തിരുവനന്തപുരം: സ്വന്തം കഴിവ്കേട് മറയ്ക്കാൻ കേന്ദ്ര സർക്കാരിനെ കുറ്റം പറയുന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ നിലപാട് സംസ്ഥാനത്തിന്റെ പൊതു താല്പര്യത്തിന് ഭൂഷണമല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളം സാമ്പത്തിക പ്രതിസന്ധിയിലായത് ഇവിടുത്തെ ധനകാര്യ മാനേജ്മെന്റ് പരാജയമായതിനാലാണ്. ധൂർത്തും കെടുകാര്യസ്ഥതയും അഴിമതിയുമാണ് ഖജനാവ് കാലിയാകാൻ കാരണം. കേന്ദ്രം പണം തന്നുകൊണ്ടിരിക്കണം, ഞങ്ങൾ ചെലവാക്കി കൊള്ളാം എന്നതാണ് ഐസകിന്റെ നിലപാട്. ഇത് അഴിമതി നടത്താന... Read more
കെ.എം ഷാജി എംഎല്‍എക്കെതിരെ വിജിലന്‍സ് അന്വേഷണം. അഴീക്കോട് സ്കൂളില്‍ ഹയര്‍ സെക്കന്ററി അനുവദിക്കാന്‍ പണം വാങ്ങിയെന്ന പരാതിയിലാണ് അന്വേഷണം. 25 ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതി. സര്‍ക്കാര്‍ അന്വേഷണത്തിന് അനുമതി നല്കി. 2013-14 കാലഘട്ടത്തിലാണ് സംഭവം നടക്കുന്നത്. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പത്മനാഭനാണ് പരാതി നല്‍കിയിരുന്നത്. വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തി സംഭവത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തുടര്‍നടപടി. ഹൈസ്കൂളുകള്‍... Read more
കേരളത്തിന് ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ നൽകി കേന്ദ്രം. തോട്ടം മേഖലയെ തിങ്കളാഴ്ച മുതൽ ലോക്ക് ഡൗണിൽ നിന്നും പൂർണ്ണമായി ഒഴിവാക്കി. സഹകരണ സംഘങ്ങൾക്കും ഏപ്രിൽ 20ന് ശേഷം തുറന്ന് പ്രവർത്തിക്കാം. കേരളത്തിന്റെ ആവശ്യം കൂടി കണക്കിലെടുത്താണ് തോട്ടം മേഖലയെ പൂർണ്ണമായും ലോക്ക് ഡൗണിൽ നിന്നും കേന്ദ്രം ഒഴിവാക്കിയത്. ഏലം ഉൾപ്പെടെ എല്ല സുഗന്ധ വ്യഞ്ജന തോട്ടങ്ങളും ഇതിൽ ഉൾപ്പെടും. ബാങ്കിങ്ങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ, ഹൗസിങ് ഫിനാൻസ് കമ്പനികൾ മൈക്രോ ഫിനാൻസ് കമ്പനികൾ കോപ്പറേറ... Read more
സ്പ്രിംഗ്ലറുമായി സംസ്ഥാന സര്‍ക്കാറുണ്ടാക്കിയ കരാറില്‍ സംശയങ്ങള്‍ നിലനില്‍ക്കുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. കരാര്‍ വിദേശരാജ്യത്തെ നിയമമനുസരിച്ചാണെന്നും സംസ്ഥാന സര്‍ക്കാരിന് ഇത്തരത്തില്‍ കരാറുണ്ടാക്കാന്‍ കഴിയില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടി ജനങ്ങള്‍ക്ക് ബോധ്യമായിട്ടില്ല. തൃപ്തികരമായ മറുപടി പറഞ്ഞെങ്കിൽ വിവാദം അവിടെ തീർന്നേനെ. സൗജന്യ സേവനത്തിന്റെ കാര്യത്തിലും അവ്യക്തതകള്‍ നിലനില്ക്കുന്നുണ്... Read more
സ്പ്രിങ്ക്ളർ വിവാദത്തിൽ സംസ്ഥാന സർക്കാറിന് വിമർശവുമായി എഴുത്തുകാരൻ എൻ.എസ് മാധവൻ. അറിഞ്ഞുകൊണ്ടോ അല്ലാതെയോ ഒരുപറ്റം മലയാളികളുടെ കടുത്ത സ്വകാര്യതാ ലംഘനത്തിനു വഴിവെക്കുന്ന കാര്യങ്ങളാണ് നടന്നിട്ടുള്ളതെന്നും, സ്പ്രിങ്ക്ളറിനു നൽകിയ വിവരങ്ങൾ സർക്കാർ തിരിച്ചുവാങ്ങി ആരോഗ്യപ്രവർത്തകർക്ക് കൈമാറുകയാവും ഉചിതമെന്നും ‘മലയാള മനോരമ’ പത്രത്തിൽ എഴുതിയ കുറിപ്പിൽ മാധവൻ ചൂണ്ടിക്കാണിക്കുന്നു. അതേസമയം, പ്രതിപക്ഷം ആരോപിക്കുന്നതുപോലെ, കേരളത്തിൽ നിന്നു ശേഖരിക്... Read more