കൊറോണ വൈറസിനു എതിരെയുള്ള പോരാട്ടത്തിൽ വെന്റിലേറ്റർ ക്ഷാമം അനുഭവപ്പെടുന്ന സാഹചര്യത്തിൽ കുറഞ്ഞ ചെലവിൽ വെന്റിലേറ്റർ നിർമാണത്തിനുള്ള സാങ്കേതിക വിദ്യയുമായി കൊരട്ടി സ്വദേശി. കൊരട്ടി കിൻഫ്രപാർക്കിൽ Creative Technologies എന്ന സ്ഥാപനം നടത്തുന്ന കൊരട്ടി മാമ്പ്ര സ്വദേശിയായ ജൈജുവാണു ഈ ആശയത്തിന് പിന്നിൽ. നിലവിൽ ഇൻവെർട്ടർ, UPS എന്നിവ അസംബിൾ ചെയുന്ന സംരംഭമാണ് Creative Technologies. ഏകദേശം 6ലക്ഷത്തോളം വില വരുന്ന വെന്റിലേറ്റർ ഇദ്ദേഹത്തിന്റെ സാങ്കേതികവിദ്യയിലൂടെ ഏ... Read more
റോം∙ കോവിഡ് മരണങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്ത ഇറ്റലിയിൽനിന്നൊരു ശുഭവാർത്ത. 104 വയസ്സായ സ്ത്രീയുടെ രോഗം മാറിയതാണ് ഇറ്റലിയിലെ ജനങ്ങൾക്കു പ്രതീക്ഷ നൽകുന്നത്. ആഡ സനൂസോ എന്ന സ്ത്രീക്കാണു രോഗ പരിശോധനാ ഫലം നെഗറ്റീവ് ആയത്. രോഗം മാറി ആരോഗ്യം തിരിച്ചെടുത്ത അവർ പറഞ്ഞത് ഇങ്ങനെ– ‘ധൈര്യവും വിശ്വാസവുമാണു രോഗത്തിൽനിന്നു മുക്തി നേടുന്നതിനു സഹായിച്ചത്. എനിക്ക് ഇപ്പോൾ സുഖമുണ്ട്. ഞാനിപ്പോൾ ടിവി കാണുന്നുണ്ട്. പത്രം വായിക്കുന്നുണ്ട്. എനിക്ക് കുറച്ചു പനിയുണ്ടായി... Read more
സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. ഇതില്‍ നാലു കേസുകള്‍ കണ്ണൂരും കാസര്‍കോട് നാലു കേസുകളും കൊല്ലം, തിരുവനന്തപുരം എന്നിവങ്ങളില്‍ ഓരോ കോവിഡ് കേസുകളും മലപ്പുറത്ത് രണ്ടു കേസുകളുമാണ് സ്ഥിരീകരിച്ചത്. ഇതില്‍ 11 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗ ബാധയുണ്ടായത്. ഒരാളാണ് വിദേശത്തു നിന്ന് വന്നത്. 13 പേരുടെ പരിശോധനാ ഫലം നെഗറ്റീവായിട്ടുണ്ട്. 258 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 136195 പേരാണ് നീരീക്ഷണത്ത... Read more
രാജ്യത്ത് ലോക്ക് ഡൌണ്‍ പുരോഗമിക്കവെ ഏപ്രില്‍ 14ന് ശേഷവും ലോക്ക് ഡൌണ്‍ നീട്ടുന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനമായി ഒഡീഷ. മുഖ്യമന്ത്രി നവീന്‍ പട്നായകാണ് ഒഡീഷയില്‍ ഏപ്രില്‍ 30 വരെ ലോക്ക് ഡൌണ്‍ നീട്ടുമെന്ന് വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചത്. 42 കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ഒഡീഷയില്‍ ഒരു മരണവും രണ്ട് പേര് രോഗവിമുക്തരാവുകയും ചെയ്തു. മന്ത്രിസഭ യോഗത്തിന് ശേഷമാണ് ലോക്ക് ഡൌണ്‍ നീട്ടുന്നതിനെക്കുറിച്ചുള്ള തീരുമാനം ഒഡീഷ കൈക്കൊണ്ടത്. ജനങ്ങളുട... Read more
അമേരിക്കയിലെ മൃഗശാലയിൽ കടുവയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത് ആശങ്കയ്ക്ക് ഇടവരുത്തിയതിനാൽ ഇന്ത്യയിൽ കടുവാ സങ്കേതങ്ങൾ അടച്ചിട്ടേക്കാൻ സാധ്യത. കൂടാതെ മധ്യപ്രദേശിലെ പെഞ്ച് കടുവാസങ്കേതത്തിലെ ഒരു കടുവയുടെ മരണത്തിലുണ്ടായ സംശയവുമാണ് കടുവാ സങ്കേതങ്ങളുടെ അടച്ചിടലിലേക്ക് നയിച്ചത്. പെഞ്ചിലെ കടുവ മരിച്ചത് ശ്വാസകോശ രോഗം മൂലമാണെന്നായിരുന്നു കണ്ടെത്തൽ. വനം മന്ത്രാലയവും ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയും ഇക്കാര്യം ഗൗരവകരമായി ആലോചിക്കുന്നുണ്ടെന്നാണ് വിവരം. തീരുമാനം ഉടൻ ഉ... Read more