യുകെയിൽ കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി മരിച്ചു. കോഴിക്കോട് ചെമ്പനോട സ്വദേശി കുന്നക്കാട് സിദ്ധാര്‍ത്ഥ് ആണ് മരിച്ചത്. യു കെയില്‍ മെഡിക്കല്‍ വിദ്യാർഥിയായിരുന്നു. ചെമ്പനോടയിലെ കുന്നക്കാട് വീട്ടിലേക്ക് രാവിലെ ഫോണ്‍ സന്ദേശമെത്തിയപ്പോഴാണ് സിദ്ധാര്‍ത്ഥ് മരിച്ച വിവരം ബന്ധുക്കള്‍ അറിയുന്നത്. ഖത്തറിലെ പ്രമുഖ മലയാളി ഡോക്ടറായ പ്രകാശിന്റെ മകനാണ് സിദ്ധാർത്ഥ്. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നേരത്തെ സേവനം അനുഷ്ടിച്ചിട്ടുള്ള ഡോക്ട... Read more
കൊച്ചി: ഓട്ടോ തൊഴിലാളിയുടെ മകന് ഐടി കമ്പനി തുടങ്ങാൻ പറ്റില്ലെന്ന് താൻ പറഞ്ഞുവെന്ന കള്ളപ്രചാരണമാണ് സിപിഎം സൈബർ പോരാളികൾ നടത്തുന്നതെന്ന് വി ഡി സതീശൻ എംഎൽഎ. താൻ അങ്ങനെ പറഞ്ഞുവെന്ന് തെളിയിക്കുന്ന വീഡിയോയോ ഓഡിയോയോ മറ്റെന്തെങ്കിലും തെളിവോ ഹാജരാക്കിയാൽ എംഎൽഎ സ്ഥാനം രാജിവെക്കുമെന്നും രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച വീഡിയോയിലാണ് സതീശൻ വിവാദങ്ങളോട് പ്രതികരിച്ചത്. പത്രസമ്മേളനം നടത്തിയത് കൊച്ചിയിലെ മുഴുവ... Read more
താനെ: ഡെലിവറി ബോയ് മുസ്ലീം ആണെന്ന് തിരിച്ചറിഞ്ഞതോടെ അയാളിൽ നിന്ന് സാധനങ്ങള്‍ സ്വീകരിക്കാൻ തയ്യാറാകാതെ തിരിച്ചയച്ച മധ്യവയസ്കൻ അറസ്റ്റിൽ. താനെയിലെ കശ്മീര മേഖലയിലെ താമസക്കാരനായ ഗജനൻ ചതുർവേദി എന്ന 51 കാരനാണ് അറസ്റ്റിലായത്. മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്ന കുറ്റത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് അറിയിച്ചത്. ചതുർവേദിയുടെ വീട്ടിൽ ഡെലിവറിക്കായെത്തിയ യുവാവ് തന്നെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഓർഡർ ചെയ്ത സാധനങ്ങൾ... Read more
ലോക്ക്ഡൗണിനിടെ വൈദ്യുതി മേഖലയില്‍ സമൂല അഴിച്ചുപണിക്ക് കേന്ദ്ര സര്‍ക്കാര്‍ നീക്കം. സുപ്രധാന മേഖലകളില്‍ സ്വകാര്യവത്കരണം അനുവദിക്കുന്ന വ്യവസ്ഥകളടങ്ങിയ ബില്ലിന്റെ കരട് കേന്ദ്രം പുറത്തുവിട്ടു. നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ മൂന്നാഴ്ചയാണ് സമയം അനുവദിച്ചിരിക്കുന്നത്. തൊഴിലാളി സംഘടനകളുടെയും മറ്റും എതിര്‍പ്പ് ഒഴിവാക്കാനാണ് ലോക്ക്ഡൌണിനിടെ ബില്ല് പുറത്തുവിടുന്നത്. വൈദ്യുതി മേഖലയില്‍ സമ്പൂര്‍ണ സ്വകാര്യവത്കരണം നടപ്പാക്കാന്‍ വഴിയൊരുക്കുന്നതാണ് കരട് നിയമത്തിലെ... Read more
സ്പ്രിന്ക്ലറിന്റേത് സൗജന്യ സേവനമായതിനാൽ നിയമവകുപ്പിന്റെ അനുമതിയുടെ ആവശ്യമില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. 15000 രൂപയിൽ താഴെ ഉള്ള സേവനങ്ങൾ നിയമവകുപ്പിന്റെ അനുമതിയില്ലാതെ വാങ്ങാൻ ഐറ്റി വകുപ്പ് മേധാവിക്ക് അധികാരം ഉണ്ടെന്നും സർക്കാർ ഹൈക്കോടതിയിൽ. വൻതോതിലുള്ള വിവര ശേഖരണത്തിന് സർക്കാർ സംവിധാനങ്ങൾ പര്യാപ്തമല്ലാത്തതിനാലാണ് സ്പ്രിന്‍ക്ലറിന്റെ സേവനം തേടിയതെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിട്ടുള്ളത്. ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ അപകടത്തിൽ നിൽക്കുമ്പോ... Read more