തലസ്ഥാനമായ മസ്ക്കറ്റിൽ ഷോപ്പിങ് സെന്റർ നടത്തുന്ന എൻ വി അബ്ദുസലാം എന്ന 28കാരനാണ് ആ ഭാഗ്യവാൻ. കേരളത്തിൽ കോഴിക്കോട് സ്വദേശിയാണ് അബ്ദുസലാം. ടിക്കറ്റ് വാങ്ങിയപ്പോൾ, അബ്ദുസ്സലാം തന്റെ ഒമാൻ മൊബൈൽ നമ്പറിന് മുന്നിൽ നൽകേണ്ടിയിരുന്ന +968 എന്ന കോഡിന് പകരം ഇന്ത്യൻ ടെലിഫോൺ കോഡ് +91 തെറ്റായി ഉപയോഗിച്ചതാണ് പ്രശ്നമായത്. അതുകൊണ്ടുതന്നെയാണ് ബിഗ് ടിക്കറ്റ് അധിക... Read more
പാലക്കാട്: അനിവാര്യമായ പ്രധാനപ്പെട്ട നേതാക്കളൊഴിച്ച് നാലുതവണ തുടർച്ചയായി മത്സരിച്ചവർക്ക് ഇനി സീറ്റ് നൽകരുതെന്ന് യൂത്ത് കോൺഗ്രസ്. മലമ്പുഴ ക്യാമ്പ് എക്സിക്യൂട്ടീവിലാണ് പ്രമേയം അവതരിപ്പിച്ചത്. സ്ഥിരം തോൽവിക്കാർക്ക് വീണ്ടും അവസരം കൊടുക്കരുതെന്നും മുതിർന്ന നേതാക്കൾക്ക് 10 ശതമാനം സീറ്റ് മതിയെന്നും പ്രമേയത്തിൽ പറയുന്നു. കെപിസിസിക്ക് 20 നിർദ്ദേശങ്ങളുമായാണ് യൂത്ത് കോൺഗ്രസ് പ്രമേയം അവതരിപ്പിച്ചിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥിരം നാടക കളരി... Read more