രാജ്യത്ത് കോവിഡ് 19 ബാധിച്ച് ഇന്ന് മൂന്നുപേര്‍ മരിച്ചു. കര്‍ണാടകയിലും രാജ്യസ്ഥാനിലും മധ്യപ്രദേശിലും ഗുജറാത്തിലുമാണ് ഇന്ന് ഓരോ ആളുകള്‍ വീതം കോവിഡ് 19 ബാധിച്ച് മരിച്ചത്. കര്‍ണാടകയിലെ ബാല്ഗോട്ടിലും രാജസ്ഥാനിലെ ജയ്പൂരിലും മധ്യപ്രദേശിലെ ചിന്ദ്വാരയിലുമാണ് മരണങ്ങളുണ്ടായത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 90 ആയി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3000 കടന്നു. 24 മണിക്കൂറിനിടെ 601 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ആരോഗ്... Read more
വെള്ളിയാഴ്ച്ച അവസാനിച്ച 24 മണിക്കൂര്‍ സമയത്തിനിടെ അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചത് 1480പേര്. കോവിഡ് രോഗം ലോകത്ത് പടര്‍ന്നു പിടിച്ച ശേഷം ഒരു രാജ്യത്ത് 24 മണിക്കൂറിനിടെയുണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന മരണങ്ങളാണ് അമേരിക്കയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വ്വകലാശാല പുറത്തുവിട്ട കോവിഡ് മരണത്തിന്റെ കണക്കുകളിലാണ് വിവരമുള്ളത്. വ്യാഴാഴ്ച്ച രാത്രി എട്ടരമുതല്‍ വെള്ളിയാഴ്ച്ച രാത്രി എട്ടരവരെയുള്ള സമയത്താണ് ഇത്രയേറെ മരണം അമേരിക്കയില്‍... Read more
കൊച്ചി: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങൾ ലംഘിച്ച സ്ത്രീകളടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നു രാവിലെ വ്യായാമത്തിനിറങ്ങിയവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി പനമ്പള്ളിനഗർ ഭാഗത്താണ് രാവിലെ ഇവർ നടക്കാനിറങ്ങിയത്. രണ്ട് സ്ത്രീകളടക്കം 41 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങൾ ലംഘിച്ചതായി എറണാകുളം സൗത്ത് പൊലീസ് പറഞ്ഞു. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി... Read more
ടോക്കിയോ: ഒളിന്പിക്സ് വേദിയായ ടോക്കിയോയിൽ താത്കാലിക കോവിഡ് ആശുപത്രി സജ്ജീകരിക്കാൻ നീക്കം. ടോക്കിയോ ഗവർണർ യുറിക്കോ കോയ്ക്കെയാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. കോവിഡ് ബാധിതരെ പാർപിക്കാൻ അനുയോജ്യമായ സ്ഥലങ്ങളിലൊന്നാണ് ടോക്കിയോയിലെ ഒളിന്പിക്സ് വില്ലേജ് എന്നും പക്ഷേ, വില്ലേജിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർണമായും തീർന്നിട്ടില്ലെന്നും അദ... Read more
തിരുവനന്തപുരം ∙ കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചവരിൽ 2 പേർ ഒരു രോഗലക്ഷണവും ഇല്ലാത്തവർ. ഒരു ഇറ്റലിക്കാരനും വിദേശത്തുനിന്നു വന്ന ഒരു മലയാളിയും ആണ് ഇവർ. ലക്ഷണങ്ങളില്ലാത്ത കൂടുതൽ രോഗികളുണ്ടെങ്കിൽ കോവിഡ് പടരാനുള്ള സാധ്യത കൂടുമെന്നതിനാൽ അതീവ ജാഗ്രതയിലാണ് ആരോഗ്യ വകുപ്പ്. വിദേശികളാണെങ്കിലും വിദേശത്തു നിന്നു മടങ്ങിയെത്തിയവരാണെങ്കിലും പനി, ചുമ, തൊണ്ടവേദന ഉൾപ്പെടെ രോഗലക്ഷണങ്ങളില്ലാത്തവരെ പൊതുവെ പരിശോധിക്കുന്നില്ല. എന്നാൽ, നാട്ടുകാരുടെ ആശങ്കയെത്തുടർന്ന് ഇരുവരു... Read more