സംസ്ഥാനത്ത് ഒരിക്കല്‍ കൂടി ആശ്വാസ ദിനമായി. ഇന്നാര്‍ക്കും തന്നെ കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അതേസമയം കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന കാസര്‍ഗോഡ് സ്വദേശിയുടെ പരിശോധനാഫലം നെഗറ്റീവായി രോഗമുക്തി നേടി. ഇതോടെ 401 പേരാണ് ഇതുവരെ കോവിഡില്‍ നിന്നുംമുക്തി നേടിയത്. 95 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 21,720 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 21,332 പേര് വീടുകളിലും 388 പേര് ആശുപത്രികളിലും... Read more
ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് വലിയ രീതിയില്‍ പല അഭ്യൂഹങ്ങളും പരന്നിരുന്നു. എന്നാല്‍, അഭ്യൂഹങ്ങള്‍ക്കൊടുവില്‍ അദ്ദേഹം തിരിച്ചെത്തിയതായും ഒരു പൊതു പരിപാടിയില്‍ പങ്കെടുത്തതായും കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്. ഇപ്പോള്‍ അദ്ദേഹത്തിന്റെ തിരിച്ചുവരവില്‍ സന്തോഷമറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തിയിരിക്കുകയാണ്. ‘കിം ആരോഗ്യത്തോടെ തിരിച്ചുവന്നതു കാണുമ്പോള്‍ സന്തോഷമുണ്ട്... Read more
ഇതര സംസ്ഥാനങ്ങളിലുള്ള മലയാളികൾക്ക് തിരിച്ചുവരുന്നതിനായുളള പാസുകൾക്ക് ഇന്നു മുതൽ അപേക്ഷിക്കാം. നോർക്കയിൽ രജിസ്ട്രർ ചെയ്തവർക്ക് മുൻഗണനാ ക്രമത്തിലായിരിക്കും പാസുകൾ അനുവദിക്കുക. വരുന്നവരെ സ്വീകരിക്കാന്‍ സംസ്ഥാന അതിര്‍ത്തികളില്‍ ആരോഗ്യവകുപ്പ് നടപടികള്‍ ആരംഭിച്ചു. ഏത് ജില്ലകളിലേക്കാണോ മടങ്ങിയെത്തേണ്ടത് അതത് ജില്ല കലക്ടർമാർക്കാണ് പാസിനായി അപേക്ഷ നൽകേണ്ടത്. covid19jagratha.kerala.nic.in എന്ന വെബ് പോർട്ടൽ മുഖേന ഇന്ന് വൈകീട്ട് 5 മുതൽ അപേക്ഷിക്കാം. ഗർഭ... Read more
സ്വദേശത്തേക്ക് മടങ്ങണമെന്ന് നിർബന്ധം പിടിക്കുന്ന അതിഥി തൊഴിലാളികളെ മാത്രം മടക്കി അയച്ചാൽ മതിയെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് നിർദേശിച്ചു. കേരളത്തിൽ തുടരാൻ താത്പര്യം പ്രകടിപ്പിക്കുന്നവരെ നിർബന്ധിച്ച് മടക്കി അയയ്ക്കേണ്ടതില്ല. ഇക്കാര്യം പൊലീസും ജില്ലാ അധികൃതരും ശ്രദ്ധിക്കണം. കേരളത്തിൽ തുടരുന്ന അതിഥി തൊഴിലാളികൾക്ക് ആവശ്യമായ സഹായം സംസ്ഥാന സർക്കാർ നൽകുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. തിരിച്ചു പോകാൻ താത്പര്യമില്ലാത്തവരേയും മടങ്ങാൻ നിർബന്ധിക്കുന്ന... Read more
ശ്രീനഗർ: ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒരു കേണലും ഒരു മേജറും ഉൾപ്പടെ അഞ്ച് സൈനികർ വീരമൃത്യൂ വരിച്ചു. രണ്ടുതവണ ധീരതയ്ക്കുള്ള മെഡൽ നേടിയിട്ടുള്ള കേണൽ അശുതോഷ് ശർമ്മയാണ് ഹന്ദ്വാര ഏറ്റുമുട്ടലിൽ ഇന്ന് വീരമൃത്യു വരിച്ചത്. 21 രാഷ്ട്രീയ റൈഫിൾസ് യൂണിറ്റിന്റെ കമാൻഡിങ് ഓഫീസറായിരുന്നു കേണൽ അശുതോഷ് ശർമ്മ. ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലെ ഹന്ദ്വാരയിലാണ് ഭീകരരുമായി ഏറ്റുമുട്ടൽ ഉണ്ടായത്. ശനിയാഴ്ച രാത്രി തുടങ്ങിയ ഏറ്റുമുട്ടലിൽ അശുതോഷിനെ കൂടാതെ മേജർ അനൂജ് സൂദ്, നായ... Read more