വളരെ അപ്രതീക്ഷിതമായി നല്ല വെയിൽ ഉള്ളപ്പോൾ തന്നെ കൊരട്ടിയിൽ അനുഭവപെട്ട ചാറ്റൽ മഴ. ഇന്ന് കൊരട്ടയില് നല്ല രാവിലെ മുതൽ നല്ല ചൂട് അനുഭവപെട്ടിരുന്നു. ഏകദേശം 3.40 pm നോട് കൂടിയാണ് മഴ അനുഭവപെട്ടത്. 10 മിനുറ്റിൽ മഴ ശക്തി പ്രാപിക്കുകയും കാറ്റു വീശുകയും ചെയ്തു. കാറ്റിൽ വാഴകളും ചെറിയ മരങ്ങളും ഒടിഞ്ഞു വീണു. ഏകദേശം 4 മണിയോട് കൂടി മഴയുടെ ശക്തി കുറയുകയും 4.05നോട് കൂടി മാനം തെളിയുകയും ചെയ്തു.
ഏപ്രിലിലെ ഈ കൊടും ചൂടിൽ ഒരു കുളിര്മയായി ഈ മഴ. മാത്രമല്ല കൊടും ചൂടിൽ വെള്ളം കിട്ടാത്ത കരിഞ്ഞു തുടങ്ങിയ ചെടികൾക്കും മരങ്ങൾക്കും ഒരു ആശ്വാസമെയിരുന്നു ഇന്നത്തെ മഴ.
തുടർന്നുള്ള ദിവസങ്ങളിലും മഴ ഇടവിട്ടു തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന സൂചന. മഴയുടെ ഒപ്പം ഇടിമിന്നലും ഉണ്ടാകാൻ സത്യതയുണ്ട്. കേരളത്തിൽ ചൂടിന്റെ അളവ് ദിനം പ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. കാലത്തു 11 മണി മുതൽ ഉച്ചയ്ക്ക് 3 വരെ വെയിലത്തിറങ്ങുമ്പോൾ സൂര്യാഘാതമുണ്ടാകാൻ സത്യതയുണ്ട്. ഇതുവരെ സൂര്യാഘാതമേൽകുന്ന ആളുകളുടെ എണ്ണം വളരെ കുറവായിരുന്നു, ലോക്കഡൗൺ കാരണം ജനങ്ങൾ വീടിനു പുറത്തിറങ്ങാഞ്ഞതു ഇതിനൊരു കാരണമാണ്. പുറത്തേക്കിറങ്ങുമ്പോൾ കയ്യിലൊരു കുപ്പി വെള്ളം കരുതുന്നത് നല്ലതായിരിക്കും.