ആശിച്ചു വാങ്ങിച്ച സൈക്കിള്‍ മോഷ്ടിക്കപ്പെട്ടതിന്റെ വിഷമത്തിലായിരുന്ന കണിച്ചേരില്‍ വീട്ടിലേക്ക് (ജനുവരി 26) ഉച്ചയ്ക്ക് പുതുപുത്തന്‍ സൈക്കിളെത്തി. കൊണ്ടുവന്നത് കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന. ഭിന്നശേഷിക്കാരനായ സുനീഷിന്റെ കുടുംബത്തിന്റെ സങ്കടത്തെക്കുറിച്ചുള്ള പത്രവാര്‍ത്ത ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശിച്ചതനുസരിച്ചാണ് പുതിയ സൈക്കിള്‍ നല്‍കിയത്. കൈകള്‍ക്കും കാലുകള്‍ക്കും വൈകല്യമുള്ള സുനീഷ് ഒരു കൈ കുത്തി ക... Read more
ലക്ഷക്കണക്കിനു വരുന്ന കര്‍ഷകരുടെ അതിജീവനത്തിനുള്ള പോരാട്ടമാണ് രാജ്യ തലസ്ഥാനത്ത് നടന്നു വരുന്നതെന്നും കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കാന്‍ ഭരണാധികാരികള്‍ തയ്യാറാകണമെന്നും മന്ത്രി വി.എസ് സുനില്‍കുമാര്‍. തേക്കിന്‍ക്കാട് മൈതാനിയില്‍ ന 72 -ാമത് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നമ്മെ അന്നമൂട്ടുന്നവര്‍ ട്രാക്ടറുകറുകളും ടില്ലറുകളുമായി തലസ്ഥാന അതിര്‍ത്തികളില്‍ കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്വലിക്കണമെന... Read more
രണ്ട് ദിവസത്തെ മണ്ഡല പര്യടനത്തിനായി വയനാട് എം.പി രാഹുൽ ഗാന്ധി ബുധനാഴ്ച കേരളത്തിnzത്തും. രാവിലെ 11 മണിക്ക് പ്രത്യേക വിമാനത്തിൽ കരിപ്പൂരിലെത്തുന്ന രാഹുൽ അവിടെ വച്ച് യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 12 മണിക്ക് വണ്ടൂർ ഗേൾസ് വെക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ എം.എൽ.എ ഫണ്ടിൽ നിന്നും നിർമിച്ച കെട്ടിടത്തിന്റെയും പ്രവേശന കവാടത്തിന്റെയും ഉദ്ഘാടനം നിർവഹിക്കും. വണ്ടൂർ ബസ്സ്സ്റ്റാന്റ് ഓഡിറ്റോറിയത്തിൽ 12.30 നു എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച... Read more
രാജ്യത്തെ റിപ്പബ്ലിക്ക് ദിന പരേഡില്‍ പങ്കെടുത്ത ചെറുപ്പകാല ഓര്മ പങ്കുവച്ച് സിനിമ നടനും സംവിധായകനുമായ പൃഥ്വിരാജ്. 1997ല്‍ ആണ് പൃഥ്വിരാജ് റിപ്പബ്ലിക്ക് ദിന പരേഡിന്റെ ഭാഗമായത്. അന്ന് തിരുവനന്തപുരം കഴക്കൂട്ടം സൈനിക സ്കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു പൃഥ്വി. വേലകളിയുടെ പരമ്പരാഗത വേഷമാണ് പൃഥ്വിരാജ് ധരിച്ചിരിക്കുന്നത്. പിന്നില്‍ കേരളീയ കലകളും ആനയും അമ്പാരിയും എല്ലാം അണിനിരന്നിരിക്കുന്നത് ചിത്രത്തില്‍ കാണാം. ഇന്ന് തന്നെ പൃഥ്വിരാജ് ചിത്രമായ ജനഗണമനയുടെ പ്ര... Read more
2030 ഓടെ വൈറല്‍ ഹെപ്പറ്റൈറ്റിസ് സി നിവാരണത്തിനും വൈറല്‍ ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഇ എന്നിവ മൂലമുളള മരണനിരക്കും കുറയ്ക്കുന്നതിനായി ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന വൈറല്‍ ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ (27ന്) ഉച്ചയ്ക്ക് 2.30ന് ഓണ്‍ലൈന്‍ വഴി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിക്കും. 14 ജില്ലകളിലെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളും തെരഞ്ഞെടുക്കപ്പെട്ട ജില്ലാ, ജനറല്‍ ആശുപത്രികളും ഉള്‍പ്പെടെ 25 ആശുപ... Read more