ലോകത്താകമാനം സാമ്പത്തികമാന്ദ്യത്തിന് സാധ്യത; ഇന്ത്യ വേഗത്തില്‍ തിരിച്ചുവരുമെന്ന് ആര്.ബി.ഐ ഗവര്‍ണര്‍
കോവിഡിന്റെ സാഹചര്യത്തിൽ റിസർവ് ബാങ്ക് രണ്ടാം ഘട്ട സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. ചെറുകിട-ഇടത്തരം ബാങ്കിങ് സ്ഥാപനങ്ങൾക്ക് 50,000 കോടിയും നബാര്‍ഡിനും സിഡ്ബിക്കും വേണ്ടി 50,000 കോടിയുടെ മൂലധന സഹായവും പ്രഖ്യാപിച്ചു. റിവേഴ്സ് റിപ്പോ കാൽ ശതമാനം കുറച്ചു. സംസ്ഥാനങ്ങൾക്ക് ദൈനംദിന ചെലവുകൾക്കുള്ള തുക 60% മുൻകൂറായി എടുക്കാനും ആര്.ബി.ഐ അനുവാദം നൽകിയിട്ടുണ്ട്. കഴിഞ്ഞ മാസം വായ്പകൾക്ക് മോറോട്ടോറിയം പ്രഖ്യാപിച്ചതിനു ശേഷം ഇത്തവണ സാമ്പത്തിക മേഖലയിൽ കൂടുതൽ ഇളവു... Read more
ലോക്ഡൗണ്‍ നിയമങ്ങള്‍ തെറ്റിച്ചുകൊണ്ടുള്ള മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ കൊച്ചുമകന് നിഖില്‍ കുമാരസ്വാമിയുടെ ആഢംബര വിവാഹം വിവാദമാകുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെ സമ്പര്‍ക്ക വിലക്കുകള്‍ ലംഘിച്ചുകൊണ്ട് വലിയ ചടങ്ങായി നിഖിലിന്റെ വിവാഹം നടത്തിയതാണ് വിവാദമാകുന്നത്. ദേവഗൗഡയുടെ മകനും മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമിയുടെ മകനാണ് നിഖില്‍ കുമാരസ്വാമി. കോണ്‍ഗ്രസ് നേതാവ് എം കൃഷ്ണപ്പയുടെ ബന്ധത്തിലെ അനന്തരവളായ രേവതിയും നിഖിലുമാ... Read more
പ്രധാനമന്ത്രി നരേന്ദ്ര മോദി ഹെലികോപ്റ്ററുകളിൽ നിന്ന് പണം വിതറുമെന്ന് തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്ത സംപ്രേഷണം ചെയ്തതിന് കന്നഡ ടിവി ചാനലിനെതിരെ കേന്ദ്ര സര്‍ക്കാരിന്റെ നടപടി. ഹെലികോപ്റ്ററുകളില്‍ നിന്ന് നോട്ടുകെട്ടുകള്‍ വിതറുമെന്ന് വ്യാജ വാര്‍ത്ത നല്കിയ പബ്ലിക് ടിവി എന്ന ചാനലിന് വാർത്താവിതരണ മന്ത്രാലയം നോട്ടീസ് അയച്ചു. വാര്‍ത്ത തികച്ചും തെറ്റിദ്ധാരണാജനകമാണെന്നും ഗ്രാമങ്ങളിൽ നോട്ട് മഴ പ്രതീക്ഷിച്ച് ജനങ്ങള്‍ കൂട്ടത്തോടെ തെരുവില്‍ കാത്തിരുന്നതായും പ്... Read more
കൊവിഡ് മരണക്കണക്കിൽ തിരുത്തലുമായി ചൈന. തിരുത്തിയതിന് ശേഷം ചൈനയിലെ കൊവിഡ് പ്രഭവ കേന്ദ്രമായ വുഹാനിലെ കൊവിഡ് മരണസംഖ്യയിൽ 50 ശതമാനം വർധനയുണ്ടായി. ചൈനയുടെ കൊവിഡ് മരണക്കണക്ക് കൃത്യമല്ലെന്ന് ആരോപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് അടക്കമുള്ള നേതാക്കൾ രംഗത്തെത്തിയിരുന്നു. വുഹാനിലെ മരിച്ചവരുടെ എണ്ണം 2579ൽ നിന്ന് 3869 ആയാണ് ചൈന തിരുത്തിയിരിക്കുന്നത്. നേരത്തെ 3346 ആയിരുന്ന ചൈനയിലെ കൊവിഡ് മരണ സംഖ്യ ഇതിനാൽ 4636 തീർന്നിരിക്കുകയാണ്. ഇതിൽ തന്നെ 4512 പേർ മ... Read more
പ്രവാസികളെ കൊണ്ടുവരാത്തതിന് വിശദീകരണവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കൊവിഡ് പടരുന്ന സാഹചര്യത്തിൽ ക്വാറന്റീൻ കേന്ദ്രങ്ങളുടെ കാര്യത്തിൽ ഉറപ്പ് വരുത്താതെ പ്രവാസികളെ കൊണ്ടുവരുന്നത് അവരെ പ്രശ്നത്തിലാക്കുമെന്നാണ് മുരളീധരൻ പറയുന്നത്. ജനങ്ങളും സുരക്ഷയും ജീവനും ബലി കൊടുത്തുള്ള ഒരു പരീക്ഷണത്തിനും കേന്ദ്രം തയാറല്ലെന്നും ആവശ്യമായ ഇടപെടലുകൾ നടത്തുന്നുണ്ടന്നും മന്ത്രി. ടിക്കറ്റിന്റെ പണം തിരിച്ചുകൊടുക്കുന്നതിന്റയും എമർജൻസി സർട്ടിഫിക്കറ്റിന്റെയു... Read more