ഐഎസ്എൽ ക്ലബ് എടികെയും ഐലീഗ് ക്ലബ് മോഹൻ ബഗാനും ലയിച്ച് ഒരു ക്ലബായി മാറിയത് രണ്ട് മാസങ്ങൾക്ക് മുൻപായിരുന്നു. വരുന്ന സീസൺ മുതൽ ഐഎസ്എല്ലിൽ തുടരാനാണ് ക്ലബിൻ്റെ തീരുമാനം. ഇപ്പോൾ ക്ലബിൻ്റെ പേരും തീരുമാനം ആയിട്ടുണ്ട്. എടികെ-മോഹൻ ബഗാൻ എന്നാവും ഈ ക്ലബ് അറിയപ്പെടുന്നതെന്ന് പ്രമുഖ കായിക മാധ്യമമായ ഗോൾ റിപ്പോർട്ട് ചെയ്യുന്നു. ഈ പുതിയ പേരിലാവും ക്ലബ് ഐഎസ്എല്ലിൽ കളിക്കുക. അതേ സമയം, വാർത്തക്ക് ഔദ്യോഗിക സ്ഥിരീകരണമില്ല. എടികെ കൊൽക്കത്തയുടെ ഉടമകളായ ആർപിഎസ്ജി ഗ്രൂപ്പ... Read more
ന്യൂഡല്‍ഹി: ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചതിനു പിന്നാലെ രാജ്യത്ത് തുടർച്ചയായ മൂന്നാം ദിവസവും ഇന്ധനവില വിലവര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 54 പൈസയും ഡീസല്‍ 58 പൈസയുമാണ് കൂട്ടിയത്. ഇതോടെ മൂന്നുദിവസംകൊണ്ട് 1.70 രൂപയോളം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഡല്‍ഹിയില്‍ പെട്രോളിന് 73 രൂപയും ഡീസലിന് 71.17 രൂപയുമാണ് ചൊവാഴ്ചത്തെ വില. ലോക്ക് ഡൗണിനു പിന്നാലെ ഞായറാഴ്ചമുതലാണ് പൊതുമേഖല എണ്ണക്കമ്പനികള്‍ പ്രതിദിനമുള്ള വില നിര്‍ണയം വീണ്ടും ആരംഭിച്ചത്.... Read more
ന്യൂഡല്‍ഹി: കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആശുപത്രികളിലെ കോവിഡ് ചികിത്സ ഡല്‍ഹി സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രഖ്യാപനം തള്ളി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍. വിവേചനം കൂടാതെ എല്ലാ രോഗികള്‍ക്കും ഡല്‍ഹിയില്‍ ചികിത്സ നല്‍കും. സ്ഥിര താമസക്കാരനല്ല എന്നതിന്റെ പേരില്‍ ആര്‍ക്കും ചികിത്സ നിഷേധിക്കാനാവില്ലെന്നും ലഫ്. ഗവര്‍ണര്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. ചികിത്സ... Read more
കേരള പൊലീസിന്റെ സോഷ്യല്‍ മീഡിയയിലുള്ള റോസ്റ്റിംഗ് പ്രതിവാര പരിപാടി ഉപേക്ഷിച്ചു. സേനയുടെ സൈബര്‍ വിഭാഗം തയാറാക്കിയ വീഡിയോക്കെതിരെ വിമര്‍ശനങ്ങളുയര്‍ന്ന സാഹചര്യത്തിലാണ് നടപടി.പരിപാടിക്കെതിരെ സ്ത്രീവിരുദ്ധത അടക്കമുള്ള കാര്യങ്ങള്‍ ആരോപിച്ചു വലിയ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. വിനോദവും ബോധവത്കരണവും ലക്ഷ്യം വച്ചാണ് സംസ്ഥാന പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലും,യൂട്യൂബ് പേജിലും പി.സി കുട്ടന് പിള്ള സ്പീക്കിംഗ് എന്ന പരിപാടി ആരംഭിച്ചത്. എന്നാല്‍ വീഡിയോ... Read more
ആത്മനിർഭർ ഭാരത് പദ്ധതിയില്‍ അതിഥി തൊഴിലാളികള്‍ക്ക് നല്കിയ വാഗ്ദാനം കേന്ദ്രസര്‍ക്കാര്‍ പാലിച്ചില്ല. ഭക്ഷ്യ വിതരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ എങ്ങുമെത്തിയില്ലെന്നാണ് ഭക്ഷ്യപൊതുവിതരണ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടിൽ വ്യക്തമാകുന്നത്. അതിനിടെ കേന്ദ്രസര്‍ക്കാര്‍ പരിഹസിച്ച തൊഴിലുറപ്പ് പദ്ധതിയെ തന്നെ മോദിക്ക് ആശ്രയിക്കേണ്ടി വന്നുവെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ലേഖനമെഴുതി. കോവിഡ് പ്രതിസന്ധിക്കാലത്ത്... Read more