സ്പ്രിംഗ്ളര്‍ വഴിയുള്ള കോവിഡ് വിവര ശേഖരണം അവസാനിപ്പിക്കാന്‍ പഞ്ചായത്തുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം. പകരം സര്‍ക്കാര്‍ വെബ്സൈറ്റിലേക്ക് വിവരങ്ങള്‍ അപ്ലോഡ് ചെയ്യാനാണ് പഞ്ചായത്ത് ഡയറക്ടര്‍ നിര്‍ദേശം നല്‍കിയത്. സ്പ്രിംഗ്ലര്‍ വഴി വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന ആരോപണം ശക്തമാക്കി പ്രതിപക്ഷം രംഗത്ത് വന്നിരുന്നു. കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ സ്പ്രിംഗ്ളർ എന്ന അമേരിക്കൻ സ്വകാര്യ കമ്പനിക്ക് സര്‍ക്കാര്‍ വില്‍ക്കുകയാണെന്നാണ് പ്രതിപക്ഷ നേതാവ... Read more
ഇറ്റലിയിൽ നിന്ന് ഡല്‍ഹിയിലെത്തി സൈനിക ക്യാംപിൽ നിരീക്ഷണത്തിൽ കഴിഞ്ഞ 44 അംഗ മലയാളി സംഘത്തെ കേരളത്തിലെത്തിച്ചു. മാർച്ച് 15ന് ഇറ്റലിയിൽ നിന്നും ഡല്‍ഹിയിലെത്തിയ ഇവരിലാർക്കും രോഗലക്ഷണങ്ങളില്ല. രണ്ട് വാഹനങ്ങളിലായാണ് സംഘം വാളയാർ ചെക്ക് പോസ്റ്റിൽ എത്തിയത്. ഇറ്റലിയിൽ നിന്ന് മാർച്ച് 15ന് ഡൽഹിയിലെത്തി 28 ദിവസം സൈനിക ക്യാമ്പിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നു. ഇവർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്താത്തതിനെ തുടർന്ന് കേരളത്തിലേക്ക് വരാൻ അനുമതി ലഭിച്ചു. വീടുകളിൽ നിരീക്ഷണത്തി... Read more
ലോകം കൊറോണക്കെതിരെ പോരാടിക്കൊണ്ടിരിക്കുമ്പോള്‍ പ്രസവാവധിയെടുത്ത് വീട്ടിലിരിക്കാന്‍ ശ്രീജന തയ്യാറല്ല. അവധി വേണ്ടെന്ന് വച്ച് വീണ്ടും ജോലിയില്‍ തിരികെ പ്രവേശിച്ചിരിക്കുകയാണ് ആന്ധ്രാപ്രദേശില്‍ നിന്നുള്ള ഈ ഐ.എ.എസ് ഓഫീസര്‍. 2013 ബാച്ച് ഐഎഎസ് ഓഫിസർ ആയ ശ്രീജന ഗ്രേറ്റർ വിശാഖപട്ടണം മുൻസിപ്പൽ കോർപ്പറേഷൻ (ജി.വി.എം.സി) കമ്മിഷണർ ആണ്. കൊറോണ പ്രതിസന്ധിയ്ക്കെതിരേ ആന്ധ്രപ്രദേശ് പോരാടുമ്പോൾ വീട്ടിലിരിക്കാന്‍ ഈ ഉദ്യോഗസ്ഥക്ക് സാധിക്കുമായിരുന്നില്ല. ഒരു മാസം മാത്രം പ്... Read more
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നുവെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. സംസ്ഥാനത്ത് ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കാസര്‍കോട് ഇന്നലെ ഒരാള്‍ക്ക് പോലും പുതുതായി രോഗം കണ്ടെത്താതിരുന്നത് ആശ്വാസം നല്‍കുന്നതാണ്. ഇന്ന് കുറെപ്പേര്‍ക്ക് കൂടി രോഗം ഭേദമാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പൂര്‍ണമായി ആശ്വാസമായി എന്ന് പറയാന്‍ കഴിയുകയില്ല. ഇതരസംസ്ഥാനങ്ങളില്‍ രോഗബാധിതരുടെ എണ്ണം ഉയരുന്നത് ആശങ്കയുളവാക്കുന്നുണ്ട്. എല്‍... Read more
തിരുവനന്തപുരം: അമേരിക്കയില്‍ വന്‍വിവാദത്തിലായ കമ്പനിയുമായി അടുത്ത ബന്ധമുള്ള മലയാളിയുടെ അമേരിക്കന്‍ പബ്ലിക് റിലേഷന്‍സ് കമ്പനിക്ക് കോവിഡിന്റെ മറവില്‍ ജനങ്ങളുടെ ആരോഗ്യവിവരങ്ങള്‍ കൈമാറിയ സംഭവത്തില്‍ മുഖ്യന്ത്രി വിശദീകരണം നല്‍കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച വിഷയങ്ങള്‍ അതീവ ഗൗരവമുള്ളതാണ്. അവയ്ക്ക് മറുപടി വൈകുന്തോറും ജനങ്ങളുടെ ആശങ്ക വ്യാപിക്കും. കോവിഡ് 19നോട് അനുബന്ധിച്ച... Read more