സംസ്ഥാനത്ത് കൊറോണ വൈറസ് രോഗ വിമുക്തരായവരുടെ എണ്ണം 12. ഒരു വിദേശിയും 11 മലയാളികളും ഉള്‍പ്പടെയുള്ളവരാണ് രോഗ വിമുക്തരായത്. രോഗം സ്ഥിരീകരിച്ച 118പേരില്‍ 91 പേര് വിദേശത്ത് നിന്നുമെത്തിയ മലയാളികളും 8പേര് വിദേശികളുമുണ്ട്. ബാക്കി 19 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്നലെ സംസ്ഥാനത്ത് ഒന്‍പത് പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഇതോടെ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് കേരളത്തില്‍ ചികിത്... Read more
കോവിഡ് ഏറ്റവുമധികം ജീവനപഹരിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇറ്റലിക്ക് പിന്നാലെ സ്പെയിനും ചൈനയെ മറികടന്നു. 24 മണിക്കൂറിനിടെ 738 പേർകൂടി മരിച്ചതോടെ സ്പെയിനിൽ മരണസംഖ്യ 3434 ആയി. രോഗം ആദ്യം ശ്രദ്ധയിൽപ്പെട്ട ചൈനയിൽ നാലുപേർകൂടി മരിച്ചപ്പോൾ ആകെ മരണസംഖ്യ 3281. മരണസംഖ്യ ചൈനയിലേതിന്റെ ഇരട്ടിയായ ഇറ്റലിയിൽ 7500 പേർ മരണത്തിന് കീഴടങ്ങി. 183 രാജ്യങ്ങളെ ബാധിച്ച മഹാമാരിയിൽ ലോകത്താകെ മരണസംഖ്യ 20,000 കടന്നു. ഫ്രാൻസിൽ 240 പേർകൂടി മരിച്ചതോടെ ചൊവ്വാഴ്ച വൈകിട്ടുവരെ... Read more
സമയം അർധരാത്രിയിൽ പെരുവഴിയിലാകുമെന്ന ആശങ്കയിൽ നിന്ന 13 പെണ്‍കുട്ടികള്‍ക്കും തുണയായി മുഖ്യമന്ത്രിയുടെ കരുതൽ സ്പർശം. സമയം അർധരാത്രി ഒരു മണിയാകാറായി. വയനാട്- കർണാടക അതിർത്തിയിലെ കൂരിരുട്ട് ഹൈദരാബാദിൽനിന്നുള്ള സംഘത്തെ കൂടുതൽ ഭീതിയിലാഴ്ത്തി. ഹൈദരാബാദിലെ ടാറ്റാ കൺസൾട്ടൻസി സർവീസസിലെ ജീവനക്കാരായ ആതിരയടങ്ങുന്ന 14 പേർ ചൊവ്വാഴ്ച രാവിലെ ഏഴ് മണിക്കാണ് ടെമ്പോ ട്രാവലറിൽ നാട്ടിലേക്ക് തിരിച്ചത്. ഇതിൽ വിഷ്ണു ഒഴിച്ച് മറ്റെല്ലാവരും പെൺകുട്ടികൾ. കോഴിക്കോട്ട് എത്തി... Read more
വർക്കല: വിദേശത്തു നിന്ന് നാട്ടിലെത്തി കോവിഡ് 19 നിരീക്ഷണത്തിലായിരുന്ന കുഞ്ഞ് കിണറ്റിൽ വീണ് മരിച്ചു. വർക്കല പുന്നവിള വീട്ടിൽ സുബിൻ-ശിൽപ ദമ്പതികളുടെ മകൾ അനശ്വര (പത്ത് മാസം) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയായിരുന്നു ദാരുണസംഭവം. അമ്മയായ ശിൽപ കുഞ്ഞുനെയുമെടുത്ത് കിണറ്റിന്റെ വല വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ കുട്ടി കിണറ്റിലേക്ക് വീഴുകയായിരുന്നു. കൈവരിയും ഗ്രില്ലുമുള്ള കിണറിന്റെ ഗ്രില്ലിനിടയിലൂടെയാണ് കുട്ടി വീണത്. ഏതാണ്ട് 100 അടിയോളം താഴ്ചയുള്ള ക... Read more
കോവിഡ് 19 ബാധിച്ച് സംസ്ഥാനത്തെ പച്ചക്കറി വിപണിയും. ലോക്ക് ഡൗണിനെ തുടർന്ന് സംസ്ഥാനത്തേക്കുള്ള പച്ചക്കറി വരവ് കുറഞ്ഞു. ഇന്ന് പാലക്കാട് എത്തിയത് മൂന്ന് ലോഡ് പച്ചക്കറി മാത്രമാണ്. വിലയും കുതിച്ചു കയറുകയാണ്. കോവിഡിനെ തുടർന്ന് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ അവശ്യ സാധനങ്ങളുടെ വിലയും കുതിക്കുകയാണ്. ഇന്നലെ 95 രൂപയായിരുന്നു ചെറിയ ഉള്ളിയുടെ വില. ഒരു കിലോ തക്കാളിക്ക് വില 40 രൂപയായി. 28 രൂപയായിരുന്ന പച്ചമുളകിന് 45 രൂപയായി വർദ്ധിച്ചിട്ടുണ്ട്. കാരറ്റ്, ബീ... Read more