കോവിഡ് പ്രതിരോധത്തിന് കൂട്ടായ പ്രയത്നം തുടരാന്‍ നിയമസഭാംഗങ്ങളുടെ ഏകകണ്ഠമായ തീരുമാനം. ഇന്ന് മുഖ്യമന്ത്രി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ വിവിധ ജില്ലകളില്‍ നിന്ന് പങ്കെടുത്ത എം.എല്‍.എമാരും നിയമസഭയിലെ കക്ഷി നേതാക്കളും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ മതിപ്പ് രേഖപ്പെടുത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്, മന്ത്രിമാര്‍, ചീഫ് വിപ്പ് കെ. രാജന്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടങ്ങിയവര്‍ വിവിധ ജില്ലകളില്‍ സന്നിഹി... Read more
ന്യൂഡൽഹി: കോവിഡ് വൈറസ് ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി ആൺകുഞ്ഞിനു ജന്മം നൽകി. കോവിഡ് ബാധിച്ച് വ്യാഴാഴ്ച ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി വെള്ളിയാഴ്ച ആൺകുഞ്ഞിനു ജന്മം നൽകി. അമ്മയും കുഞ്ഞും പൂർണ ആരോഗ്യത്തോടെയിരിക്കുന്നതായും മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. യുവതിയുടെ ഭർത്താവിനും കോവിഡ് പോസിറ്റീവാണ്. ഇയാളെയും വ്യാഴാഴ്ച തന്നെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാജ്യത്ത് ആദ്യമായാണ് കോവിഡ് ബാധിതയായ സ... Read more
മാധ്യമപ്രവർത്തകരെ അധിക്ഷേപിച്ച് കായംകുളം എംഎൽഎ യു പ്രതിഭ. ‘നിങ്ങൾക്ക് ശരീരം വിറ്റു ജീവിച്ചുകൂടെ’ എന്നാണ് ഫേസ്ബുക്കിലെ ലൈവ് വീഡിയോയിലൂടെ സിപിഎം എംഎൽഎ പൊട്ടിത്തെറിച്ചത്. കോവിഡ് കാലത്തെ എംഎൽഎയുടെ പ്രവർത്തനത്തെ സംബന്ധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ തന്നെ വിമർശനം ഉന്നയിക്കുകയും സിപിഎം ജില്ലാ നേതൃത്വം തന്നെ വിഷയത്തിൽ ഇടപെടുകയും ചെയ്തിരുന്നു. ഇതു വാർത്തയാക്കിയതാണ് മാധ്യമപ്രവർത്തകർക്കെതിരെ തിരിയാൻ എംഎൽഎയെ പ്രേരിപ്പിച്ചത്. ആലപ്പുഴയിൽ വനിതാ മതിലിന് ന... Read more
രാജ്യത്ത് കോവിഡ് 19 വ്യാപനം തടയുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗൺ നീട്ടിയേക്കുമെന്ന് സൂചന. ആളുകൾ മുന്നറിയിപ്പുകൾ ഗൌരവമായി കണക്കിലെടുക്കാത്ത സാഹചര്യത്തിൽ ലോക്ക് ഡൗൺ നീട്ടി കൂടുതൽ കർക്കശമായി നടപ്പാക്കുമെന്നാണ് ഉന്നത ഉദ്യോഗസ്ഥർ നൽകുന്ന സൂചന. മഹാരാഷ്ട്ര ആരോഗ്യവകുപ്പ് മന്ത്രി രാജേഷ് ടോപ്പെയും സംസ്ഥാനത്ത് ലോക്ക് ഡൗൺ നീട്ടുമെന്നത് സംബന്ധിച്ച സൂചന നൽകി. മുംബൈ ഉൾപ്പടെ മഹാരാഷ്ട്രയിലെ എല്ലാ പ്രദേശങ്ങളിലും രണ്ടാഴ്ച കൂട... Read more
കേരളത്തില്‍ 11 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരികരിച്ചത്. ഇവരില്‍ 5 പേര് ദുബായില്‍ നിന്നും (കാസര്‍ഗോഡ്-3, കണ്ണൂര്‍, എറണാകുളം) 3 പേര് നിസാമുദ്ദീനില്‍ നിന്നും (ആലപ്പുഴ, കൊല്ലം, കാസര്‍ഗോഡ്) ഒരാള്‍ നാഗ്പൂരില്‍ നിന്നും (പാലക്കാട്) വന്നവരാണ്. 2 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് (കാസര്‍ഗോഡ്-2) രോഗം വന്ന... Read more