കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൌണിൽ ഇളവുകൾ ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. കോട്ടയം, ഇടുക്കി, ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂര്‍ ജില്ലകളിലാണ് ഭാഗികമായ ഇളവ് അനുവദിച്ചിരിക്കുന്നത്. ഇവിടങ്ങളിലെ ഹോട്ട്സ്പോട്ടുകളില്‍ നിയന്ത്രണം തുടരും. റെഡ് സോണിൽപ്പെട്ട ജില്ലകളിൽ മെയ് 3ന് ശേഷമേ ഇളവുകളുണ്ടാവൂ. ഗ്രീന്‍ സോണില്‍ ഉള്‍പ്പെട്ട കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്ന് ശുചീകരണ പ്രവര്‍ത്തനമാണ് നടക്കുക. ഈ ജി... Read more
107 വയസ്സിന്റെ` ആരാത്? ങാ.. ഡേവീസാണല്ലേ?.’ രാവിലെ നാലര മണിക്ക് നടക്കാന്‍ ഇറങ്ങിയിട്ട് , തിരിച്ച് അഞ്ചേകാലിന് വീടിനടുത്തെത്തിയപ്പോള്‍ മുന്പില് കേട്ട ശബ്ദം . ടോര്‍ച്ച് വെളിച്ചത്തില്‍ നോക്കിയപ്പോള്‍ 107 വയസ്സ് പ്രായമുള്ള വറുതുണ്ണി വല്ല്യപ്പന് . ഈ അരണ്ട വെളിച്ചത്തില്‍ എങ്ങനെ മനസ്സിലായി ആവോ.? ` ഇതെവിടേക്കാ വല്ല്യപ്പാ ഈ നേരത്ത്?,വെളിച്ചത്തിന് എന്തെങ്കിലും കൊണ്ടുപോയിക്കൂടെ? ‘. വെളിച്ചം കാണുവാന്‍ ഒന്നും കയ്യില്‍ ഇല്ലാതിരുന്ന വല്ല്യപ്പനോട്... Read more
രാജ്യത്ത് പൊതുഗതാഗതം മെയ് 15നു ശേഷം മാത്രം. മന്ത്രിസഭാ ഉപസമിതി ഇന്നലെ ചേർന്ന യോഗത്തിലാണ് പുതിയ തീരുമാനം കൈക്കൊണ്ടത്. വിവരം ഉപസമിതിയിലെ മുതിന്ന മന്ത്രി മാധ്യമങ്ങളോട് അനൗദ്യോഗികനായി പങ്കുവച്ചു. മെയ് മൂന്നിനു ശേഷം പൊതുഗതാഗതം അനുവദിച്ചാൽ സംസ്ഥാനാന്തര യാത്രകൾ വലിയ രീതിയിൽ നടക്കാൻ സാധ്യതയുണ്ട്. ഇത് കൊവിഡ് പ്രതിരോധത്തിനു വെല്ലുവിളിയാകും. അതു കൊണ്ട് തന്നെ ഘട്ടം ഘട്ടമായി ലോക്ക് ഡൗൺ പിൻവലിക്കുന്നതിൻ്റെ ഭാഗമായി ഏറ്റവും അവസാനം പൊതുഗതാഗതം പുനരാരംഭിക്കാനാണ് ഉപ... Read more
സംസ്ഥാനത്ത് 13 പേര് കൂടി രോഗമുക്തി നേടി. കാസര്‍ഗോഡ് ജില്ലയിലെ 8 പേരുടേയും കണ്ണൂര്‍ ജില്ലയിലെ 3 പേരുടേയും മലപ്പുറം, തൃശൂര്‍ ജില്ലകളിലെ ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ 270 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. 129 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. അതേസമയം സംസ്ഥാനത്ത് ഇന്ന് 2 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര... Read more
തിരുവനന്തപുരം: പ്രവാസികളെ സാധ്യമാകുന്ന ഏറ്റവും അടുത്ത നാളുകളിൽ തന്നെ നാട്ടിലെത്തിക്കാൻ ശ്രമിക്കുമെന്ന മറുപടി കേന്ദ്രസർക്കാരിൽനിന്ന് ലഭിച്ചതായി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ന്യൂസ് 18 കേരളം ചാനലിൽ പ്രവാസികളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പ്രവാസികളുടെ വിഷയം നിരവധി തവണ വിദേശകാര്യമന്ത്രിയുടെയും സഹമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. കഴിയാവുന്നതിൽ നേരത്തെ തന്നെ പ്രവാസികളെ തിരിച്ചുകൊണ്ടുവരുന്നതിനുള്ള... Read more