വിപുലമായ ജനസ്വാധീനമുള്ള കലയെ സാമൂഹ്യ പുരോഗതിക്കായി ഉപയോഗിക്കുന്ന ചലച്ചിത്രകാരൻമാരാണ് ചലച്ചിത്ര അവാർഡിലൂടെ അംഗീകരിക്കപ്പെട്ടതിൽ ഏറെയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 2019 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകളും ജെ.സി ഡാനിയേൽ പുരസ്കാരവും സമ്മാനിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കലാമൂല്യത്തിന്റെ കാര്യത്തിലും പ്രമേയത്തിലെ പുരോഗമന മൂല്യത്തിന്റെ കാര്യത്തിലും മികവുപുലർത്തിയ ചലച്ചിത്ര പ്രവർത്തകരെയാണ് ഇത്തവണയും ആദരിക്കുന്നത്. സ്ത്രീകളുടെ ചെറുത്തു... Read more
പേമെന്റ് ആപ്പുകളില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലെന്ന് വ്യക്തമാക്കി ആര്‍ബിഐ സുപ്രിംകോടതിയില്‍. ആപ്പുകള്‍ നിബന്ധനകള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കേണ്ടത് തങ്ങളല്ല മറിച്ച് നാഷണല്‍ പേമെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യയാണെന്നും ആര്‍ബിഐ വ്യക്തമാക്കി. ബിനോയ് വിശ്വം എം.പി. നല്കിയ ഹര്‍ജിയിലാണ് ആര്‍ബിഐയുടെ മറുപടി. സ്വാകാര്യവിവിരങ്ങള് പ്രത്യേക ആവശ്യങ്ങള്‍ക്ക് പങ്കുവയ്ക്കേണ്ടിവരുമെന്ന വാട്സ്ആപ്പ് ഭീഷണി നിലനില്‍ക്കെയാണ് ആര്‍ബിഐയുടെ മറുപടി. ഉപയോക്താക്കളെ... Read more
രാജ്യത്ത് ടെലികോം സേവന രംഗത്ത് മികച്ച പ്രകടനം കാഴ്ച്ചവെച്ച് മുന്നേറുകയാണ് ഭാരതി എയർടെൽ. ഇന്ത്യയിൽ ആദ്യമായി 5ജി സേവനം വിജയകരമായി പരീക്ഷിക്കുന്ന ആദ്യത്തെ ടെലികോം കമ്പനിയായി മാറിയിരിക്കുകയാണ് എയർടെൽ. ഹൈദരാബാദ് നഗരത്തിലാണ് എയർടെൽ 5ജി പരീക്ഷിച്ചത്. നിലവിലുള്ള മറ്റ് സാങ്കേതിക വിദ്യകളെക്കാൾ പത്തിരട്ടി വേഗതയിൽ എയർടെൽ 5ജി നെറ്റ്വർക്ക് ലഭിക്കുമെന്നാണ് അവകാശവാദം. രാജ്യത്ത് വരിക്കാരുടെ എണ്ണത്തിൽ നാലാം മാസവും റിലയൻസ് ജിയോയെ മറികടന്ന് എയർടെൽ മുന്നേറുകയാണ്. അ... Read more
കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നാളെ നടത്താനിരുന്ന സത്യഗ്രഹം പിന്‍വലിക്കുന്നതായി സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെ. മുതിര്‍ന്ന ബി.ജെ.പി നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫട്നാവിസിന്റെ സാന്നിധ്യത്തിലാണ് ഹസാരെ നിരാഹാര സത്യഗ്രഹ സമരം പിന്‍വലിക്കുന്ന കാര്യം അറിയിച്ചത്. ‘വിവിധ വിഷയങ്ങളില്‍ കാലങ്ങളായി ഞാന്‍ സമരം ചെയ്യുന്നു. സമാധാനപരമായി സമരം ചെയ്യുക എന്നത് ഒരു കുറ്റമല്ല, കഴിഞ്ഞ മൂന്ന് വർഷമായി കര്‍ഷകരുടെ വി... Read more
നടി ആൻ അഗസ്റ്റിനും ഛായാഗ്രാഹകൻ ജോമോൻ. ടി. ജോണും വിവാഹമോചിതരാകുന്നു. ഒരുമിച്ച് മുന്നോട്ട് പോകാൻ സാധിക്കാത്തതിനാൽ ഇരുവരും വേർപിരിയാൻ തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ. ഏറെ നാളായി ഇരുവരും വേർപിരിഞ്ഞു കഴിയുകയായിരുന്നു. വിവാഹമോചനം ആവശ്യപ്പെട്ടുള്ള ഹർജി ജോമോൻ ചേർത്തല കുടുംബ കോടതിയിൽ സമർപ്പിച്ചിരുന്നു. ഹർജി പരിഗണിച്ച കോടതി ഫെബ്രുവരി ഒൻപതിന് ഹാജരാകാൻ ആവശ്യപ്പെട്ട് ആൻ അഗസ്റ്റിന് നോട്ടിസ് അയച്ചു. 2014ലായിരുന്നു ആൻ അഗസ്റ്റിനും ജോമോനും വിവാഹിതരാകുന്നത്. ത... Read more