മേയ് മൂന്നിന് ശേഷം കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേരളത്തില്‍ എന്തൊക്കെ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ രാവിലെ 11 മണിക്ക് ഉന്നതതലയോഗം ചേരും. പൊതു ഗതാഗത സംവിധാനം മേയ് 15 വരെ ഒഴിവാക്കുമെങ്കിലും റെഡ് സോണ്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ നിയന്ത്രണങ്ങളോടെ സ്വകാര്യവാഹനങ്ങള്‍ അനുവദിച്ചേക്കും. ഗ്രീന്‍, ഓറഞ്ച് മേഖലകളില്‍ മദ്യശാലകള്‍ തുറക്കാനും തീരുമാനമുണ്ടായേക്കും. റെഡ് സോണാ... Read more
മദ്യശാലകൾ തുറക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം സുധീരന്റെ കത്ത്. ലോക്ക്ഡൗൺ സംബന്ധിച്ച കേന്ദ്ര നിർദ്ദേശങ്ങളിൽ ചില ഇളവുകൾ വരുത്തിയിട്ടുണ്ടെന്നും ഇതിൽ മദ്യവിൽപന സംബന്ധിച്ച് ചില അവ്യക്തതകൾ വന്നിട്ടുള്ളത് ശ്രദ്ധയിൽപ്പെടുമെന്ന് കരുതുന്നെന്നും പറഞ്ഞാണ് കത്ത് ആരംഭിക്കുന്നത്. കേരളത്തിലെ കാര്യത്തില്‍ തീരുമാനമെടുക്കുന്നത് അതീവ ജാഗ്രതയോടെയും കരുതലോടെയും വേണമെന്ന് കത്തിൽ സുധീരൻ അഭ്യർത്ഥിക്കുന്നു. മദ്യശാലകള്‍ ത... Read more
കൊറോണ പരിശോധനയ്ക്കുള്ള ആദ്യത്തെ കോവിഡ് -19 പരിശോധനാ ബസുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. സംസ്ഥാന ആരോഗ്യമന്ത്രിയായ രാജേഷ് തോപ്പെയാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി ബസ് ഉദ്ഘാടനം ചെയ്തത്. ഓക്സിജന്‍ സാച്ചുറേഷന്‍ ഉപയോഗിച്ചുള്ള പരിശോധനാ രീതി അവലംബിച്ച് പ്രവര്‍ത്തനം നടത്തുന്ന ഈ ബസിന്റെ പേര് ‘കോവിഡ് ബസ്’ എന്നാണ്. സമ്പൂർണ്ണ കൊറോണ വൈറസ് ടെസ്റ്റിംഗ് ലാബിൽ സജ്ജീകരിച്ചിരിക്കുന്ന ബസില്‍ എക്സ്-റേ പരിശോധനാ സൗകര്യവുമുണ്ട്. ആവശ്യമായ മറ്റ് ഉപകരണങ്ങളും ഉടൻ ലഭ്യമാക്ക... Read more
സിയൂള്‍: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് പല അഭ്യൂഹങ്ങളും ഉടലെടുത്തിരുന്നു. ഇപ്പോള്‍ ഇതിന് അവസാനമായി. മൂന്ന് ആഴ്ചയ്ക്ക് ശേഷം കിം ജോംഗ് ഉന്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ഇതോടെ അദ്ദേഹത്തിന്റെ ആരോഗ്യ നില സംബന്ധിച്ച ഊഹാപോഹങ്ങള്‍ക്ക് അവസാനമായി. കുറച്ച് ദിവസമായി കിമ്മിനെ പൊതു വേദികളില്‍ കാണാനില്ലായിരുന്നു. ഇതോടെ ഹൃദയ ശസ്ത്ര ക്രിയയെ തുടര്‍ന്ന് കിമ്മിന് മസ്തിഷ്ക മരണം സംഭവിച്ചുവെന്ന് രീതിയില്‍ റിപ്പോര്‍ട... Read more
ലോക്ക് ഡൌൺ ലംഘിച്ചതിന് ഡീൻ കുര്യാക്കോസ് എംപി ഉൾപ്പടെ 14 പേർക്കെതിരെ കേസെടുത്തു. ഇടുക്കി മെഡിക്കൽ കോളേജിന് മുന്നിൽ ഡീൻ നടത്തിയ ഉപവാസത്തിൽ ആളുകൾ കൂട്ടം കൂടിയതിനാണ് ചെറുതോണി പൊലീസ് കേസെടുത്തത്.കഴിഞ്ഞ ദിവസമായിരുന്നു ഡീൻ കുര്യാക്കോസിന്റെ ഉപവാസസമരം നടന്നത്. അതേസമയം, ഇടത് സർക്കാർ രാഷ്ട്രീയവിദ്വേഷം തീർത്തതാണെന്ന് ഡീൻ കുര്യാക്കോസ് ആരോപിച്ചു. മുഖ്യമന്ത്രി തന്റെ ഉപവാസത്തെ അപഹസിച്ചപ്പോൾ തന്നെ സന്ദേശം വ്യക്തമായിരുന്നെന്നും ജനങ്ങളുടെ ആവശ്യത്തിന് വേണ്ടിയാണ് താൻ... Read more