കണ്ണൂർ: ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിൽ മൂർഖൻ പാമ്പ് പത്തി വിടർത്തി. പാമ്പിനെ കണ്ടതോടെ സ്കൂട്ടർ വേഗം കുറച്ചു യുവാക്കൾ ചാടി രക്ഷപെടുകയായിരുന്നു. കണ്ണൂർ മട്ടന്നൂരിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ബേക്കറി ജീവനക്കാരനായ നിഹാലും സഹപ്രവർത്തകനായ ഷഹീറുമാണ് തലനാരിഴയ്ക്ക് പാമ്പിന്റെ കടിയേൽക്കാതെ രക്ഷപെട്ടത്. വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. മട്ടന്നൂർ ഉരുവച്ചാലിലെ സൌഭാഗ്യ ബേക്കറിയിലെ ജീവനക്കാരനാണ് നിഹാലും ഷഹീറും. ഇരുവരും ഉരുവച്ചാലിൽനിന്ന് മട്ടന്നൂരിലേക്... Read more
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ബ്ലോക്ക് തലത്തില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ഫെബ്രുവരിയില്‍ പൊതുജന പരാതി പരിഹാര അദാലത്ത് നടത്തും. ഇതു സംബന്ധിച്ച് ജില്ലകളില്‍ മന്ത്രിമാര്‍ക്ക് ചുമതല നല്കി പൊതുഭരണവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. ഫെബ്രുവരി ഒന്ന്, രണ്ട്, നാല് തിയതികളില്‍ കൊല്ലം ജില്ലയില്‍ മന്ത്രിമാരായ ജെ.മേഴ്സിക്കുട്ടിയമ്മ, കെ.രാജു, കടകംപള്ളി സുരേന്ദ്രന് എന്നിവര്‍ക്കാണ് അദാലത്തിന്റെ ചുമതല. ഈ ദിവസങ്ങളില്‍ ആലപ്പുഴയില്‍ മന... Read more
തമിഴ്നാട് മസിനഗുഡിയില്‍ കാട്ടാനയെ തീ കൊളുത്തി കൊന്നു. സംഭവത്തില്‍ രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മസിനഗുഡിക്കടുത്ത് ശിങ്കാരയിലാണ് മനസാക്ഷിയെ നടുക്കിയ കൊടും ക്രൂരത നടന്നത്. ശാരീരിക അവശതകള്‍ മൂലം പ്രദേശത്ത് ഭക്ഷണവും വെളളവും തേടിയെത്തിയ കാട്ടാനയ്ക്ക് നേരെ സമീപത്തെ ആഡംബര റിസോര്‍ട്ടിലെ ജീവനക്കാര്‍ പെട്രോള്‍ നിറച്ച ടയര്‍ കത്തിച്ച് എറിയുകയായിരുന്നു. കത്തിയ ടയര്‍ ആനയുടെ ഇടത് ചെവിയില്‍ കൊരുത്തു കിടന്നു. തീര്‍ത്തും അവശനായ നിലയില്‍ മുതുമല വന്യജീവി സ... Read more
ഇടുക്കി മാങ്കുളത്ത് പുള്ളിപ്പുലിയെ കൊന്ന് കറിവച്ചു തിന്നു. ആറ് വയസുള്ള പുള്ളിപ്പുലിയെ മാങ്കുളം സ്വദേശി വിനോദിന്റെ നേതൃത്വത്തിൽ കെണിവച്ച് പിടിക്കുകയായിരുന്നു. സംഭവത്തിൽ അഞ്ച് പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. മാങ്കുളം റെയ്ഞ്ച് ഓഫീസര്‍ ഉദയസൂര്യന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. വിനോദിന്റെ വീടിനടുത്തുവെച്ചാണ് പുലിയെ സംഘം പിടികൂടിയത്. ശേഷം പുലിയുടെ തൊലി ഉണക്കാനായി വീടിന് പുറത്ത് ഇട്ടിരുന്നു. ഇത് സമീപവാസികള്‍ കാണുകയും വനം വകുപ്പിന് വിവരങ്ങള്‍ നല്‍കുക... Read more
ഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ് നടത്തുന്ന വിവിധ പദ്ധതികള്‍ക്ക് 1.10 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഗവേഷണവും വികസനവും പുനരധിവാസത്തിന്, ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ പരിശോധനയും രജിസ്ട്രേഷനും ഉറപ്പാക്കല്‍, ഭിന്നശേഷിക്കാര്‍ക്കായുള്ള അദാലത്തുകളും സിറ്റിങ്ങുകളും സംഘടിപ്പിക്കുക, ബോധവത്ക്കരണം എന്നിവയ്ക്കാണ് തുക അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി. സം... Read more