ആയിരങ്ങളുടെ ജീവനെടുത്തു കൊറോണ ഭീതി പടര്‍ന്നു പിടിക്കുന്നതിനിടയില്‍ ലോകരാജ്യങ്ങള്‍ തമ്മില്‍ മാസ്കുകള്‍ക്കും മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും വേണ്ടി പിടിവലി. ജര്‍മന്‍ പൊലീസിനു വേണ്ടി ചൈനയില്‍നിന്ന് ഓര്‍ഡര്‍ ചെയ്ത രണ്ടു ലക്ഷത്തോളം എന്‍95 മാസ്കുകള്‍ അമേരിക്ക തട്ടിയെടുത്തതായി ജര്‍മനി ആരോപിച്ചു. ജര്‍മനിയിലേക്കു വിമാനമാര്‍ഗം കൊണ്ടുപോയ മാസ്കുകള്‍ ബാങ്കോക്കില്‍ തടഞ്ഞ് അമേരിക്കയിലേക്ക് അയയ്ക്കുകയായിരുന്നുവെന്ന് ജര്‍മന്‍ അധികൃതര്‍ വ്യക്തമാക്കി. അമേരിക്കന്‍ കമ... Read more
ഹൈദരാബാദ്: കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ റോഡിലിറങ്ങുന്നവരെ ബോധവത്കരിക്കുന്നതിനായി ‘കൊറോണ വൈറസ്’ െഹൽമറ്റ് ധരിച്ച് ഹൈദരാബാദ് ട്രാഫിക് പൊലീസ്. പൊലീസുകാർ കൊറോണ വൈറസിൻെറ ആകൃതിയിലുള്ള ഹെൽമറ്റ് ധരിച്ച് ബൈക്കുകളിൽ ബോധവൽക്കരണ കുറിപ്പുകളുമായി ഇറങ്ങിയത് വേറിട്ട പ്രതിരോധ പ്രവർത്തനമായി. ജനങ്ങളെ രോഗം പടരുന്നതിനെക്കുറിച്ച് ബോധവാൻമാരാക്കുന്നതിനും വീട്ടിലിരിക്കുന്നതിൻെറ പ്രാധാന്യം മനസിലാക്കിക്കുന്നതിനുമാണ് ഇത്തരത്തിൽ ‘കൊറോണ ഹെൽമറ്റ്’ ധരിച്ച് പു... Read more
ന്യൂഡൽഹി: ഇന്ത്യയിലെ വിവിധ ആശുപത്രികളിൽ സ്ഥാപിച്ചിട്ടുള്ള 20,000 മുതൽ 30,000 വരെ വെന്റിലേറ്ററുകൾ പ്രവര്‍ത്തനക്ഷമമല്ലെന്ന് നീതി ആയോഗ്. പൊതു, സ്വകാര്യ മേഖലകളിലെ ആശുപത്രികളിൽ സ്ഥാപിച്ച വെന്റിലേറ്ററുകളാണ് അറ്റകുറ്റപണിയും പാർട്സുകൾ ഇല്ലാത്തതും കാരണം തകരാറിലായത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത് വിളിച്ചു ചേർത്ത യോഗത്തിലാണ് സ്വയം പ്രതിരോധ ഉപകരണം (പി.പി.ഇ കിറ്റ്) സംബന്ധിച്ച ചർച്ച നടന്നത്. യോഗത്തിൽ പങ്കെടുത്ത കോൺഫഡ... Read more
കോവിഡ് പ്രതിരോധത്തിനായി സ്വീകരിച്ച നടപടികൾ വിശദീകരിക്കാതെ മെഴുകുതിരി കത്തിക്കാനും ടോർച്ചടിക്കാനുമുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ വിമർശിച്ച് പ്രതിപക്ഷ പാർടികൾ. ശൂന്യമായ ഇത്തരം പ്രതീകാത്മക നടപടികൾക്ക് പകരം മഹാമാരി ചെറുക്കാനുള്ള പ്രഖ്യാപനങ്ങളും സമ്പദ്വ്യവസ്ഥയെ തിരിച്ചുകൊണ്ടു വരുന്നതിനുള്ള നടപടികളുമാണ് ആവശ്യമെന്ന് പ്രതിപക്ഷ നേതാക്കൾ പ്രതികരിച്ചു. ആവശ്യത്തിന് പരിശോധന രാജ്യത്ത് നടക്കുന്നില്ല. ആരോഗ്യപ്രവർത്തകർക്ക് സുരക്ഷാസാമഗ്രികൾ മതിയായതോതി... Read more
മംഗളുരുവിലെ ആശുപത്രികളിൽ കേരളത്തിൽ നിന്നു വരുന്നവരെ പ്രവേശിപ്പിക്കരുതെന്ന ഉത്തരവ് കര്‍ണാടക സര്‍ക്കാര്‍ പിന്‍വലിച്ചു, മംഗളുരുവിലെ 8 മെഡിക്കല്‍ കോളേജുകള്‍ക്കാണ് ഉത്തരവ് നല്‍കിയിട്ടുള്ളത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ഇത്തരമൊരു വിവാദ ഉത്തരവ് കര്‍ണാടക സര്‍ക്കാര്‍ മംഗളുരുവിലെ എട്ട് മെഡിക്കല്‍ കോളേജുകള്‍ക്ക് നല്‍കിയിരുന്നത്. കേരളത്തില്‍ നിന്നുള്ള ഒരു രോഗിയെയും ചികിത്സിക്കരുത്, അവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കരുത് എന്ന നിര്‍ദേശമായിരുന്നു ആ ഉത്തരവിലുണ്ടായി... Read more