തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയതായി 24 പേർക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കാസർഗോഡ് ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്, 12. എറണാകുളം ജില്ലയിൽ മൂന്ന് പേർക്കും തിരുവനന്തപുരം, തൃശൂർ, മലപ്പുറം, കണ്ണൂർ ജില്ലകളിൽ രണ്ട് പേർക്ക് വീതവും പാലക്കാട് ജില്ലയിൽ ഒരാൾക്കുമാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. അതേസമയം രാജ്യത്ത് കോവിഡ്-19 വെെറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1,637 ആയി. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരമാണിത്... Read more
കൊറോണ വൈറസ് ലോകത്തിലെ സുരക്ഷിതമായ സ്ഥലങ്ങളിലൊന്നെന്ന് വിശേഷിപ്പിക്കപ്പെടുന്ന വൈറ്റ് ഹൗസിലുമെത്തി. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ സഹായിയായ ഒരു ഉദ്യോഗസ്ഥനാണ് കൊറോണ വൈറസ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. “പ്രസിഡന്റ് ട്രംപിനോ വൈസ് പ്രസിഡന്റ് പെന്‍സിനോ ഈ വ്യക്തിയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നില്ല,” പെന്‍സ് വക്താവ് കാറ്റി മില്ലര്‍ പ്രസ്താവനയില്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ നല്കാന് അവര്‍ വിസമ്മതിച്ചു. ആരോഗ്യ വകുപ്പിന്റെ മാര്ഗ്ഗനിര്ദ്ദേശങ്ങള്ക... Read more
ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാര്‍ ആശുപത്രിയിലെ മൂന്നു ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച സര്‍നാര്‍ വല്ലഭായ് പട്ടേല്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന പീഡിയാട്രീക് വിഭാഗത്തിലെ 32കാരനായ ഡോക്ടര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. അതേസമയം സഫ്ദര്‍ജംഗ് ആശുപത്രിയിലെ ബയോകെമിസ്ട്രി വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഡോക്ടറുടെ ഭാര്യയ്ക്ക് മാര്‍ച്ച് 26ന് രോഗം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ മൂന്നാമത് ഡല്‍ഹി സര്‍ക്കാരിന്റെ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്ര... Read more
ചരക്ക് സേവന നികുതി നിരക്കില്‍ വന്ന മാറ്റം കൊണ്ട് മൊബീല്‍ ഫോണിന് ഇന്നുമുതല്‍ നികുതി നിരക്ക് ഉയരും. ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച പുതിയ ആദായനികുതി സമ്പ്രദായവും ഇന്നുമുതല്‍ നിലവില്‍ വരും. ഇതാ ഇന്നുമുതല്‍ വരുന്ന മാറ്റങ്ങള്‍ 1. മൊബീല്‍ ഫോണിന്റെ ജിഎസ്ടി നിരക്ക് 12 ശതമാനത്തില്‍ നിന്ന് 18 ശതമാനമാകും. 2. 2020 ലെ ബജറ്റ് പ്രഖ്യാപനം അനുസരിച്ച് പുതിയ ആദായ നികുതി സ്ലാബുകള്‍ പ്രാബല്യത്തില്‍ വരും. പക്ഷേ പഴയ നികുതി നിരക്കും പ്രാബല്യത്തിലുണ്ടാ... Read more
രാജ്യത്ത് പാചകവാതകത്തിന് വില കുറഞ്ഞു. 62 രൂപയാണ് സിലിണ്ടറിന് കുറഞ്ഞത്. ഇതോടെ ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ പുതുക്കിയ വില 734 രൂപയായി. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 97 രൂപയും കുറഞ്ഞു. 1274 രൂപ 50 പൈസയാണ് പുതുക്കിയ വില. ഇന്ന് മുതല്‍ (ഏപ്രില്‍ ഒന്ന്) പുതുക്കിയ വില നിലവില്‍ വന്നു. മാര്‍ച്ച് വരെ, കഴിഞ്ഞ ആറു മാസം വില വര്‍ദ്ധിപ്പിച്ച ശേഷമാണ് പാചകവാതകത്തിന് വില കുറയുന്നത്. കൊറോണ വൈറസ് മൂലം 21 ദിവസത്തേക്ക് ലോക്കഡോൺ പ്രഖ്യപിച്ചിരിക്കുന്ന... Read more