2020 ഏപ്രിൽ 19 ,22,24 തീയ്യതികളിൽ കേരളത്തിൽ ചിലയിടങ്ങളിൽ ഇടിയോട് കൂടിയ മഴക്കും മണിക്കൂറിൽ 30 മുതൽ 40 കി മി വേഗതയിൽ ശക്തമായ കാറ്റിനും 2020 ഏപ്രിൽ 20 ,21 തീയ്യതികളിൽ മിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ – ജാഗ്രത നിർദേശങ്ങൾ കേരളത്തിൽ ഇപ്പോൾ ലഭിക്കുന്ന മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത ഉണ്ട് (ചില സമയങ്ങളിൽ രാത്രി വൈകിയും ഇത് തുടർന്നേക്കാം). […] Read more
വളരെ അപ്രതീക്ഷിതമായി നല്ല വെയിൽ ഉള്ളപ്പോൾ തന്നെ കൊരട്ടിയിൽ അനുഭവപെട്ട ചാറ്റൽ മഴ. ഇന്ന് കൊരട്ടയില് നല്ല രാവിലെ മുതൽ നല്ല ചൂട് അനുഭവപെട്ടിരുന്നു. ഏകദേശം 3.40 pm നോട് കൂടിയാണ് മഴ അനുഭവപെട്ടത്. 10 മിനുറ്റിൽ മഴ ശക്തി പ്രാപിക്കുകയും കാറ്റു വീശുകയും ചെയ്തു. കാറ്റിൽ വാഴകളും ചെറിയ മരങ്ങളും ഒടിഞ്ഞു വീണു. ഏകദേശം 4 മണിയോട് കൂടി മഴയുടെ ശക്തി കുറയുകയും 4.05നോട് കൂടി മാനം തെളിയുകയും ചെയ്തു. ഏപ്രിലിലെ ഈ കൊടും ചൂടിൽ […] Read more
സംസ്ഥാനത്ത് ഇന്ന് ആറു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആറു പേരും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ളവരാണ്. ഇതില്‍ അഞ്ച് പേര് വിദേശത്ത് നിന്നും ഒരാള്‍ക്ക് സമ്പര്‍ക്കം മൂലവുമാണ് രോഗം സ്ഥിരീകരിച്ചത്. 21 പേര്‍ക്കാണ് ഇന്ന് പരിശോധനാഫലം നെഗറ്റീവായത്. ഇന്ന് രോഗം ഭേദമായവരില്‍ 19 പേര് കാസര്‍കോട് ജില്ലയില്‍ നിന്നും രണ്ട് പേര് ആലപ്പുഴ ജില്ലയില്‍ നിന്നുള്ളവരുമാണ്.114 പേരാണ് ഇനി ചികിത്സയിലുള്ളത്. 46,323 പേർ ഇനി നിരീക്ഷണത്തിലുണ്ട്. 45,925 പേർ വീടുകളിലും 398 പേർ ആശു... Read more
കേരളം ലോക്ക്ഡൌണ്‍ ചട്ടം ലംഘിച്ചെന്ന് കേന്ദ്രം. കേരളത്തോട് കേന്ദ്രം വിശദീകരണം തേടിയേക്കും. ബാര്‍ബര്‍ ഷോപ്പുകളും റസ്റ്റോറന്റുകളും വര്‍ക്ക്ഷോപ്പുകളും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത് ഗുരുതര ലംഘനമെന്നും കേന്ദ്രസര്‍ക്കാര്‍. ഇരുചക്ര വാഹങ്ങളില്‍ രണ്ട് പേര് സഞ്ചരിക്കുന്നതും ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കുന്നതും കേന്ദ്ര നിര്‍ദ്ദേശത്തിന് എതിരാണ്. ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്രം കത്ത് നല്കി. എന്നാല്‍ ലോക്ഡൌണു... Read more
കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൌണിൽ ഇന്ന് മുതൽ ഇളവുകൾ നിലവിൽ വരും. ഗ്രീൻ, ഓറഞ്ച് ബി സോണുകളിൽ ഉൾപ്പെട്ട ജില്ലകളിലാണ് ഇളവുകളുണ്ടാകുക. റെഡ് സോണിൽപ്പെട്ട ജില്ലകളിൽ മെയ് 3ന് ശേഷമേ ഇളവുകളുണ്ടാവൂ. എന്നാല്‍ ഇളവ് പ്രഖ്യാപിച്ച സ്ഥലങ്ങളിലെ ഹോട്ട്സ്പോട്ടുകളില്‍ നിയന്ത്രണം തുടരും. ഗ്രീന്‍ സോണില്‍ ഉള്‍പ്പെട്ട കോട്ടയം, ഇടുക്കി ജില്ലകളില്‍ നാളെ മുതലാണ് ഇളവുകള്‍ പ്രാബല്യത്തില്‍ വരിക. കോവിഡ് വ്യാപനം തടയുക ലക്ഷ്യം വെച്ച് 27 ദിവസം മുമ... Read more