കഴിഞ്ഞ ദിവസം ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ച നിധിൻ ചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ഷാർജയിൽ നിന്ന് എയർ അറേബ്യയുടെ പ്രത്യേക വിമാനത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിലാണ് മൃതദേഹം എത്തിച്ചത്. ആംബുലന്‍സില്‍ മൃതദേഹം കോഴിക്കോട്ടെക്ക് കൊണ്ടുപോവുകയാണ്. പ്രസവ ശേഷം ഭാര്യ ആതിര ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലേക്കാണ് ആദ്യം മൃതദേഹം കൊണ്ടുവരിക. ആശുപത്രിയില്‍ വെച്ച് ആതിര അന്തിമോപചാരം അര്‍പ്പിക്കും. പേരാമ്പ്രയിലാണ് സംസ്കാരം. ഇന്നലെയാണ് ആതിര പെണ്‍കുഞ്ഞിന് ജന്മം... Read more
കൊരട്ടി ജംഗ്ഷനിൽ മേല്പാലത്തിൽ നിന്നും ചാലക്കുടിയിലേക്കു പോകുന്ന വാഹനങ്ങൾക്ക് സർവീസ് റോഡിലെ അനധികൃതമായ പാർക്കിംഗ് തടസ്സം സൃഷ്ടിക്കുന്നു. മേൽപ്പാലത്തിൽ പാർക്ക് ചെയ്യുന്ന ബൈക്കുകളും ചേതന മെഡിക്കൽ സ്റ്റോറിന് മുന്പിലെ പാർക്കിങ്ങും വാഹങ്ങൾക്കു തടസ്സം സൃഷ്ടിക്കുന്നു. Read more
തിരുവനന്തപുരം: ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. പി.എ. മുഹമ്മദ് റിയാസും മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും വിവാഹിതരാകുന്നു. ഈ മാസം 15ന് അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങായിരിക്കും നടത്തുക. ഇവരുടെ വിവാഹ രജിസ്ട്രേഷന് കഴിഞ്ഞു. എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ മുഹമ്മദ് റിയാസ് ഡിവൈഎഫ്ഐയുടെ സംസ്ഥാന നേതൃത്വത്തിലൂടെയാണ് ദേശീയ അധ്യക്ഷ സ്ഥാനത്ത് എത്തിയത്. കോഴിക്കോട് ഫറൂഖ് കോളജിലും കോഴിക്കോട് ലോ കോ... Read more
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള എട്ട് പേര്‍ക്കും പത്തനംതിട്ട, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള ഏഴു പേര്‍ക്ക് വീതവും തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള ആറു പേര്‍ക്ക് വീതവും കൊല്... Read more