അനാവശ്യ അപവാദപ്രചാരണങ്ങളിലോ ആരോപണങ്ങളിലോ ഭയന്ന് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഗുണമാകുന്ന ഒരു പദ്ധതിയും ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സാധാരണക്കാരുടെ ജീവിതവും ജീവിത സാഹചര്യവും മെച്ചപ്പെടുത്തുന്ന കേരളചരിത്രത്തിലെ സമാനതകളില്ലാത്ത പാര്‍പ്പിടവികസന പ്രവര്‍ത്തനമാണ് ലൈഫ് മിഷനിലൂടെ നടപ്പാക്കിയത്. രാജ്യത്ത് തന്നെ സമാനതകളില്ലാത്ത പദ്ധതിയാണിത്. സംസ്ഥാനത്ത് വികസനം എങ്ങനെ വേണം എന്ന കാഴ്ചപ്പാടിന്റെ ഭാഗമായാണിത് രൂപം കൊണ്ടതെന്നും അദ്ദേഹം പറഞ്... Read more
കോവിഡ്-19 പോസിറ്റിവിറ്റി നിരക്ക് കൂടുന്ന സാഹചര്യത്തിൽ ജില്ലയിൽ കോവിഡ് പ്രതിരോധ നിയന്ത്രണ മാർഗങ്ങൾ കൂടുതൽ ശക്തമാക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ തീരുമാനിച്ചു. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ വേണ്ടരീതിയിൽ സഹകരിക്കാതെ പ്രോട്ടോകോൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെയും വ്യക്തികൾക്കെതിരെയും കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണും ജില്ലാ കലക്ടറുമായ എസ് ഷാനവാസ്. നിലവിൽ 15 സെക്ടറൽ മജിസ്ട്രേറ്റ് കോവിഡ് സെന്റിനൽസ... Read more
കൊച്ചി: രാജ്യത്ത് ഇന്ധനവില അടിക്കടി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും ഇന്ധനവില വർദ്ധിക്കുമ്പോൾ പ്രതിസന്ധിയിൽ ആകുന്നത് സാധാരണ ജനങ്ങളാണ്. എന്നാൽ, സർക്കാരിന് ഇന്ധനവില വർദ്ധിക്കുമ്പോൾ നികുതിയിനത്തിൽ കോടികളാണ് ലഭിക്കുന്നത്. 750 കോടി രൂപയാണ് ഇന്ധനവില വർദ്ധിക്കുമ്പോൾ സർക്കാരിന് ലഭിക്കുന്നത്. ഇന്ധനവിലയിൽ കേന്ദ്രസർക്കാർ ഒരു രൂപ വർദ്ധിപ്പിക്കുമ്പോൾ സംസ്ഥാന സർക്കാരിന് 33 പൈസയാണ് ലഭിക്കുന്നത്. ഇന്ധനവില നിശ്ചയിക്കുന്നത് അന്താരാഷ്ട്ര വിപണിയിലെ വില, ഇറക... Read more
ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് വീണ്ടും നീട്ടി. ഫെബ്രുവരി 28 വരെ അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് നീട്ടിയതെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) വ്യാഴാഴ്ച അറിയിച്ചു. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തിറക്കിയ പുതിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നിലവിലുണ്ടായിരുന്ന ഉത്തരവ് പ്രകാരം നവംബര്‍ 30വരെയായിരുന്നു സര്‍വീസു... Read more
ശശി തരൂർ എംപിക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്ത് ഉതത്ർ പ്രദേശ് പൊലീസ്. സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുമായി ബന്ധപ്പെട്ടാണ് കേസ്. കര്‍ഷകരുടെ മരണവുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത പ്രചരിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഈ പോസ്റ്റിനെതിരെയാണ് നടപടി. മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേസായി, വിനോദ്ക്കും കെ ജോസ് എന്നിവർക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തിട്ടുണ്ട്. Read more