തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് 19 രോഗം സ്ഥിരീകരിച്ചത് മൂന്ന് പേർക്ക്. മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 19 പേർ ഇന്ന് രോഗമുക്തി നേടിയതായും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ രണ്ടുപേർക്കും പാലക്കാട് ഒരാൾക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ രണ്ടുപേർക്ക് സമ്പർക്കത്തിൽ നിന്നാണ് രോഗം പകർന്നത്. ഒരാൾ വിദേശത്തുനിന്ന് വന്നതാണ്. രോഗമുക്തി നേടിയ 19 പേരിൽ 12 പേർ കാസർകോട്ടുകാരാണ്. ഇതുവരെയായി സംസ്ഥാനത്ത് 378 പേർക്ക് രോഗം സ... Read more
ന്യൂഡല്‍ഹി: ഗള്‍ഫ് ഉള്‍പ്പടെയുള്ള വിദേശരാജ്യങ്ങളില്‍നിന്ന് ഇന്ത്യക്കാരെ മടക്കിക്കൊണ്ടു വരാനുള്ള നിര്‍ദേശം കേന്ദ്ര സര്‍ക്കാരിന് ഈ ഘട്ടത്തില്‍ നല്കാന് കഴിയില്ലെന്ന് സുപ്രീം കോടതി. യാത്രാവിലക്ക് നീക്കി സര്‍ക്കാരിന്റെ കോവിഡ് വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ദുര്‍ബലപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. എം.കെ. രാഘവന് എം.പിയും പ്രവാസി ലീഗല്‍ സെല്‍ എന്ന സംഘടനയുമാണ് ഗള്‍ഫിലെ പ്രവാസികളെ ഇന്ത്യ... Read more
ന്യൂഡല്‍ഹി: കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ അവസാനിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാവിലെ 10 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്കു കൂടി നീട്ടുന്ന പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നടത്തുമെന്നാണ് കരുതുന്നത്. ശനിയാഴ്ച മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ലോക്ക്ഡൗണ്‍ നീട്ടാന്‍ ധാരണയായിരുന്നു. ചില മേഖലകള്‍ക്ക് പരിമിതമായ തോതില്‍ ഇളവു നല്‍കിയായിരിക്കും അടച്ചിടല്‍... Read more
സംസ്ഥാനത്ത് ഏതൊക്കെ മേഖലകളില്‍ ലോക്ക് ഡൌണ്‍ ഇളവ് നല്‍കണമെന്ന കാര്യത്തില്‍ മറ്റന്നാള്‍ മന്ത്രിസഭായോഗം ചേര്‍ന്ന് അന്തിമ തീരുമാനമെടുക്കും. കേന്ദ്രനിര്‍ദ്ദേശം ഇതുവരെ പുറത്ത് വരാത്തതിനാലാണ് ഇന്ന് തീരുമാനമെടുക്കാതിരുന്നത്. ജില്ലകള്‍ വിട്ടുള്ള യാത്രകള്‍ക്ക് നിയന്ത്രണം തുടരണമെന്ന് മന്ത്രിസഭാ യോഗത്തില്‍ ധാരണയായിട്ടുണ്ട്. ഹോട്ട് സ്പോട്ട് ആയ ജില്ലകളില്‍ ഇപ്പോഴുള്ള നിയന്ത്രണം ഏപ്രില്‍ 30 വരെ തുടരണമെന്നാണ് സര്‍ക്കാരിലുള്ള ധാരണ. മറ്റ് ജില്ലകളില്‍ ചില ഇളവുകള്‍... Read more
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പേരില്‍ കേരളം ലോകശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര മാധ്യമങ്ങള്‍ വരെ ഈ കൊച്ചുകേരളത്തിനെ പ്രകീര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ മാത്രമല്ല, പൊലീസിന്റെയും പങ്ക് പ്രത്യേകം എടുത്തുപറയേണ്ടതാണ്. ലോക് ഡൌണ്‍ കാലത്ത് ബോധവത്കരണ പ്രവര്‍ത്തനങ്ങളോടൊപ്പം സേവനപ്രവര്‍ത്തനത്തിലും കേരള പൊലീസ് ഒരു പടി മുന്നിലാണ്. കേരള പൊലീസിനെ അഭിനന്ദിച്ചു രംഗത്തെത്തിയിരിക്കുകയാണ് നടന്... Read more