തിരുവനന്തപുരം: കേരളത്തിനു പുറത്ത് കോവിഡ് 19 ബാധിച്ച് മരിച്ചത് 18 മലയാളികൾ. മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. അമേരിക്കയില്‍ കൊട്ടാരക്കര സ്വദേശി ഉമ്മന്‍ കുര്യന്, പിറവം സ്വദേശി ഏലിയാമ്മ കുര്യാക്കോസ്, ചെങ്ങന്നൂര്‍ സ്വദേശിനി ശില്പ നായര്‍, ജോസഫ് തോമസ്, അജ്മാനില്‍ ആലഞ്ചേരി കൊളത്തായി സ്വദേശി ഹാരിസ്, യുകെയില്‍ കൊല്ലം സ്വദേശി ഇന്ദിര, കണ്ണൂര്‍ ഇരിട്ടി സ്വദേശി സിന്റോ ജോര്‍ജ് എന്നിവരാണ് മരിച്ചത്. ഏപ്രില്‍ അഞ്ചിന് അമേരിക്കയില്‍ തിരു... Read more
കോഴിക്കോട്- ഇന്ത്യയിൽ കൊറോണ വ്യാപനത്തിനിടെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഒളിച്ചോടിയ കമിതാക്കള്‍ക്ക് എതിരെ പോലിസ് കേസെടുത്തു. ലോക്ക്ഡൗണ്‍ ലംഘിച്ചതിനാണ് ഇരുവര്‍ക്കും എതിരെ താമരശേരി പോലിസ് കേസ് രജിസ്ട്രര്‍ ചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. മകളെ കാണാനില്ലെന്ന് കാണിച്ച് താമരശേരി പോലിസില്‍ ചമല്‍ സ്വദേശി പരാതി നല്‍കിയിരുന്നു. ലോക്ക്ഡൗണിനെ തുടര്‍ന്ന് എല്ലാവരും പുറത്തു ഇറങ്ങാൻ പറ്റാത്ത വീട്ടില്‍ തുടരുന്ന സാഹചര്യത്തില്‍ പെണ്‍കുട്ടിയെ പ... Read more
സംസ്ഥാനത്ത് കോവിഡ് വ്യാപനം ഒരുപരിധി വരെ തടയാൻ കഴിയുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ ഫലപ്രദമാണ്. എന്നാല്‍ ലോകത്താകെയുള്ള അവസ്ഥ അസ്വസ്ഥപ്പെടുത്തുന്നു. 18 മലയാളികൾ വിവിധ രാജ്യങ്ങളിൽ മരിച്ചു. സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കാസര്‍കോട് 9, മലപ്പുറം 2, കൊല്ലം1, പത്തനംതിട്ട 1 എന്നിങ്ങനെയാണ് ഇന്ന് കോവിഡ് ബാധ സംബന്ധിച്ച വിവരം. ഇതില്‍ കൊല്ലം, മലപ്പുറം സ്വദേശികള്‍ നിസാമ... Read more
പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറച്ച് കേന്ദ്രം ഓര്‍ഡിനന്‍സ് ഇറക്കി. ശമ്പളം, അലവന്‍സ്, പെന്ഷന് എന്നിവയില്‍ ഒരു വര്‍ഷത്തേക്ക് 30 ശതമാനം കുറവുണ്ടാകും. രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണര്‍മാര്‍ എന്നിവര്‍ സ്വമേധയാ ശമ്പളത്തിന്റെ 30 ശതമാനം വിട്ട് നല്‍കും. രണ്ട് വര്‍ഷത്തേക്ക് എംപി ഫണ്ട് താല്‍ക്കാലികമായി റദ്ദ് ചെയ്തു. ഈ തുക കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾക്കായി ഉപയോഗിക്കും. ഇതിനായുള്ള ഓര്‍ഡിനന്‍സിന് കേന്ദ്ര ക്യാബിനറ്റ് അംഗീകാരം നല്‍കിയതായി കേന്ദ... Read more
മുംബൈ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ കൂട്ടത്തോടെ ഡോക്ടർമാർക്കും നഴ്സുമാർക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. സൗത്ത് മുംബൈയിലെ വൊക്കാഡെ ആശുപത്രിയിലുള്ള മലയാളികൾ അടക്കമുള്ള നഴ്സുമാർക്കും ഡോക്ടർമാർക്കുമാണ് രോഗം കണ്ടെത്തിയത്. 40 നഴ്സുമാർക്കും മൂന്ന് ഡോക്ടർമാർക്കുമാണ് രോഗം . ഇവിടെയുള്ള 200 പേരുടെ സാമ്പിളുകൾ സ്രവപരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇവരുടെയും ഫലം കാത്തിരിക്കുകയാണ്. മൂന്ന് പേര് കൊറോണ വൈറസ് ബാധിച്ച് ആശുപത്രിയിൽ മരിച്ചിരുന്നു. . ഇവരിൽ നിന്നാകാം ന... Read more