ബി.എസ്സി നഴ്സിംഗ് & പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകൾക്ക് 2020-21 വർഷത്തെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ രജിസ്ട്രേഷനും അലോട്ട്മെന്റും നടത്തും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ ഓൺലൈനായി രജിസ്റ്റർ ചെയ്യുകയും പുതിയതായി കോളേജ് ഓപ്ഷനുകൾ www.lbscentre.kerala.gov.in ൽ കൂടി 25 മുതൽ 27ന് ഉച്ചയ്ക്ക് 12 വരെ സമർപ്പിക്കാം. മുൻ അലോട്ട്മെന്റുകൾ വഴി സ്വാശ്രയ കോളേജുകളിൽ പ്രവേശനം ലഭിച്ചവർ നിർബന്ധമായും എൻ.ഒ.സി ഓൺലൈൻ രജിസ്ട്രേഷൻ സമയത്ത് അപ്... Read more
സംസ്ഥാനത്തെ 5 വയസിന് താഴെ പ്രായമുള്ള 24,49,222 കുട്ടികള്‍ക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ദേശീയ പോളിയോ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് ജനുവരി 31നാണ് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി നടത്തുന്നത്. പരിചയം സിദ്ധിച്ച സന്നദ്ധ പ്രവര്‍ത്തകര്‍അന്നേദിവസം രാവിലെ 8 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് പോളിയോ ബൂത്തുകളിലൂടെ പോളിയോ പ്രതിരോധ തുള്ളി മരുന്ന് വിതരണം ചെയ്യുന്നത്.... Read more
ജില്ലയിൽ താലൂക്ക് അടിസ്ഥാനത്തിൽ ഫെബ്രുവരി 1, 2, 4 തീയതികളിൽ നടക്കുന്ന അദാലത്തിന് മുന്നോടിയായി അക്ഷയകേന്ദ്രങ്ങൾ വഴി ജനങ്ങളുടെ പരാതികൾ സ്വീകരിച്ചു തുടങ്ങിയതായി ജില്ലാ കലക്ടർ എസ് ഷാനവാസ് അറിയിച്ചു. ജനുവരി 28 വരെയാണ് പരാതികൾ സ്വീകരിക്കുന്നത്. അക്ഷയകേന്ദ്രങ്ങൾ മുഖേന ഓൺലൈനായും കോർപ്പറേഷൻ, പഞ്ചായത്ത്, നഗരസഭ, താലൂക്ക് എന്നിവ വഴി നേരിട്ടുമാണ് അപേക്ഷകൾ സ്വീകരിക്കുക. സ്വന്തമായും അപേക്ഷകൾ തയ്യാറാക്കി ഓൺലൈനായി രജിസ്റ്റർ ചെയ്യാം. www.cmo.kerala.gov.in എന്ന വെബ... Read more
പൊതുജനങ്ങളുടെ പരാതികൾക്കും ആവലാതികൾക്കും ഉടനടി പരിഹാരം എന്ന നിലയിൽ ജില്ലയിലെ മൂന്ന് മന്ത്രിമാരുടെ സാന്നിധ്യത്തിൽ സംഘടിപ്പിക്കുന്ന സാന്ത്വനസ്പർശം അദാലത്തിന് ജില്ലയിൽ വിപുലമായ ഒരുക്കങ്ങൾ. താലൂക്ക് അടിസ്ഥാനത്തിൽ ഫെബ്രുവരി 1, 2, 4 തീയതികളിൽ നടക്കുന്ന അദാലത്തിന് മുന്നോടിയായി അക്ഷയകേന്ദ്രങ്ങൾ വഴി പരാതികൾ സ്വീകരിച്ചു തുടങ്ങിയതായി ജില്ലാ കലക്ടർ എസ് ഷാനവാസ് അറിയിച്ചു. കോർപ്പറേഷൻ, നഗരസഭകൾ, പഞ്ചായത്തുകൾ കൂടാതെ ജില്ലയിലെ ഏഴ് താലൂക്കുകളിലും ജനങ്ങൾക്ക്നേരിട്ട്... Read more
കോട്ടയം ഈരാറ്റുപേട്ടയില്‍ പൊലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം. കേസന്വേഷണത്തിന്റെ ഭാഗമായി എത്തിയ പൊലീസും നാട്ടുകാരും തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്. പൊലീസിനെതിരെ ഒത്തുകൂടിയവരെ പിരിച്ചുവിടാന്‍ നടത്തിയ ലാത്തിച്ചാര്‍ജില്‍ ഒരാള്‍ക്ക് പരുക്കേറ്റു. സ്ഥലത്ത് മണിക്കൂറുകളോളം സംഘര്‍ഷാവസ്ഥ നിലനിന്നു.പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയ സംഭവത്തില്‍ നിരവധി പേര്‍ക്കെതിരെ കേസെടുത്തു. Read more