കേരളത്തില്‍ 8 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയില്‍ നിന്നും 5 പേര്‍ക്കും പത്തനംതിട്ട, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരികരിച്ചത്. കോഴിക്കോട് ജില്ലയില്‍ രോഗം ബാധിച്ചവരില്‍ 4 പേര് നിസാമുദ്ദീനില്‍ നിന്നും ഒരാള്‍ ദുബായില്‍ നിന്നും വന്നതാണ്. പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ ഡല്‍ഹിയില്‍ നിന്നും വന്നതാണ്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയിലുള്ളവര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്.... Read more
നിറഞ്ഞ് കവിഞ്ഞ് ഐസിയുകള്‍, പ്ലാസിറ്റിക് കവറ് കൊണ്ട് മുഖം മൂടി ഡോക്ടര്‍മാര്‍, പകച്ച് വികസിത രാജ്യങ്ങൾ
ഇംഗ്ലണ്ട്: കൊറോണ വ്യാപിച്ചാല്‍ സകല സന്നാഹങ്ങളും പ്രതിസന്ധിയിലാവുമെന്നും മെഡിക്കല്‍ ഉപകരണങ്ങളുടെയും കിറ്റുകളുടെയും കാര്യത്തില്‍ ദൗര്‍ലഭ്യം നേരിടുമെന്നുമുള്ള പ്രവചനങ്ങള്‍ ബ്രിട്ടനില്‍ ഇന്ന് അര്ഥവത്തായിരിക്കുകയാണ്. രോഗികളുടെ എണ്ണം കൂടിയതോടെ കിടക്കാനുള്ള ബെഡ്ഡുകളുടെ കാര്യത്തില്‍ വരെ ലഭ്യതക്കുറവുണ്ടായി. സുരക്ഷാ കിറ്റുകളില്ലാത്തതിനാല്‍ ഒഴിവാക്കിയ പ്ലാസ്റ്റിക് കവറുകൊണ്ട് മുഖവും ശരീരവും മൂടിയാണ് രോഗികളെ പരിചരിക്കുന്നതെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമാ... Read more
പണ്ടൊക്കെ കൊഴുക്കട്ട ശനിയാഴ്ച ഒരു സംഭവായിരുന്നു. സ്ക്കൂളൊക്കെ അടച്ച്, നല്ല പൊരിവെയിലത്ത് ക്രിക്കറ്റ് കളിം കഴിഞ്ഞ് കേറി വരുമ്പോ, അതാ ഇരിക്കണ് ചൂടൻ കോഴുക്കട്ട. വേറെ ഏതൊക്കെ ദിവസങ്ങളിൽ അമ്മ അതുണ്ടാക്കിയാലും, ആ ഒരു ശനിയാഴ്ച അതിനൊരു കിടിലൻ രുചി തന്നെയാണ്. പിന്നെ രാത്രി വരെ കൊഴുക്കട്ട അത് മധുരമുള്ളതും ഇടക്ക് അല്പം എരിവുള്ളതും അങ്ങനെ പോകും. ഇന്ന് അമ്മയില്ല അതുകൊണ്ട് തന്നെ ആ ഒരു ബഹളങ്ങളുമില്ല. എന്നാലും ഭാര്യ അങ്ങനെ വിഷമിപ്പിച്ചില്ല, കൊഴുക്കട്ട ഇന്നും പ... Read more
തിരുവനന്തപുരം: കോവിഡ് ആശുപത്രി യാഥാർഥ്യമാക്കാനും ജില്ലക്ക് സഹായം നൽകാനും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് 25 അംഗ സംഘം കാസർകോട്ടേക്ക് തിരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ഡെപ്യൂട്ടി സൂപ്രണ്ട് എസ്. സന്തോഷ് കുമാറിെൻറ നേതൃത്വത്തിൽ 10 ഡോക്ടർമാരും 10 നഴ്സുമാരും അഞ്ച് നഴ്സിങ് അസിസ്റ്റൻറുമാരുമാണ് സംഘത്തിലുള്ളത്. സംഘത്തെ യാത്രയാക്കാൻ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചറും സ്ഥലത്തു എത്തിയിരുന്നു. സ്വയം സന്നദനയാണ് ഈ ടീമിലെ ഡോക്ടറുമ... Read more
ന്യുഡൽഹി: ഡൽഹി കാൻസർ ആശുപത്രിയിലെ രണ്ടു നഴ്സുമാർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. നേരത്തേ ഇവിടുത്തെ ഒരു ഡോക്ടർക്കും അദ്ദേഹത്തേടൊപ്പം ജോലി ചെയ്തിരുന്ന നാല് നഴ്സുമാർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. മാർച്ച് 31നാണ് ഡോക്ടർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഡോക്ടർക്ക് കോവിഡ് കണ്ടെത്തിയതിനെ തുടർന്ന് ഏപ്രിൽ ഒന്നിന് ആശുപത്രി അണുവിമുക്തമാക്കുന്നതിനായി അടച്ചിട്ടിരുന്നു. ഡൽഹിയിൽ കോവിഡ് വ്യാപന ഭീതിയെ തുടർന്ന് ആർ.കെ. പുരം ചേരി അ... Read more