തൃശൂര്‍: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നലെ മുതൽ ഭക്തർക്ക് പൂർണമായ പ്രവേശന വിലക്ക് ഏർപ്പെടുത്തി. ലോകമെമ്പാടും ആശങ്കയിലാഴ്ത്തിയ കോവിഡ് 19 വൈറസിനെതിരെയുള്ള ചെറുത്തു നിൽപ്പിനൊപ്പമാണ് ഈ ക്ഷേത്ര നഗരം. കടകൾ ഒഴിഞ്ഞ് ആളുകൾ ഇല്ലാതെ ഗുരുവായൂർ ക്ഷേത്ര പരിസരവും നിരത്തും ഒഴിഞ്ഞ് കിടക്കുകയാണ്. ഉദയാസ്തമനപൂജ, വിവാഹം, ചോറൂണ്, വാഹനപൂജ, ചുറ്റുവിളക്ക്, കൃഷ്ണനാട്ടം എന്നിവയും നിർത്തി വെച്ചു. നേരത്തെ ബുക്ക് ചെയ്ത ഇത്തരം ചടങ്ങുകളുടെ... Read more
കോഴിക്കോട് ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ കെറോണ വൈറസ് വ്യാപനം തടയുന്നതിന് ക്രിമിനല്‍ പ്രോസീജ്യര്‍ കോഡ് (Crpc) സെക്ഷന്‍ 144 (1)(2) and (3) പ്രകാരം കോഴിക്കോട് ജില്ലയില്‍ താഴെപറയുന്ന കാര്യങ്ങള്‍ നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. ഈ ഉത്തരവിന് 22/03/2020 മുതല്‍ മറ്റെരുത്തരവുണ്ടാവുന്നത് വരെ പ്രാബല്യമുണ്ടാകും. ജില്ലയിലെ എല്ലാ പൊതു സ്ഥലങ്ങളും ഉള്‍പ്പെടെ എല്ലാ സ്ഥലങ്ങളിലും 5 ല്‍കൂടുതല്‍ ആളുകള്‍ കൂടിച്ചേരുന്നത് ഉത്സവങ്ങള്‍, മതാചാരങ്ങള്‍, മ... Read more
പത്തനംതിട്ട: പത്തനംതിട്ടയില്‍ കോവിഡ് നിരീക്ഷണത്തിലിരുന്നവര്‍ വീടുപൂട്ടി മുങ്ങി. മെഴുവേലിയില്‍ നിന്നുള്ള രണ്ട് പേരെയാണ് കാണാതായത്. അമേരിക്കയില്‍ നിന്നാണ് ഇവര്‍ വന്നത്. ഹോം ഐസൊലേഷനില്‍ കഴിയണമെന്ന് നിര്‍ദേശം നല്‍കിയിട്ടും ഇവരെ കാണാതാകുകയായിരുന്നു. തെരച്ചില്‍ തുടരുകയാണ്. അതേസമയം, സര്‍ക്കാരിന്റെ ക്വാറന്റൈന് നിര്‍ദേശങ്ങള്‍ ലംഘിച്ച പതിനഞ്ചുപേര്‍ക്ക് എതിരെ കേസെടുത്തു. പത്തനംതിട്ടയില്‍ പതിമൂന്നുപേര്‍ക്കും കൊല്ലത്ത് രണ്ടുപേര്‍ക്കും എതിരെയാണ് കേസെടുത്തത്.... Read more
കോവിഡിനെതിരെ ജനതാ കർഫ്യു ആചരിക്കുന്ന ഞായറാഴ്ച രാത്രി 9 മണിക്ക് ശേഷവും ജനങ്ങൾ കൂട്ടമായി പുറത്തിറങ്ങാതെ വീട്ടിൽ തുടർന്നു സഹകരിക്കണമെന്നു ചീഫ് സെക്രട്ടറി ടോം ജോസ്. പുറത്തിറങ്ങുകയും കൂട്ടംകൂടുകയും ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ പൊലീസിനു നിർദേശം നൽകി. നിർദേശങ്ങൾ അനുസരിക്കാത്തവർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 188 പ്രകാരമുള്ള കുറ്റമായി കണക്കാക്കും. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 1897 ലെ പകർച്ചവ്യാധി നിയന്ത്രണ ആക്ട് പ്രകാരം പൊതുജനാരോഗ്... Read more
കേരളത്തില്‍ ഇന്ന് 15 പേര്‍ക്ക് കൊവിഡ് 19 സ്ഥിരികരിച്ചതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ. ഇവരില്‍ 2 പേര് എറണകുളം ജില്ലക്കാരും 2 പേര് മലപ്പുറം ജില്ലക്കാരും 2 പേര് കോഴിക്കോട് ജില്ലക്കാരും 4 പേര് കണ്ണൂര്‍ ജില്ലക്കാരും 5 പേര് കാസര്‍കോഡ് ജില്ലക്കാരുമാണ്. ഇതോടെ കേരളത്തില്‍ 67 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. അതില്‍ 3 പേര് ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയിരുന്നു. നിലവില്‍ 64 പേരാണ് രോഗം സ്ഥിരീകരിച്ച് വിവിധ ആശുപത്രികളില്‍ ചികില്‍സയിലുള്ളത്. 184... Read more