കൊരട്ടി: കൊരട്ടി സെ.. മേരിസ് ഫൊറോനാ പള്ളി ഇടവക ,സെന്റ് ഡോൺ ബോസ്കോ കുടുംബ യൂണിറ്റ് അംഗം, കുലയിടം തെക്ക് ഭാഗം, വാഴപ്പിള്ളി അന്തോണി വർഗീസ് (കൊച്ചുവാറു – 70 ) നിര്യാതനായി.മുൻ മധുര കോട്സ് കാന്റീൻ ജീവനക്കാരനായിരുന്നു. മൃതസംസ്കാരം നാളെ, ബുധനാഴ്ച (15–4–2020) രാവിലെ, 10.00 മണിക്ക് കൊരട്ടി സെൻറ് മേരീസ് ഫൊറോന പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു. ഏറെ നാളായി അസുഖബാധിതനായി വീട്ടിൽ ചികിത്സയിൽ ആയിരുന്നു. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി കർശന നിയന്ത്രണം ഉള്ളതിനാൽ... Read more
സംസ്ഥാനങ്ങൾക്ക് അഭിനന്ദനം മാത്രം പോരാ, സാമ്പത്തിക സഹായം കൂടി നൽകണമെന്ന് ധനമന്ത്രി തോമസ് ഐസക്. ലോക്ക് ഡൌണ്‍ മെയ് 3 വരെ നീട്ടിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് തോമസ് ഐസകിന്റെ പ്രതികരണം. ബന്ദവസാക്കപ്പെട്ട ജനങ്ങൾക്ക് ഭക്ഷണവും വെള്ളവുമെത്തിക്കണം. ഉപജീവനം ഉറപ്പു വരുത്തണം. തൊഴിലുറപ്പ് തൊഴിലാളികൾക്ക് പാതി പണം മുൻകൂർ നൽകണം. ഉപജീവനം ഉറപ്പാക്കിയില്ലെങ്കില്‍ ലോക് ഡൗൺ ഫലപ്രദമാകില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. ഇങ്ങനെ മുന്നോട... Read more
മഹാരാഷ്ട്രയിൽ സ്ഥിതി ഗുരുതരമായി തുടരുന്നു. ഇന്ന് പുതിയ 121 കേസുകൾ കണ്ടെത്തി. പത്തോളം പൊലീസുകാര്‍ക്കും രോഗം സ്ഥിരീകരിച്ചു. ധാരാവിയിൽ ഇന്ന് രണ്ടു മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ചേരിയിലെ മരണസംഖ്യ ഏഴായി. 57 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മുംബൈ കഴിഞ്ഞാൽ എറ്റവും ഭീഷണി നിലനിൽക്കുന്ന പുനെയിൽ ഇന്ന് രണ്ടു മരണങ്ങൾ കൂടി ഉണ്ടായി. നാഗ്പൂരിൽ പുതിയ ഏഴു കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. അതേസമയം, ലോക്ക് ഡൗൺ കാലത്ത് ഏറ്റവും സജീവമായ മൂന്നു വിഭാഗങ്ങളിൽ രോഗം [... Read more
കുറേക്കാലം കോമയിൽ കഴിഞ്ഞ ശേഷം തിരിച്ചു വന്നതാണ് നാണപ്പൻ. പുറത്തെ വിശേഷങ്ങളൊക്കെ ഒന്നറിയണം. നാണപ്പൻ മെല്ലെ പുറത്തിറങ്ങി.ഇതെന്താ റോഡിലൊന്നും ആരും ഇല്ലേ? ഇന്നെന്താ ഹർത്താലാണോ?ങ്ങേ …നാലാം ക്ലാസിൽ തോറ്റ രാജപ്പനല്ലേ ഗ്ലൗസും മാസ്കും ഇട്ടോണ്ട് ആ പോകുന്നത്? ഇവൻ ഡോക്ടറായോ?ഇതെന്താ പുറകിലൊരു ബഹളം. പോലീസ് ആരെയോ ഇട്ടോട്ടിക്കുന്നു. ആരാദ് ? യ്യോ ഇത് LP സ്കൂളിലെ ഹെഡ്മാഷല്ലേ? ഇങ്ങേരിപ്പൊ കള്ളനാണോ? ഹൊ.. എന്തൊക്കെയാണിവിടെ നടക്കുന്നത്? ആലോചിച്ചിട്ട് ഒരു എത്തും... Read more
കേരളത്തിൽ ലോക്ക് ഡൗൺ നീട്ടുന്നതുമായി ബന്ധപ്പെട്ട തീരുമാനം നാളെ അറിയാമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ. നാളെ മുഖ്യമന്ത്രി അത് അറിയിക്കുമെന്നും ജാഗ്രത ഇനിയും തുടരേണ്ടതുണ്ടെന്നും മന്ത്രി അറിയിച്ചു. രാജ്യത്ത് മെയ് മൂന്ന് വരെ ലോക്ക് ഡൗൺ നീട്ടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് കൊവിഡ് 19 പോസിറ്റീവ് കേസുകൾ കുറഞ്ഞിട്ടുണ്ട്. അത് നമ്മൾ ഒരുമിച്ച് നടത്തിയ പരിശ്രമമാണ്. അത് നല്ലതാണ് പക്ഷേ, കൊറോണ വൈറസ് കേര... Read more