തിരുവനന്തപുരം: കേരളത്തിനു പുറത്ത് കോവിഡ് 19 ബാധിച്ച് മരിച്ചത് 18 മലയാളികൾ. മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം.
അമേരിക്കയില്‍ കൊട്ടാരക്കര സ്വദേശി ഉമ്മന്‍ കുര്യന്, പിറവം സ്വദേശി ഏലിയാമ്മ കുര്യാക്കോസ്, ചെങ്ങന്നൂര്‍ സ്വദേശിനി ശില്പ നായര്‍, ജോസഫ് തോമസ്, അജ്മാനില്‍ ആലഞ്ചേരി കൊളത്തായി സ്വദേശി ഹാരിസ്, യുകെയില്‍ കൊല്ലം സ്വദേശി ഇന്ദിര, കണ്ണൂര്‍ ഇരിട്ടി സ്വദേശി സിന്റോ ജോര്‍ജ് എന്നിവരാണ് മരിച്ചത്.
ഏപ്രില്‍ അഞ്ചിന് അമേരിക്കയില്‍ തിരുവല്ല സ്വദേശി ഷോണ്‍ എസ്. എബ്രഹാം, തൊടുപുഴ സ്വദേശി തങ്കച്ചന് ഇഞ്ചനാട്, അയര്‍ലണ്ടില്‍ കോട്ടയം കുറുപ്പുന്തറ സ്വദേശി ബീന ജോര്‍ജ്, സൗദിയില്‍ മലപ്പുറം തിരുരങ്ങാടി സ്വദേശി സഫ്വാന് എന്നിവർ മരിച്ചു.
ഏപ്രില്‍ നാലിന് സൗദിയില്‍ പാനൂര്‍ സ്വദേശി ഷബാനാസ്, കോട്ടയം സ്വദേശി ജോസഫ് കെ തോമസ് എന്നിവരും ഏപ്രില്‍ രണ്ടിന് ലണ്ടനില്‍ എറണാകുളം രാമമംഗലം സ്വദേശി കുഞ്ഞമ്മ സാമുവല്‍, മലപ്പുറം പെരുന്തല്‍മണ്ണ സ്വദേശി ഹംസ എന്നിവരും കോവിഡ് 19 ബാധിച്ച് മരിച്ചു.
ഏപ്രില്‍ ഒന്നിന് മുംബൈയില്‍ കണ്ണൂര്‍ കതിരൂര്‍ സ്വദേശി അശോകന്, ദുബായില്‍ തൃശൂര്‍ കയ്പമംഗലം സ്വദേശി പരീത് എന്നിവരും മാര്‍ച്ച് 31ന് അമേരിക്കയില്‍ പത്തനംതിട്ട സ്വദേശി തോമസ് ഡേവിഡ് എന്നിവരുമാണ് മരിച്ചത്.