കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ജനത കര്‍ഫ്യൂ ഇന്ന്. രാവിലെ ഏഴുമണി മുതല്‍ രാത്രി ഒമ്പതുവരെയാണ് ജനത കര്‍ഫ്യൂ. വ്യാഴാഴ്ച രാത്രി എട്ടുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ജനത കര്‍ഫ്യൂവിന് ആഹ്വാനം ചെയ്തത്. ഈ സമയത്ത് ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും വീടിനുള്ളില്‍ കഴിയണമെന്നുമാണ് നിര്‍ദേശം. അവശ്യ സര്‍വീസുകളായ പോലിസ്, മാധ്യമങ്ങള്‍, വൈദ്യസഹായം എന്നിവയെ ജനത കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജനത കര്... Read more
കോവിഡ്19 രോഗവ്യാപനം തടയാൻ കർശന നിയന്ത്രണങ്ങളുമായി സർക്കാർ ആവശ്യമെങ്കിൽ_144_പ്രയോഗിക്കാൻ_ജില്ലാമജിസ്ട്രേറ്റുമാർക്ക്_അനുമതി കോവിഡ് 19 രോഗവ്യാപനം തടയുന്നതിനായി 1897 ലെ പകർച്ച വ്യാധി നിയന്ത്രണ ആക്ട് പ്രകാരം പൊതുജനാരോഗ്യ സംരക്ഷണം മുൻനിർത്തി സംസ്ഥാന സർക്കാർ കർശന നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് ചീഫ് സെക്രട്ടറി പുറത്തിറക്കി. എല്ലാ മതപരവും സാംസ്കാരികവുമായ ഉത്സവങ്ങൾ, ടൂർണമെൻറുകൾ, ഗ്രൂപ്പ് മൽസരങ്ങൾ എന്നിവയും പാർക്ക്, ബീച്ചുകൾ, തീയറ്... Read more
ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരേ കൊരട്ടി മുത്തിയുടെ ദൈവാലയത്തിൽ ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിശുദ്ധ കുർബാന ഉണ്ടായിരുക്കുന്നതല്ല. ഏല്പിച്ചിരുക്കുന്ന നിയോഗങ്ങള്‍ക്കു അനുസരിച്ചു വൈദികർ വി. കുർബാന അർപ്പിക്കുമ്പോൾ ജനങ്ങൾ ഭവനങ്ങളിൽ ഇരുന്നു പ്രാർത്ഥിക്കുന്നതാണ് ഉചിതം പ്രധാനമന്ത്രി അറിയിചിരിക്കുന്ന കര്‍ഫ്യൂവുമായി സഹകരിച്ചു എല്ലാവരും നിശ്ചിതസമയത്ത് ഭവനങ്ങളിൽ ആയിരിക്കുന്നത് നല്ലതാണ്. ആ സമയങ്ങളിൽ ദൈവാലയം പൂർണമായും അടച്ചു ഇടുന്നതായിരിക്കും. വീടുകളിൽ ഇര... Read more
ഇന്ന് കേരളത്തില്‍ 12 പേര്‍ക്ക് കോവിഡ് 19 സ്ഥിരികരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. ഇവരില്‍ 3 പേര് കണ്ണൂര്‍ ജില്ലയിലും 6 പേർ കാസര്‍ഗോഡ് ജില്ലയിലും 3 പേർ എറണാകുളം ജില്ലയിലും ചികിത്സയിലാണ്. ഇതോടെ കേരളത്തില്‍ 52 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. അതില്‍ 3 പേര് ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയിരുന്നു. നിലവില്‍ 49 പേരാണ് രോഗം സ്ഥിരീകരിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 176 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്നു പിടിച്ച സാഹചര്യത്തില... Read more
സംസ്ഥാനത്ത് കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തനങ്ങളുമായി ബന്ധപ്പെട്ട് പേഴ്സണല്‍ പ്രൊട്ടക്ഷന്‍ കിറ്റ്, എന്‍ 95 മാസ്ക്, ട്രിപ്പിള്‍ ലെയര്‍ മാസ്ക്, ഡബിള്‍ ലെയര്‍ മാസ്ക്, ഹാന്റ് റബ്ബ് സൊല്യൂഷന്, ഇന്‍ഫ്രാറെഡ് തെര്‍മ്മോമീറ്റര്‍ തുടങ്ങി അടിയന്തര ചികിത്സ സാമഗ്രികള്‍ ലഭ്യമാക്കുന്നതിന് ബഹുമാനപെട്ട ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറിന്റെയും വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്റെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. കെ.എം.എസ്.സി.എല്‍. എം.ഡി. ഡോ. നവജ... Read more