കോവിഡ് 19 നെതിരെയുള്ള പോരാട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്നത് കേരളത്തിന്റെ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറാണ്. കേരളത്തില്‍ നടക്കുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ കേരളം മാത്രമല്ല ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ട് കഴിഞ്ഞു. അതേസമയം, കഴിഞ്ഞദിവസമാണ് ടീച്ചറെ അനുകരിച്ചു കൊണ്ടു ഒരു കൊച്ചുമിടുക്കി നടത്തുന്ന പ്രകടനം സോഷ്യല്‍ ലോകത്ത് വൈറലായിരുന്നു. നിയമസഭാ സമ്മേളനത്തില്‍ ടീച്ചര്‍ നടത്തിയ പ്രസംഗത്തിലെ ശ്രദ്ധേയമായ ചില വരികളാണ് പാലക്കാട്ടുകാരിയായ ആവര്‍ത്തന ശബരീഷ് അനു... Read more
തിരൂർ: കെ.എം ഷാജി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. കേസിന്റെ കണ്‍ക്ലൂഷനെ കുറിച്ചോ അതിന്റെ നടപടിക്രമങ്ങളെ കുറിച്ചോ കേസിന്റെ മെറിറ്റിനോ കുറിച്ചോ പരിശോധിക്കേണ്ട ഉത്തരവാദിത്വമോ ബാധ്യതയോ സ്പീക്കര്‍ക്കില്ല. എംല്‍എമാര്‍ക്കെതിരേ കേസെടുത്ത് മുന്നോട്ടു പോവണമെങ്കില്‍ സ്പീക്കറുടെ അനുമതി വേണം. സ്പീക്കര്‍ അതല്ലാതെ എന്ത് ചെയ്യുമെന്ന് പി ശ്രീരാമകൃഷ്ണൻ ചോദിച്ചു. സര്‍ക്കാര്‍ ഏജന്‍സി അന്വേഷിച്ച് കണ്ടെത്തി കേസുമായി മുന്നോട്ടുപോവണമെ... Read more
മാർച്ച് 25നും മെയ് 3നും ഇടയിൽ വിമാന ടിക്കറ്റ് ബുക്ക് ചെയ്ത മുഴുവൻ യാത്രക്കാർക്കും മുഴുവൻ തുകയും റീ ഫണ്ട് നൽകണമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. കൊറോണ വൈറസ് മൂലം ലോക്ക്ഡൗൺ മെയ് 3 വരെ നീട്ടിയ സാഹചര്യത്തിലാണിത്. ആദ്യ ഘട്ട ലോക്ക്ഡൗണിനിടയിൽ ഏപ്രിൽ 15നും മെയ് 3നും ഇടയ്ക്കുള്ള സമയത്ത് വിമാന ടിക്കറ്റ് ബുക്ക് ചെയ്തവർക്കും ഈ ആനുകൂല്യം ലഭിക്കും. ഈ കാലയളവിൽ ആഭ്യന്തര, അന്തർദ്ദേശീയ വിമാന യാത്രകൾക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെങ്കിൽ, ഈ ടിക്കറ്റ് [... Read more
കൊവിഡ് 19 പ്രതിരോധപ്രവർത്തനങ്ങൾക്കായി ചൈനയിൽ നിന്നും എത്തിച്ച വ്യക്തിഗത സുരക്ഷാ കിറ്റുകൾക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.ചൈനയിലെ രണ്ട് വിമാനത്താവളങ്ങൾ വഴി അഞ്ചുലക്ഷത്തിൽപരം പിപിഇ കിറ്റുകളാണ് ഇന്ത്യയിലെത്തിച്ചത്. ഇതിൽ 63,000 കിറ്റുകളാണ് ഇപ്പോൾ ഗുണനിലവാരമില്ലാത്തതിനാൽ ഉപയോഗിക്കാൻ സാധിക്കില്ലെന്ന് കണ്ടെത്തിയത്. ഹോങ്കോങ്കില്‍ നിന്ന് പിപിഇ കിറ്റുകള്‍ കൊണ്ടുവരാനാണ് ഇന്ത്യ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ അവി... Read more
ലോക്ക്ഡൗണ്‍ ലംഘിച്ച് ഉത്സവത്തിന് എത്തിയ 18 പേര് അറസ്റ്റില്‍. ചാത്തന്കണ്ടാര് കാവില്‍ ഉത്സവത്തിന് എത്തിയവര്‍ക്കെതിരെയാണ് പൊലീസ് നടപടി. കൂടാതെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള 26 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. നാടിന്റെ പല ഭാഗങ്ങളില്‍ നിന്നാണ് ഇവര്‍ കാവില്‍ എത്തിയത്. ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ ക്ഷേത്രങ്ങളില്‍ ഉത്സവങ്ങളും മറ്റും ചടങ്ങുകള്‍ മാത്രമായി നടത്തണമെന്ന് സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശമുണ്ട്. ആള്‍ക്കൂട്ടം നിരോധിച്ച സാഹചര്യത്ത... Read more